IND vs SA: കെ എല്‍ രാഹുലില്ല, ഇന്ത്യ വിയര്‍ക്കും, മൂന്ന് കാര്യങ്ങള്‍ തിരിച്ചടിയായേക്കും

ന്യൂഡല്‍ഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ച് മത്സര ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര പരമ്പരയാണിത്. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനാരിക്കെ ഇന്ത്യക്ക് ഇനിയുള്ള ഓരോ പരമ്പരയും പ്രധാനപ്പെട്ടതാണ്. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നീ സൂപ്പര്‍ താരങ്ങളില്ലാതെ ഇന്ത്യ പരമ്പരക്കിറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ നായകനായത് കെ എല്‍ രാഹുലായിരുന്നു.
എന്നാല്‍ അവസാന നെറ്റ്‌സ് പരിശീലനത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റതോടെ രാഹുലിന് പരമ്പരയില്‍ നിന്ന് പുറത്തുപോവേണ്ടി വന്നു. ഇതോടെ റിഷഭ് പന്തിനാണ് ക്യാപ്റ്റന്‍സി നറുക്കു വീണത്. ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനുമാവും. ശക്തമായ ടീമുമായി എത്തുന്ന ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാവുമെന്നുറപ്പ്. കെ എല്‍ രാഹുല്‍ പരിക്കേറ്റ് പോയതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവും. രാഹുലിന്റെ അഭാവം ഇന്ത്യയെ എങ്ങനെയാവും ബാധിക്കുകയെന്ന് പരിശോധിക്കാം.

ഓപ്പണിങ്ങിലെ വിശ്വസ്തനെ നഷ്ടം
കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായത് ബാറ്റിങ്ങിലെ ടീമിന്റ നട്ടെല്ലായാണ്. രാഹുല്‍ മടങ്ങുന്നതോടെ ഇന്ത്യക്ക് നഷ്ടമാവുന്നത് മികച്ചൊരു ബാറ്റ്‌സ്മാനെയാണ്. ഓപ്പണിങ്ങില്‍ ഗംഭീര പ്രകടനം നടത്തിയ റെക്കോഡുകളുള്ള താരമാണ് രാഹുല്‍. അതുകൊണ്ട് തന്നെ രാഹുലിന്റെ അഭാവം ഇന്ത്യക്ക് കൂടുതല്‍ തിരിച്ചടി നല്‍കുക ബാറ്റിങ്ങിലാണ്. രാഹുലിന്റെ അഭാവത്തില്‍ റുതുരാജ് ഗെയ്ക് വാദാവും ഓപ്പണിങ്ങിലേക്കെത്തുക. അദ്ദേഹത്തിന്റെ ഐപിഎല്ലിലെ ഇത്തവണത്തെ പ്രകടനം മോശമായിരുന്നു.
മറ്റൊരു ഓപ്പണറായ ഇഷാന്‍ കിഷന്റെ ഫോമും പ്രശ്‌നമാണ്. മുംബൈ ഇന്ത്യന്‍സിനൊപ്പം ശരാശരി പ്രകടനം മാത്രമാണ് ഇഷാന്‍ കാഴ്ചവെച്ചത്. കരുത്തരായ ബൗളിങ് നിരയാണ് ദക്ഷിണാഫ്രിക്കയുടേത്. കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ എന്നീ സൂപ്പര്‍ പേസര്‍മാരെ മറികടന്ന് ഇന്ത്യക്ക് മികച്ച തുടക്കം ബാറ്റിങ്ങില്‍ സൃഷ്ടിക്കേണ്ടതായുണ്ട്. രാഹുലിന്റെ അഭാവത്തില്‍ അത് ഇന്ത്യക്ക് എളുപ്പമായിരിക്കില്ലെന്ന് ഉറപ്പ്.

അനുഭവസമ്പന്നനായ താരം
വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ അഭാവത്തില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുഭവസമ്പന്നനായ താരത്തിന്റെ സേവനം ഇന്ത്യക്ക് ആവിശ്യമാണ്. അതിന് ഏറ്റവും അനുയോജ്യന്‍ രാഹുലായിരുന്നു. എന്നാല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെ പകരം ആരെന്നത് വലിയ ചോദ്യമാണ്. നിലവിലെ ബാറ്റിങ് നിരയില്‍ ദിനേഷ് കാര്‍ത്തികിന് മാത്രമാണ് വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവുക. ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കും അത്യാവശ്യം അനുഭവസമ്പത്തുണ്ട്. എന്നാല്‍ രാഹുലിനെപ്പോലെ എതിരാളികളുടെ കരുത്തറിഞ്ഞ് ടീമിനെ മുന്നോട്ട് നയിക്കാന്‍ കെല്‍പ്പുള്ളവര്‍ കുറവാണ്. അതുകൊണ്ട് തന്നെ രാഹുലിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്നുറപ്പ്.

സമീപകാല ഫോം
രാഹുലിന്റെ സമീപകാല ഫോം വളരെ മികച്ചതാണ്. ഇന്ത്യന്‍ ടീമിലെ നിലവിലെ ഏറ്റവും ഫോമിലുള്ള താരമെന്ന് രാഹുലിനെ വിശേഷിപ്പിക്കാം. അവസാന ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു രാഹുല്‍. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരൊന്നും വലിയൊരു പ്രകടനം അവസാന ഐപിഎല്ലില്‍ കാഴ്ചവെച്ചില്ല. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിച്ച് അനുഭവസമ്പത്തുള്ള നിരവധി പേര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലുണ്ട്. പ്രത്യേകിച്ച് ബൗളര്‍മാര്‍. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ബാറ്റിങ് നിര ആശങ്കപ്പെടാനേറെയുണ്ട്. രാഹുലിന്റെ ഫോം അതിനെ മറികടക്കാനുള്ള ഇന്ത്യയുടെ മുഖ്യ ആയുധമായിരുന്നു. ഇപ്പോള്‍ രാഹുല്‍ ടീമിന് പുറത്തായപ്പോള്‍ പകരം ആര് ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിലവില്‍ ഫോമിലുള്ള ആരുമില്ലെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications