
മുംബൈ ഇന്ത്യന്‍സ് താരമായ സൂര്യകുമാര്‍ യാദവിന്റെ പരിക്ക് പരമ്പരയില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ലഭിക്കുന്ന വിവരം അനുസരിച്ച് മോശം ഫോമിലുള്ള വിരാട് കോലിക്ക് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും. നായകന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം മോശം ഫോമിലാണ്. ഈ അവസരത്തില്‍ സൂര്യകുമാറില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നുണ്ടെങ്കിലും പരിക്ക് വില്ലനായി.
ഇത്തവണ മുംബൈ ഇന്ത്യന്‍സ് നിരയില്‍ ഭേദപ്പെട്ട് നിന്നത് സൂര്യകുമാര്‍ മാത്രമാണ്. എട്ട് മത്സരത്തില്‍ നിന്ന് 43.29 ശരാശരിയില്‍ 303 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സൂര്യയുടെ അഭാവത്തില്‍ ഇന്ത്യ ശ്രേയസ് അയ്യര്‍ക്ക് നാലാം നമ്പറില്‍ അവസരം നല്‍കിയേക്കും. രോഹിത് ശര്‍മ തന്നെയാവും ഇന്ത്യയുടെ നായകസ്ഥാനത്ത്. മോശം ഫോമിലുള്ള ഇഷാന്‍ കിഷാനെയും ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കാനാണ് സാധ്യത.

നിലവില്‍ സൂര്യകുമാര്‍ മുംബൈയുടെ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. അടുത്ത ആഴ്ച അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും. എത്രയും വേഗം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാവും സൂര്യകുമാര്‍ ചെയ്യുക. 'ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തിയാലേ അവന്റെ പരിക്കിന്റെ വ്യാപ്തിയെക്കുറിച്ച് കൃത്യമായി പറയാനാവു. അതിനനുസരിച്ചാവും മറ്റ് കാര്യങ്ങള്‍. ടി20 ലോകകപ്പിലെ പ്രധാന താരങ്ങളിലൊരാളായതിനാല്‍ ശ്രദ്ധയോടെയാണ് അവന്റെ ഫിറ്റ്‌നസ് കാര്യങ്ങള്‍ നോക്കുക'-സെലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരുമായെല്ലാം ഇന്ത്യ ടി20 പരമ്പര കളിക്കുന്നുണ്ട്. ലോകകപ്പിന് മുമ്പ് മികച്ച മുന്നൊരുക്കം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ നാണക്കേട് നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്.

ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും നിലവില്‍ പരിക്കിന്റെ പിടിയിലാണെന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. ദീപക് ചഹാര്‍, രവീന്ദ്ര ജഡേജ, ടി നടരാജന്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ദീപക്കിന് ലോകകപ്പ് തന്നെ നഷ്ടമാവുമ്പോള്‍ നടരാജനും ജഡേജക്കും സുന്ദറിനും അക്ഷറിനും ദക്ഷിണാഫ്രിക്കന്‍ പരമ്പരയും നഷ്ടമാകാനുള്ള സാധ്യത കൂടുതലാണ്. ജൂണ്‍ 9നാണ് പരമ്പര ആരംഭിക്കുന്നത് 19നാണ് അവസാനിക്കുന്നത്. മെയ് 29ന് ഐപിഎല്‍ അവസാനിക്കും. ഇതിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പരയാവും ഇത്.


Click it and Unblock the Notifications
