Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 14കാരന്‍ കൊള്ളാം, ബാവുമയുടെയും മാര്‍ക്രത്തിന്റെയും വിക്കറ്റ്, ഇന്ത്യയുടെ ഭാവി 'ഹീറോ'

1

ന്യൂഡല്‍ഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ച് മത്സര ടി20 പരമ്പര ഇന്ന് ആരംഭിക്കുകയാണ്. സന്ദര്‍ശകരായെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തുറ്റ താരനിരയുണ്ടെങ്കില്‍ അവര്‍ ഭയപ്പെടുന്നത് ഇന്ത്യയുടെ സ്പിന്‍ നിരയെയാണ്. അതുകൊണ്ട് തന്നെയാണ് അവര്‍ ഇന്ത്യയിലെത്തിയ ശേഷം നെറ്റ്‌സില്‍ പന്തെറിയാന്‍ 14കാരനായ സ്പിന്നറെ ഒപ്പം കൂട്ടിയത്. ഡല്‍ഹിക്കാരനായ റോണക് വഗേലയെന്ന സ്പിന്നറെ ഒപ്പം കൂട്ടിയ ദക്ഷിണാഫ്രിക്ക ഇപ്പോള്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയുടെ ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കുന്ന പ്രകടനമാണ് റോണക് കാഴ്ചവെച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ നായകന്‍ ടെംബ ബാവുമയേയും സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എയ്ഡന്‍ മാര്‍ക്രത്തേയുമെല്ലാം ഒന്നിലധികം തവണ പുറത്താക്കാന്‍ റോണകിന് സാധിച്ചു. ഇടം കൈയന്‍ സ്പിന്നറായ താരം തബ്രൈസ് ഷംസിയെ നാലിലധികം തവണയാണ് നെറ്റ് സെക്ഷനില്‍ പുറത്താക്കിയത്. ഇന്ത്യയുടെ സ്പിന്നര്‍മാരായ യുസ് വേന്ദ്ര ചഹാല്‍, രവി ബിഷ്‌നോയ് എന്നിവരൊക്കെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരക്ക് കടുത്ത ഭീഷണിയാണുയര്‍ത്തുന്നത്.

1

അതുകൊണ്ട് തന്നെ റോണക്കിനെ അവര്‍ പരിശീലനത്തിന് ഒപ്പം കൂട്ടിയത്. ഇപ്പോള്‍ 14കാരന്റെ ബൗളിങ് പ്രകടനം ദക്ഷിണാഫ്രിക്കന്‍ ടീമിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. എല്ലാ താരങ്ങളും തന്റെ പ്രകടനത്തെ പ്രശംസിച്ചുവെന്നാണ് റോണക് തന്നെ തുറന്ന് പറഞ്ഞത്. 'ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കെതിരേ പന്തെറിഞ്ഞത് വലിയ അനുഭവമാണ്. ഇവിടെ നിന്ന് പഠിച്ച കാര്യങ്ങള്‍ ഭാവിയിലെ മത്സരങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും. എയ്ഡന്‍ മാര്‍ക്രം, ടെംബ ബാവുമ, തബ്രൈസ് ഷംസി എന്നിവര്‍ക്കെതിരെയെല്ലാം പന്തെറിഞ്ഞു വിക്കറ്റും നേടി. എയ്ഡന്‍ മാര്‍ക്രവും ബാവുമയും എന്നേ നേരിടാന്‍ പ്രയാസപ്പെട്ടു. ഷംസിയെ നാല് തവണ പുറത്താക്കി. വളരെ കൗതുകത്തോടെയാണ് പന്തെറിയാന്‍ തുടങ്ങിയതെങ്കിലും പിന്നീടത് സ്വാഭാവിക രീതിയിലേക്കായി'-റോണക് സ്‌പോര്‍ട്‌സ് തക്കിനോട് പറഞ്ഞു.

2

ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ പന്തെറിയാനും യുവതാരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതിന്റെ അനുഭവവും റോണക് പങ്കുവെച്ചു. 'ഇന്ത്യയുടെ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കെതിരെയെല്ലാം പന്തെറിഞ്ഞിട്ടുണ്ട്. നിന്റെ ഇഷ്ട ശൈലിയില്‍ പന്തെറിയാനാണ് റിഷഭ് പന്ത് സാര്‍ പറഞ്ഞത്. നന്നായി പന്തെറിയുന്നുണ്ടെന്നും കഠിനാധ്വാനം ചെയ്യാനും അദ്ദേഹം അന്ന് പറഞ്ഞു'- റോണക് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി റോണക് മാറിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയാല്‍ അധികം വൈകാതെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്കും ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കും എത്താന്‍ യുവ സ്പിന്നര്‍ക്ക് മികവുണ്ട്. എന്നാല്‍ ഇനി മുന്നോട്ടുള്ള വര്‍ഷങ്ങള്‍ യുവതാരത്തിന് നിര്‍ണ്ണായകമാണ്. മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ച് ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് വളരാന്‍ സാധിക്കുമെന്ന പ്രത്യാശിക്കാം.

3

സൗത്താഫ്രിക്കന്‍ ടി20 ടീം: ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്സ്, ഹെന്റിച്ച് ക്ലാസെന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ, വെയ്ന്‍ പാര്‍നെല്‍, ഡ്വയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, തബ്രൈസ് ഷാംസി, ട്രിസ്റ്റണ്‍ സ്റ്റംബ്സ്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, മാര്‍ക്കോ യാന്‍സെന്‍.

4

ഇന്ത്യയുടെ ടി20 ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

Story first published: Thursday, June 9, 2022, 12:10 [IST]
Other articles published on Jun 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+