IND vs SA T20: ഇന്ത്യയുടെ സാധ്യതാ ടീം ഇതാ, കോലി പുറത്തേക്ക്, സഞ്ജുവിന് ഇടം ലഭിച്ചേക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ പരമ്പരയാണ്. അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പര ജൂണ്‍ ഒമ്പതിനാണ് ആരംഭിക്കുന്നത്. ഒക്ടോബറില്‍ ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യ വേദിയാകുന്ന പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. 2021ലെ ടി20 ലോകകപ്പില്‍ നാണംകെട്ട ഇന്ത്യക്ക് 2022ലെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.
ഐപിഎല്ലിലെ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളെല്ലാം മോശം പ്രകടനം നടത്തുന്നത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മ തന്നെയാവും ഉണ്ടാവുക. എന്നാല്‍ മോശം ഫോമിലുള്ള വിരാട് കോലിക്ക് പരമ്പരയില്‍ വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം കോലി തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. നിലവിലെ ഇന്ത്യയുടെ സെലക്ടര്‍മാരെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോട്ട് റിപ്പോര്‍ട്ട് ചെയ്തത് കോലിയെ തഴഞ്ഞേക്കാനാണ് സാധ്യതയെന്നാണ്.

41, 12, 5, 48, 1, 12, 0, 0, 9 എന്നിങ്ങനെയാണ് ഈ സീസണിലെ കോലിയുടെ പ്രകടനം. ഹാട്രിക് ഡെക്കില്‍ നിന്ന് ഭാഗ്യംകൊണ്ടാണ് രക്ഷപെട്ടത്. പഴയ മികവിലേക്ക് കോലിക്ക് ഉയരാനാവാത്ത സാഹചര്യത്തില്‍ വിശ്രമം നല്‍കണമെന്നാണ് ഒട്ടുമിക്ക പ്രമുഖരും പറയുന്നത്. കോലി സെഞ്ച്വറി നേടിയിട്ട് 100 ഇന്നിങ്‌സുകള്‍ കഴിഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷത്തിലേറെയായി അദ്ദേഹത്തിന് അവസരമില്ല. ഈ സാഹചര്യത്തില്‍ കോലിയെ മാറ്റിനിര്‍ത്തുന്നതാണ് നല്ലത്.
ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം കെ എല്‍ രാഹുല്‍ തന്നെയാവും ഉണ്ടാവുക. രോഹിത് ശര്‍മയും ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. 20ല്‍ താഴെ മാത്രമാണ് ശരാശരി. എന്നാല്‍ നായകനെന്ന നിലയില്‍ രോഹിത്തിനെ ഇന്ത്യക്ക് എളുപ്പത്തില്‍ മാറ്റിനിര്‍ത്താനാവില്ല. കെ എല്‍ രാഹുല്‍ മികച്ച ഫോമിലാണ്. രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും അദ്ദേഹം ഇതിനോടകം നേടിക്കഴിഞ്ഞു. ടി20 ലോകകപ്പിലും രോഹിത്-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടുമായി ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യത.

മോശം ഫോമിലുള്ള ഇഷാന്‍ കിഷനെ ഇന്ത്യ പരിഗണിച്ചേക്കില്ല. മുംെൈബ ഇന്ത്യന്‍സിനൊപ്പം നിരാശപ്പെടുത്തുന്ന ഇഷാന് സ്ഥിരതയില്ലാത്തതാണ് പ്രശ്‌നം. വിരാട് കോലിയെ മൂന്നാം നമ്പറില്‍ നിന്ന് മാറ്റിയാല്‍ പകരം തല്‍സ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍ വരും. കെകെആര്‍ നായകനായി ഭേദപ്പെട്ട പ്രകടനം നടത്തുന്ന ശ്രേയസ് ശ്രീലങ്കയ്‌ക്കെതിരായ അവസാന പരമ്പരയില്‍ ഹാട്രിക് ഫിഫ്റ്റിയുമായി കൈയടി നേടിയിരുന്നു. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ പരിഗണിക്കാനാണ് സാധ്യത. അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തുണ്ടാവും.

ഡല്‍ഹി നായകനെന്ന നിലയില്‍ റിഷഭ് മികച്ച പ്രകടനമാണ് നടത്തുന്നത്. രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ പരിഗണിച്ചേക്കും. ആറാം നമ്പറിലേക്ക് ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തും. ഗുജറാത്ത് നായകനെന്ന നിലയില്‍ കൈയടി നേടുന്ന ഹര്‍ദിക് ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടുന്നു. ഇന്ത്യയുടെ ഫിനിഷര്‍ റോളിലേക്ക് ഹര്‍ദിക്കിന്റെ ഗംഭീര തിരിച്ചുവരവ് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ അദ്ദേഹത്തിന്റെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നു. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാവും സ്ഥാനം. സ്പിന്‍ ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറേയും ഇന്ത്യ പരിഗണിച്ചേക്കും. നിലവില്‍ പരിക്കേറ്റ് അദ്ദേഹം ടീമിന് പുറത്താണ്.

പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ക്ക് സ്ഥാനം ഉറപ്പാണ്. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഗംഭീര പ്രകടനം നടത്തിയ ടി നടരാജന്‍ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. ഇടം കൈയന്‍ പേസറുടെ അഭാവം ഇന്ത്യന്‍ നിരയിലുണ്ട്. അത് നികത്താന്‍ നടരാജന്റെ വരവ് തുണച്ചേക്കും. ഹൈദരാബാദിനൊപ്പം അതിവേഗ പേസറായി തിളങ്ങുന്ന ഉമ്രാന്‍ മാലിക്കിനെയും ഇന്ത്യ പരിഗണിക്കാനാണ് സാധ്യത.

ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, സഞ്ജു സാംസണ്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹാല്‍, പ്രസിദ്ധ് കൃഷ്ണ, ടി നടരാജന്‍, ഉമ്രാന്‍ മാലിക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications