IND vs SA T20: കൂടുതല്‍ സിക്‌സര്‍ നേടിയതാര്?, ടോപ് ഫൈവ് ഇതാ, തലപ്പത്ത് ഇന്ത്യക്കാരനല്ല

മുംബൈ: ഇടവേളക്ക് ശേഷം ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വീണ്ടും അരങ്ങുണരുകയാണ്. ഒമ്പതിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പര ആരംഭിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവരൊന്നും ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യയെ കെ എല്‍ രാഹുലാണ് നയിക്കുന്നത്. റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം ഇന്ത്യക്കൊപ്പമുണ്ട്. ആതിഥേയരായ ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ടീമുമായാണ് ദക്ഷിണാഫ്രിക്കയുടെ വരവ്.
ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ക്വിന്റന്‍ ഡീകോക്ക്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ എന്നിവരെല്ലാം ഐപിഎല്ലില്‍ കളിച്ച് മികവ് തെളിയിച്ചാണ് പരമ്പരക്കെത്തുന്നത്. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ പരമ്പരയില്‍ പ്രതീക്ഷിക്കാം. രണ്ട് ടീമിന്റെയും നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ടി20യില്‍ കൂടുതല്‍ സിക്‌സര്‍ നേടിയ താരമാരാണെന്ന് അറിയാമോ? ടോപ് ഫൈവിനെ പരിചയപ്പെടാം.

ഹെന്റിച്ച് ക്ലാസന്‍
ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഹെന്റിച്ച് ക്ലാസനാണ് അഞ്ചാം സ്ഥാനത്ത്. ഇന്ത്യക്കെതിരേ മൂന്ന് ടി20 മാത്രമാണ് അദ്ദേഹം കളിച്ചത്. എന്നാല്‍ പറത്തിയത് എട്ട് സിക്‌സുകളാണ്. 2018ല്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ 30 പന്തില്‍ 69 റണ്‍സ് നേടി ക്ലാസന്‍ ഞെട്ടിച്ചിരുന്നു. മധ്യനിരയില്‍ അപകടകാരിയായ ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഇത്തവണയും അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ ടീമിലുണ്ട്. പ്ലേയിങ് 11ലേക്കെത്താനും സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ് ക്ലാസന്‍.

വിരാട് കോലി
മുന്‍ ഇന്ത്യന്‍ താരം വിരാട് കോലിയാണ് ഈ സിക്‌സര്‍ റെക്കോഡില്‍ നാലാം സ്ഥാനത്ത്. ഒമ്പത് സിക്‌സുകളാണ് കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യില്‍ നേടിയത്. 33കാരനായ കോലി 234 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20യില്‍ നേടിയത്. 134.39 സ്‌ട്രൈക്കറേറ്റില്‍ കളിച്ച കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 72* റണ്‍സാണ്. എന്നാല്‍ ഇത്തവണ വിരാട് കോലി ഇന്ത്യന്‍ ടീമിലില്ല. ഇതിന് ശേഷം ഇംഗ്ലണ്ട് പരമ്പര നടക്കാനുള്ളതിനാല്‍ കോലിക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരിക്കുകയാണ്. സമീപകാലത്തായി കോലി മോശം ഫോമിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു സെഞ്ച്വറി പോലും നേടാത്ത കോലി ഇത്തവണ ഐപിഎല്ലിലും നിരാശപ്പെടുത്തിയിരുന്നു.

സുരേഷ് റെയ്‌ന
മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയാണ് മൂന്നാം സ്ഥാനത്ത്. 13 സിക്‌സുകളാണ് റെയ്‌ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയിട്ടുള്ളത്. 11 ഇന്നിങ്‌സില്‍ നിന്നായി 339 റണ്‍സാണ് റെയ്‌നയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സമ്പാദ്യം. 33.90 ശരാശരിയും 148.03 സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20 സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് റെയ്‌ന. 60 പന്തില്‍ 101 റണ്‍സെടുത്ത റെയ്‌ന 9 ഫോറും അഞ്ച് സിക്‌സുമാണ് പറത്തിയത്.

രോഹിത് ശര്‍മ
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നായകനുമായ രോഹിത് ശര്‍മ ഈ പട്ടികയിലെ രണ്ടാം സ്ഥാനക്കാരനാണ്. 14 സിക്‌സുകളാണ് രോഹിത് നേടിയത്. 362 റണ്‍സാണ് രോഹിത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയത്. 134.07 സ്‌ട്രൈക്കറേറ്റും 32.90 ശരാശരിയുമുണ്ട്. 2015ല്‍ ധരംശാലയില്‍ നടന്ന മത്സരത്തില്‍ 66 പന്തില്‍ 106 റണ്‍സാണ് രോഹിത് നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച റെക്കോഡുള്ള രോഹിത് ഇത്തവണ പരമ്പരക്കില്ല. ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായി അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

ജെപി ഡുമിനി
മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും സ്പിന്‍ ഓള്‍റൗണ്ടറുമായ ജെപി ഡുമിനിയാണ് ഈ പട്ടികയില്‍ തലപ്പത്ത്. 16 സിക്‌സുമായാണ് അദ്ദേഹം ഈ പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത്. 10 ടി20യില്‍ നിന്ന് 295 റണ്‍സാണ് ഇടം രകൈയന്‍ ബാറ്റ്‌സ്മാന്‍ നേടിയിട്ടുള്ളത്. 59 ശരാശരിയും 121.90 സ്‌ട്രൈക്കറേറ്റുമാണ് ഡുമിനിക്കുള്ളത്. ഇന്ത്യക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് ഡുമിനി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications