IND vs SA T20: ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ച് ശാസ്ത്രി, രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്ത്

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം ഒമ്പതിന് നടക്കാന്‍ പോവുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും സൂപ്പര്‍ താരം വിരാട് കോലിക്കും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കുമെല്ലാം വിശ്രമം അനുവദിച്ച ഇന്ത്യ കെ എല്‍ രാഹുലിന് കീഴിലാണ് പരമ്പരക്കിറങ്ങുന്നത്. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം കരുത്ത് പകര്‍ന്ന് ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് മികച്ച മുന്നൊരുക്കം വേണ്ടതിനാല്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.
ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് കരുത്തുറ്റ ടീമിനെ പ്രഖ്യാപിച്ച ഇന്ത്യക്ക് ആരെയൊക്കെ പ്ലേയിങ് 11ലേക്ക് പരിഗണിക്കണമെന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. ഇപ്പോഴിതാ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി. ദിനേഷ് കാര്‍ത്തിക്, കുല്‍ദീപ് യാദവ് എന്നിവരെ ഒഴിവാക്കിയുള്ള പ്ലേയിങ് 11നാണ് ശാസ്ത്രി നിര്‍ദേശിച്ചത്.

ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലിനൊപ്പം റുതുരാജ് ഗെയ്ക് വാദിനെയാണ് ശാസ്ത്രി നിര്‍ദേശിച്ചത്. സിഎസ്‌കെയുടെ ഓപ്പണറായ റുതുരാജിന്റെ ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ ഇന്ത്യ കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ട പ്രതിഭയാണ് റുതുരാജെന്നതില്‍ തര്‍ക്കമില്ല. മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനാണ് അവസരം. മുംബൈ ഇന്ത്യന്‍സ് ഓപ്പണറായ ഇഷാന്‍ ശരാശരി പ്രകടനമാണ് ഇത്തവണത്തെ ഐപിഎല്ലില്‍ കാഴ്ചവെച്ചത്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ്.
അതുകൊണ്ട് തന്നെ ഇഷാന്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് സ്ഥാനം. സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ ശ്രേയസ് തന്നെയാണ് നാലാം നമ്പറിന് അനുയോജ്യന്‍. അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ മൂന്നാം നമ്പറിലിറങ്ങി തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറി നേടി ഞെട്ടിക്കാന്‍ ശ്രേയസിന് സാധിച്ചിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യ എവിടെ ശ്രേയസിനെ പരിഗണിക്കുമെന്നതാണ് പ്രശ്‌നം.

അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി റിഷഭ് പന്ത് എത്തും. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന റിഷഭിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഇന്ത്യക്കായി ടി20 യില്‍ വലിയ പ്രകടനങ്ങള്‍ കാഴ്ചവെക്കാനാവാത്ത റിഷഭിന് ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ പ്രകടനം നിര്‍ണ്ണായകമാവും. ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് അവസരം. 2021ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന ഹര്‍ദിക് ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയാണ് തിരിച്ചുവരവ് നടത്തുന്നത്.

ടി20 ലോകകപ്പിലും ഇന്ത്യ ഫിനിഷര്‍ റോളില്‍ ഹര്‍ദിക്കിനെ പരിഗണിക്കാനാണ് സാധ്യത. ഐപിഎല്ലില്‍ അദ്ദേഹം നാലാം നമ്പറിലാണ് ബാറ്റ് ചെയ്തിരുന്നത്. ദിനേഷ് കാര്‍ത്തികിനെ തഴഞ്ഞ ശാസ്ത്രി ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ പരിഗണിച്ചു. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ സ്പിന്‍ ഓള്‍റൗണ്ടറെ ഇന്ത്യക്ക് ആവിശ്യമാണ്. എട്ടാം നമ്പറില്‍ ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറെത്തുമ്പോള്‍ ഒമ്പതാം നമ്പറില്‍ സീനിയര്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലും സ്ഥാനം പിടിക്കും. കുല്‍ദീപ് യാദവിനും രവി ബിഷ്‌നോയ്ക്കും ഇടമില്ല.

10ാം നമ്പറില്‍ അര്‍ഷദീപ് സിങ് അല്ലെങ്കില്‍ ഉമ്രാന്‍ മാലിക് എന്നിവരെ പരിഗണിക്കണമെന്നാണ് ശാസ്ത്രി പറയുന്നത്. ആവേഷ് ഖാന് ഇടമില്ല. 11ാമനായി ഹര്‍ഷല്‍ പട്ടേലും കളിക്കും. ആര്‍സിബിക്കായി മികച്ച പ്രകടനം നടത്തുന്ന ഹര്‍ഷല്‍ അവസാന ഓവറുകളില്‍ പന്തെറിയാന്‍ മിടുക്കനാണ്. ഇന്ത്യക്കായി ഈ മിടുക്ക് കാട്ടാനാവുമോയെന്നാണ് കണ്ടറിയേണ്ടത്.
ശാസ്ത്രിയുടെ ഇന്ത്യന്‍ 11: കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ് / ഉമ്രാന്‍ മാലിക്, ഹര്‍ഷല്‍ പട്ടേല്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications