'ഒന്ന് രണ്ട് മത്സരം കളിച്ചാല്‍ പിന്നെ തുടര്‍ നിരാശ', സഞ്ജുവിന് സ്ഥിരതയില്ല- വിമര്‍ശിച്ച് കപില്‍

മുംബൈ: ഇക്കഴിഞ്ഞ ഐപിഎല്ലിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും റിഷഭ് പന്ത് നിരാശപ്പെടുത്തുന്നത് തുടരുകയാണ്. ഇന്ത്യയുടെ നായകനാണെങ്കിലും പ്രതീക്ഷക്കൊത്ത ബാറ്റിങ് പ്രകടനം അദ്ദേഹത്തിന് കാഴ്ചവെക്കാനാകുന്നില്ല. ഇതോടെ സഞ്ജു സാംസണെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കണമെന്ന ആവിശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും ഉയര്‍ത്തിക്കഴിഞ്ഞു. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ടീമിനെ ഫൈനലിലേക്കെത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളിലേക്ക് സഞ്ജുവിനെ പരിഗണിക്കണമെന്ന് പറയുന്നവരും ഏറെയാണ്. എന്നാലിപ്പോഴിതാ സഞ്ജു വളരെ നിരാശയുണ്ടാക്കുന്ന താരമാണെന്നും സ്ഥിരതയില്ലെന്നും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്. ഒന്ന് രണ്ട് മത്സരത്തില്‍ തിളങ്ങി പിന്നീട് തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന താരമാണ് സഞ്ജുവെന്നാണ് കപില്‍ വിമര്‍ശിച്ചത്.

'കാര്‍ത്തിക്, ഇഷാന്‍, സഞ്ജു ഈ മൂന്ന് പേരില്‍ മികച്ച വിക്കറ്റ് കീപ്പര്‍ ആരാണെന്ന് ചോദിച്ചാല്‍ ഈ മൂന്ന് പേരും തുല്യരാണെന്നാണ് എനിക്ക് തോന്നുന്നത്. ഇവരില്‍ വലിയ വ്യത്യാസം എനിക്ക് കാണാനാവുന്നില്ല. എന്നാല്‍ ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം. തങ്ങളുടേതായ ദിവസം തങ്ങളുടേതായ ശൈലിയില്‍ ഇന്ത്യക്ക് ജയം നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ളവരാണ് മൂന്ന് പേരും. ഈ മൂന്ന് പേരേക്കാളും മികച്ച ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയാണെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ സഞ്ജു സാംസണെയോര്‍ത്ത് ഞാന്‍ വളരെയധികം നിരാശനാണ്. വളരെയധികം പ്രതിഭയുള്ളവനാണവന്‍. ഒന്നാല്‍ ഒന്നോ രണ്ടോ മത്സരത്തിന് ശേഷം തുടര്‍ച്ചയായി പരാജയപ്പെടുന്നു. സ്ഥിരതയില്ല'-കപില്‍ ദേവ് പറഞ്ഞു.
ഇന്ത്യന്‍ ടി20 ടീമില്‍ 13 തവണയാണ് സഞ്ജുവിന് അവസരം ലഭിച്ചത്. 14.5 ശരാശരിയില്‍ നേടാനായത് 174 റണ്‍സ് മാത്രം. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു തവണ പോലും പ്രതീക്ഷ നല്‍കുന്ന പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിനായിട്ടില്ല. ഒരു ഏകദിനം കളിച്ച സഞ്ജു 46 റണ്‍സാണ് നേടിയത്. ബാക്ക് ഫൂട്ടില്‍ നന്നായി ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് സഞ്ജു. രോഹിത് ശര്‍മയടക്കം സഞ്ജുവിന്റെ ബാക് ഫൂട്ട് ഷോട്ടുകളെ പ്രശംസിച്ചിട്ടുണ്ട്.
ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

ഐപിഎല്ലില്‍ 138 മത്സരത്തില്‍ നിന്ന് 3526 റണ്‍സും സഞ്ജുവിന്റെ പേരിലുണ്ട്. മൂന്ന് സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറിയും സഞ്ജു ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ നാലിലൊന്ന് മികവ് ഒരു മത്സരത്തില്‍ പോലും കാഴ്ചവെക്കാന്‍ സഞ്ജുവിനായിട്ടില്ല. ലഭിച്ച അവസരങ്ങളെ മുതലാക്കാനും സാധിക്കാത്തതിനാല്‍ സഞ്ജു നിലവില്‍ ടീമിന് പുറത്താണ്.
റിഷഭ് പന്തിനെയാണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. ടെസ്റ്റില്‍ സെന രാജ്യങ്ങളില്‍ ന്യൂസീലന്‍ഡിലൊഴികെ മറ്റ് മൂന്ന് വേദികളിലും അദ്ദേഹം സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കായി പരിമിത ഓവറില്‍ നടത്തിയ പ്രകടനം പരിശോധിക്കുമ്പോള്‍ അത്ര മികച്ചതെന്ന് അഭിപ്രായപ്പെടാനാവില്ല. 46 ടി20യില്‍ നിന്ന് 23.32 ശരാശരിയില്‍ 723 റണ്‍സാണ് റിഷഭിന് നേടാനായത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. റിഷഭ് തുടര്‍ച്ചയായി നിരാശപ്പെടുത്തിയാലും പ്രതിഭയുടെ പേരില്‍ വീണ്ടും വീണ്ടും അവസരം ലഭിക്കുന്നു. എന്നാല്‍ സഞ്ജുവിന് ഇതേ പരിഗണന ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനാണ് റിഷഭ് പന്ത്. ഐപിഎല്ലില്‍ 98 മത്സരത്തില്‍ നിന്ന് 2838 റണ്‍സാണ് റിഷഭ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യ മുഖ്യ പരിഗണന നല്‍കുക റിഷഭ് പന്തിന് തന്നെയാവുമെന്ന് ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications