For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: അടിക്ക് അടി!! തിലകിന്റെ സെഞ്ച്വറിയിലേറി ഇന്ത്യ, ത്രില്ലിങ് ജയം

സെഞ്ചൂറിയന്‍: റണ്‍മഴ കണ്ട മൂന്നാം ടി20യില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയം. 400ന് മുകളില്‍ റണ്‍സ് കണ്ട പോരാട്ടത്തില്‍ 11 റണ്‍സിന്റെ നേരിയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 220 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയത്.

അവര്‍ വീറോടെ തന്നെ പോരാടിയെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല. ഏഴു വിക്കറ്റിനു 208 റണ്‍സിനു സൗത്താഫ്രിക്ക മല്‍സരം കൈവിടുകയായിരുന്നു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്. അവസാന മല്‍സരം വെള്ളിയാഴ്ച നടക്കും.

വാലറ്റത്ത് മാര്‍ക്കോ യാന്‍സണിന്റെ (54) കരിയര്‍ ബെസ്റ്റ് പ്രകടനം ഇന്ത്യയെ പരാജത്തിന്റെ വക്കിലെത്തിച്ചിരുന്നു. വെറും 17 ബോളിലാണ് അഞ്ചു സിക്‌സറും നാലു ഫോറുടമടക്കം വാരിക്കൂട്ടി അദ്ദേഹം ഇന്ത്യന്‍ ബൗളര്‍മാരെ വിറപ്പിച്ചത്. ഹെന്‍ട്രിച്ച് ക്ലാസെനും (22 ബോളില്‍ 41) മോശമാക്കിയില്ല. നലു സിക്‌സറും ഒരു ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (29), റീസ്സ ഹെന്‍ഡ്രിക്‌സ് (21), റയാന്‍ റിക്കെല്‍റ്റണ്‍ (21) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്നും വരുണ്‍ ചക്രവര്‍ത്തി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

TILAK VARMA

തീപ്പൊരിയായി തിലക്

മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച തിലക് വര്‍മയുടെ (107*) തീപ്പൊരി സെഞ്ച്വറിയാണ് ഇന്ത്യയെ ആറു വിക്കറ്റിനു 219 റണ്‍സെന്ന വലിയ ടോട്ടലിലെത്തിച്ചത്. വെറും 56 ബോളിലാണ് എട്ടു ഫോറും ഏഴു സിക്‌സറുകളുമടക്കം അദ്ദേഹം സൗത്താഫ്രിക്കന്‍ ബൗളര്‍മാരെ പഞ്ഞിക്കിട്ടത്.

ചെറിയ സ്‌കോറുകളുമായി മോശം ഫോമിലൂടെ കടന്നു പോവുകയായിരുന്ന അഭിഷേക് ശര്‍മ (50) ഫിഫ്റ്റിയോടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് കളിയില്‍ നടത്തിയത്. 25 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറും അഞ്ചു കൂറ്റന്‍ സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ഹാര്‍ദിക് പാണ്ഡ്യ (18), അരങ്ങേറ്റക്കാരനായ രമണ്‍ദീപ് സിങ് (15) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കിലെത്തിയ മറ്റുള്ളവര്‍. സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി ഡെക്കായപ്പപ്പോള്‍ നായകന്‍ സൂര്യകുമാര്‍ യാദവും (1) ഫ്‌ളോപ്പായി മാറി. റിങ്കു സിങിനും (8) ഇംപാക്ടുണ്ടാക്കാനായില്ല.

ഇന്ത്യയുടെ തുടക്കം ഞെട്ടലോടെയായിരുന്നു. ഇന്നിങ്‌സിലെ രണ്ടാമത്തെ ബോളില്‍ തന്നെ സഞ്ജുവിന്റെ വിക്കറ്റ് ഇന്ത്യക്കു നഷ്ടമായി. പേസര്‍ മാര്‍ക്കോ യാന്‍സണാണ് അദ്ദേഹത്തെ ബൗള്‍ഡാക്കിയത്. സൂര്യക്കു പകരം തിലകിനെ ഇന്ത്യ മൂന്നാം നമ്പറില്‍ പരീക്ഷിക്കുകയായിരുന്നു. ഈ നീക്കം ക്ലിക്കാവുകയും ചെയ്തു. തിലകും അഭിഷേകും കൗണ്ടര്‍ അറ്റാക്കിങ് ഗെയിമുമായി തിരിച്ചടിക്കുകയായിരുന്നു. വെറും 56 ബോളില്‍ 107 റണ്‍സാണ് ഈ ജോടി വാരിക്കൂട്ടിയത്.

ഇന്ത്യന്‍ ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടതും ഈ സഖ്യമാണ്. ക്രീസിന്റെ മറുഭാഗത്തു കാര്യമായ പിന്തുണ കിട്ടിയില്ലെങ്കിലും തിലക് അറ്റാക്കിങ് ഗെയിം അവസാനം വരെ തുടര്‍ന്നതോടെ ടീം ടോട്ടല്‍ 200 കടക്കുകയായിരുന്നു. ഇതിനിടെ യുവതാരം തന്റെ കന്നി ടി20 ഞ്ച്വെറിയും കണ്ടെത്തി. സൗത്താഫ്രിക്കയ്ക്കു വേണ്ടി സൈംലെയ്‌നും കേശവ് മഹാരാജും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി.

സൗത്താഫ്രിക്ക- റീസ്സ ഹെന്‍ഡ്രിക്‌സ്, റിയാന്‍ റിക്കെല്‍റ്റണ്‍, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, ജെറാള്‍ഡ് കോട്‌സി, ആന്‍ഡിലെ സൈംലെയ്ന്‍, ലൂതോ സിപംല.

Story first published: Wednesday, November 13, 2024, 14:54 [IST]
Other articles published on Nov 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+