IND vs SA: ഹര്‍ദിക്കിന്റെ ബാറ്റിങ് ഓഡര്‍ മാറ്റണം, അവിടെ കളിച്ചാല്‍ 80 റണ്‍സെങ്കിലും നേടാം- ആകാശ്

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന് കട്ടക്കില്‍ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യക്ക് രണ്ടാം മത്സരം വളരെ നിര്‍ണ്ണായകമാണ്. അഞ്ച് മത്സര പരമ്പരയില്‍ 1-0ന് പിന്നിലുള്ള ഇന്ത്യ ടീമില്‍ മാറ്റങ്ങളില്ലാതെ രണ്ടാം മത്സരത്തില്‍ ഇറങ്ങാനാണ് സാധ്യത. ആദ്യ മത്സരത്തില്‍ 211 എന്ന ഹിമാലയന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും ഇന്ത്യ തോറ്റു. ബാറ്റിങ് നിര തകര്‍ത്താടിയ മത്സരത്തില്‍ ബൗളര്‍മാര്‍ നിരാശപ്പെടുത്തി.
ഇന്ത്യ ബാറ്റിങ് നിരയിലോ ബാറ്റിങ് ഓഡറിലോ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത കുറവാണ്. ഇപ്പോഴിതാ ഇന്ത്യ ബാറ്റിങ് ഓഡറില്‍ ഒരു മാറ്റം വരുത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. നായകന്‍ റിഷഭ് പന്ത് നാലാം നമ്പറിലും വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറിലുമാണ് കളിക്കുന്നത്. എന്നാല്‍ റിഷഭിനെക്കാളും മുന്നെ ഹര്‍ദിക് ബാറ്റിങ്ങിനിറങ്ങണമെന്നാണ് ആകാശ് നിര്‍ദേശിച്ചിരിക്കുന്നത്.

'ഇന്ത്യ ഹര്‍ദിക്കിനെ അല്‍പ്പം കൂടി നേരത്തെ ഇറക്കണമെന്നാണ് തോന്നുന്നത്. 10-12 ഓവനറിന് ശേഷമാണ് വിക്കറ്റ് പോകുന്നതെങ്കില്‍ 30 പന്തെങ്കിലും നേരിടാന്‍ അവന് അവസരം നല്‍കണം. 30 പന്ത് ലഭിച്ചാല്‍ 70-80 റണ്‍സെങ്കിലും അവന്‍ നേടും. അതുകൊണ്ട് തന്നെ റിഷഭ് പന്തിന് മുമ്പ് ഹര്‍ദിക്കിന് അവസരം നല്‍കേണ്ടതാണ്'-ആകാശ് പറഞ്ഞു. എന്നാല്‍ ഇന്ത്യ ഇങ്ങനെയൊരു മാറ്റം നടത്തിയേക്കില്ല. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹര്‍ദിക് നാലാം നമ്പറില്‍ ബാറ്റ് ചെയ്ത് തിളങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യക്കായി ഫിനിഷര്‍ റോളില്‍ത്തന്നെയാവും അദ്ദേഹം ഇറങ്ങുക.
ഹര്‍ദിക്കിന്റെ ഫിനിഷിങ് മികവിലാണ് ഇന്ത്യ ലോകകപ്പ് പ്രതീക്ഷയും വെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ അദ്ദേഹത്തിന്റെ ബാറ്റിങ് ഓഡര്‍ മാറ്റി പരീക്ഷിച്ചേക്കില്ല. റിഷഭ് പന്തിനെ നാലാം നമ്പറില്‍ത്തന്നെയാവും ഇന്ത്യ കളിപ്പിക്കുക. അവസാന മൂന്ന് ഓവറുകളില്‍ ഹര്‍ദിക് ക്രീസിലുണ്ടാവുന്നത് ഇന്ത്യക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. നാലാം നമ്പറിലിറങ്ങി ഹര്‍ദിക് പെട്ടെന്ന് മടങ്ങിയാല്‍ ഇന്ത്യയുടെ റണ്ണൊഴുക്കിന്റെ വേഗത്തെ അത് ബാധിക്കും.

ഇന്ത്യയുടെ ബൗളിങ് പ്രകടനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഹര്‍ദിക് തന്റെ അഭിപ്രായം പങ്കുവെച്ചു. 'ബൗളിങ് നിരയില്‍ എന്തെങ്കിലും മാറ്റം വേണോ?. യുസ്‌വേന്ദ്ര ചഹാല്‍ ആദ്യം പന്തെറിയട്ടെ. നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കണം. ഹര്‍ഷല്‍ പട്ടേല്‍ ആര്‍സിബിക്കായി അവസാന ഓവറുകളില്‍ നന്നായി പന്തെറിയുന്നു. 9 റണ്‍സ് പ്രകാരമാണ് ആര്‍സിബിക്കായി അവന്‍ പന്തെറിഞ്ഞതെങ്കില്‍ ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ അത് 11 ഇക്കോണമിയായി മാറുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ അവന്റെ പ്രകടനം വിലയിരുത്തപ്പെടേണ്ടത് തന്നെയാണ്.

രണ്ടാം മത്സരത്തില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്തേണ്ടെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്. 'ഇന്ത്യയുടെ പ്ലേയിങ് 11ല്‍ യാതൊരു മാറ്റത്തിന്റെയും ആവിശ്യമില്ലെന്നാണ് ഞാന്‍ പറയുന്നത്. കാരണം അടിക്കടി മാറ്റം വന്നാല്‍ അത് ടീമിന് ഗുണം ചെയ്യില്ല. ദിനേഷ് കാര്‍ത്തികും ശ്രേയസ് അയ്യരും ടീമില്‍ തുടരട്ടെ. ആദ്യ മത്സരത്തില്‍ കളിപ്പിക്കാതെ കാര്‍ത്തികിനെ മാറ്റി ഹൂഡയെ ഇപ്പോള്‍ കളിപ്പിച്ചാല്‍ അത് കാര്‍ത്തികിനോട് ചെയ്യുന്ന അപരാധമാവും. അധികം ബാറ്റിങ്ങില്‍ അവസരം ലഭിക്കാതെ പോയ നിര്‍ഭാഗ്യവാനാണ് കാര്‍ത്തിക്'- ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഒക്ടോബറില്‍ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോവുകയാണ്. മികച്ച താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ടെങ്കിലും മികച്ച പ്ലേയിങ് 11നെ സൃഷ്ടിക്കുക കടുപ്പം തന്നെയാവും. സീനിയര്‍ താരങ്ങളുടെ സമീപകാല മോശം ഫോം ഇന്ത്യക്ക് വലിയ തലവേദനയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications