IND vs SA T20: ക്യാപ്റ്റന്‍ റിഷഭ്, ധോണിയുടെ റെക്കോഡ് തിരുത്തി, പക്ഷെ തലപ്പത്ത് റെയ്‌ന

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യയെ നയിച്ചതോടെ റെക്കോഡ് നേട്ടത്തിലേക്ക് റിഷഭ് പന്ത്. ഇന്ത്യയെ ടി20യില്‍ നയിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടമാണ് റിഷഭ് സ്വന്തം പേരിലാക്കിയത്. 24 വയസും 248 ദിവസവും പ്രായം ഉള്ളപ്പോഴാണ് റിഷഭ് ഇന്ത്യയെ ടി20യില്‍ നയിക്കുന്നത്. എംഎസ് ധോണി ഇന്ത്യയുടെ ടി20 നായകനാവുമ്പോള്‍ 26 വയസും 68 ദിവസവുമായിരുന്നു പ്രായം. എന്നാല്‍ ഈ റെക്കോഡില്‍ തലപ്പത്ത് സുരേഷ് റെയ്‌നയാണ്. 23 വയസും 197 ദിവസവും പ്രായം ഉള്ളപ്പോഴാണ് റെയ്‌ന ഇന്ത്യയെ നയിച്ചത്.
ഇന്ത്യയെ നയിക്കുന്ന പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന റെക്കോഡില്‍ ധോണിയെ മറികടന്ന് റിഷഭ് തലപ്പത്തേക്കെത്തി. 29 വയസും 314 ദിവസവും പ്രായം ഉള്ളപ്പോള്‍ ഇന്ത്യയെ നയിച്ച രാഹുല്‍ ദ്രാവിഡ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. കെ എല്‍ രാഹുലിന് ഇന്നലെ പരിക്കേറ്റതോടെയാണ് അപ്രതീക്ഷിതമായി റിഷഭിലേക്ക് ക്യാപ്റ്റന്‍സി എത്തുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായിരുന്നു റിഷഭ്.

ആദ്യ മത്സരത്തില്‍ത്തന്നെ റിഷഭിന് ടീമിനെ 200 പ്ലസ് ടോട്ടലിലേക്ക് എത്തിക്കാനായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ (48 പന്തില്‍ 76), ശ്രേയസ് അയ്യര്‍ (36), ഹര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 31), റിഷഭ് പന്ത് (16 പന്തില്‍ 29) എന്നിവരെല്ലാം ഇന്ത്യക്കായി തിളങ്ങി. റുതുരാജ് ഗെയ്ക് വാദ് 15 പന്തില്‍ 23 റണ്‍സാണ് നേടിയത്.

ഇന്ത്യ ടി20യില്‍ 200 പ്ലസ് ടോട്ടലിലേക്കെത്തുന്നത് ഇത് 20ാം തവണയാണ്. മറ്റൊരു ടീമിനും നേടാനാവാത്ത നേട്ടമാണിത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും 14 തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 13 തവണ ഇംഗ്ലണ്ടും ഈ നേട്ടത്തിലെത്തി. ഇന്ത്യ 200 കടന്ന മത്സരത്തില്‍ കൂടുതല്‍ തവണ ഭാഗമായ താരങ്ങളില്‍ ധോണിയെ മറികടന്ന് ഹര്‍ദിക് മൂന്നാം സ്ഥാനത്തേക്കെത്തി. ധോണി 10 തവണ ഈ നേട്ടത്തിന്റെ ഭാഗമായപ്പോള്‍ റിഷഭിത് 11ാം തവണയാണ് ഈ നേട്ടത്തിലേക്കെത്തുന്നത്. രോഹിത് ശര്‍മ (15), വിരാട് കോലി (14) എന്നിവരാണ് ഈ നേട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ പ്രതീക്ഷ നല്‍കുന്ന ബാറ്റിങ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നീ മൂന്ന് സൂപ്പര്‍ താരങ്ങളുടെ അഭാവത്തിലും ഇന്ത്യക്ക് 200 പ്ലസ് ടോട്ടലിലേക്ക് എത്താനായി എന്നതാണ് എടുത്തു പറയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications