IND vs SA: തോല്‍വി പ്രശ്‌നമാക്കേണ്ട!, ഈ നാല് കാര്യങ്ങളില്‍ ഇന്ത്യക്ക് സന്തോഷം-വസിം ജാഫര്‍

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യയെ നാണംകെടുത്തുന്ന പ്രകടനമാണ് സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക കാഴ്ചവെച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ 211 എന്ന റെക്കോഡ് ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തിയിട്ടും അഞ്ച് പന്ത് ബാക്കി നിര്‍ത്തി ദക്ഷിണാഫ്രിക്കയ്ക്ക് വിജയം നേടാനായി. ഡേവിഡ് മില്ലറുടെയും റാസി വാന്‍ ഡ്യൂസന്റെയും പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്.
ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ ബൗളര്‍മാര്‍ തീര്‍ത്തും നിറം മങ്ങി. ഇന്ത്യയുടെ തോല്‍വിക്ക് മുഖ്യ കാരണമായി നായകന്‍ റിഷഭ് തന്നെ ചൂണ്ടിക്കാട്ടിയത് ബൗളര്‍മാരുടെ മോശം പ്രകടനമാണ്. റെക്കോഡ് ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും ജയിക്കാനായില്ലെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേട് തന്നെയാണ്. സീനിയര്‍ താരങ്ങളുടെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിച്ചുവെന്ന് തന്നെ പറയാം. ഇപ്പോഴിതാ ആദ്യ മത്സരത്തിലെ തോല്‍വി കാര്യമാക്കേണ്ടെന്നും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പോസിറ്റീവ് കാര്യങ്ങളും മത്സരത്തില്‍ സംഭവിച്ചുവെന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍ പറയുന്നത്.

ഇന്ത്യക്ക് പോസിറ്റീവായി ചിന്തിക്കാന്‍ സാധിക്കുന്ന ആ നാല് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. അതില്‍ ഒന്നാമത്തേത് ഓപ്പണര്‍മാരുടെ പ്രകടനമാണ്. രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ റുതുരാജ് ഗെയ്ക് വാദ്-ഇഷാന്‍ കിഷന്‍ കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായത്. രണ്ട് പേരും ചേര്‍ന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 15 പന്തില്‍ 23 റണ്‍സെടുത്ത ഗെയ്ക്‌വാദാണ് ആദ്യം പുറത്തായത്.
ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറി നേടി. 48 പന്തില്‍ 76 റണ്‍സാണ് ഇഷാന്‍ നേടിയത്. 11 ഫോറും 3 സിക്‌സും ഇതില്‍ ഉള്‍പ്പെടും. ഓപ്പണര്‍മാരില്‍ ഒരാള്‍ വലിയ സ്‌കോര്‍ നേടിയതെന്നതാണ് മറ്റൊരു പോസിറ്റീവ് കാര്യമായി വസിം ജാഫര്‍ ചൂണ്ടിക്കാട്ടിയത്. ഓപ്പണര്‍മാരില്‍ ഒരാള്‍ തിളങ്ങുന്നതോടെ പിന്നാലെ എത്തുന്നവര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഓപ്പണര്‍മാരില്‍ ഒരാള്‍ വലിയ സ്‌കോര്‍ നേടേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നാണ് വസിം ജാഫര്‍ ചൂണ്ടിക്കാട്ടിയത്.

മൂന്നാമതായി സ്പിന്നര്‍മാരെ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ നേരിട്ട രീതിയാണ് പോസിറ്റീവായി വസിം ജാഫര്‍ ചൂണ്ടിക്കാട്ടുന്നത്. സ്പിന്നര്‍മാരെ കടന്നാക്രമിക്കുകയാണ് ഇന്ത്യ ചെയ്തത്. കേശവ് മഹാരാജ് മൂന്ന് ഓവറില്‍ 43 റണ്‍സ് വഴങ്ങിയപ്പോള്‍ തബ്രൈസ് ഷംസി രണ്ട് ഓവറില്‍ 27 റണ്‍സാണ് വഴങ്ങിയത്. സ്പിന്നര്‍മാര്‍ ഒരു ഘട്ടത്തിലും ഇന്ത്യക്ക് ഭീഷണിയായില്ലെന്നതാണ് എടുത്തു പറയേണ്ടത്.
നാലാമതായി ഇന്ത്യയുടെ ഫിനിഷിങ് മികവിനെയാണ് ജാഫര്‍ പ്രശംസിച്ചത്. ഹര്‍ദിക് പാണ്ഡ്യയും റിഷഭ് പന്തും ആഞ്ഞടിച്ച് കളിച്ചതാണ് ടീമിനെ 200 കടത്തിയത്. ഫിനിഷര്‍മാരെന്ന നിലയില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ രണ്ട് പേര്‍ക്കുമായി. റിഷഭ് 16 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറുമടക്കം 29 റണ്‍സ് നേടിയപ്പോള്‍ ഹര്‍ദിക് 12 പന്തില്‍ പുറത്താവാതെ 31 റണ്‍സാണ് നേടിയത്. രണ്ട് ഫോറും മൂന്ന് സിക്‌സുമാണ് ഹര്‍ദിക് നേടിയത്.

ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനമാണ് പ്രധാനമായും മെച്ചപ്പെടേണ്ടത്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ കൂടി എത്തുന്നതോടെ ബാറ്റിങ് നിര കൂടുതല്‍ ശക്തമാവും. പേസ് നിരയിലേക്ക് ജസ്പ്രീത് ബുംറ എത്തിയാലും മികച്ച പിന്തുണ നല്‍കാന്‍ പേസ് നിരയില്‍ ആരൊക്കെയെന്നതാണ് പ്രധാന പ്രശ്‌നം. ഭുവനേശ്വര്‍ കുമാര്‍, അവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ആദ്യ മത്സരത്തില്‍ നന്നായി തല്ലുവാങ്ങി. ഇന്ത്യയുടെ ബൗളിങ് നിര ഉണരാതെ രണ്ടാം മത്സരത്തിലും ജയം കടുപ്പമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications