IND vs SA T20: ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം പോകും, ടി20യില്‍ കളി പഠിപ്പിക്കാന്‍ ലക്ഷ്മണെത്തും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാനിച്ച ശേഷം ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ഈ മാസം 9നാണ് തുടക്കമാവുന്നത്. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ച് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ടീമിന്റെ പദ്ധതി. ദക്ഷിണാഫ്രിക്ക ഇതിനോടകം ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. 23ാം തീയ്യതി ഇന്ത്യ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ ടി20 പരമ്പരക്കുള്ളതും ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കുള്ളതുമായ രണ്ട് ടീമിനെ ബിസിസി ഐ പ്രഖ്യാപിക്കുമെന്നാണ് വിവരം. രണ്ട് പരമ്പരക്കും രണ്ട് പരിശീലക സംഘത്തെ അയക്കാനാണ് ബിസിസി ഐ പദ്ധതിയിടുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അങ്ങനെ വരുമ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടുന്ന പ്രധാന പരിശീലക സംഘം പോകുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യക്കൊപ്പമുണ്ടാവുക വിവിഎസ് ലക്ഷ്മണാവും.

നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ലക്ഷ്മണ്‍. ദക്ഷിണാഫ്രിക്കന്‍ ടി20 പരമ്പരയില്‍ സീനിയര്‍ താരങ്ങളില്‍ ഭൂരിപക്ഷം താരങ്ങളുമില്ലാത്തതിനാല്‍ ലക്ഷ്മണിന്റെ പരിശീലനത്തിന് കീഴിലാവും ടീം ഇറങ്ങുകയെന്നാണ് ഇന്‍സൈഡ് സ്‌പോട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യക്ക് ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു ടെസ്റ്റും അഞ്ച് ടി20കളുമാണുള്ളത്. നേരത്തെ ഇന്ത്യ പാതിവഴിയില്‍ അവസാനിപ്പിച്ച ടെസ്റ്റ് പരമ്പരയില്‍ ഒരു ടെസ്റ്റാണ് ബാക്കിയുള്ളത്. ഇൗ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേടാനാവും.
ജൂണ്‍ 15, 16 തീയ്യതികളിലായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യ ഒരു സന്നാഹ മത്സരവും കളിക്കുന്നുണ്ട്. ജൂണ്‍ 24നാണ് ഈ മത്സരം. ഈ അവസരത്തില്‍ ഇന്ത്യന്‍ ടീമിന് നേരത്തെ ഇംഗ്ലണ്ടിലേക്ക് പോകേണ്ടതായുണ്ട്. അതിനാലാണ് രണ്ട് ടീമിനെ രണ്ട് പരിശീലകരുടെ കീഴില്‍ കളത്തിലിറക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നത്.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ശിഖര്‍ ധവാനാവും ഇന്ത്യയെ നയിക്കുക. വൈസ് ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യ ഉണ്ടാവും. ഇത്തവണ ഐപിഎല്ലില്‍ തിളങ്ങിയ ഒട്ടുമിക്ക യുവതാരങ്ങളെയും പരിഗണിച്ച് ടീമിനെ കളത്തിലിറക്കാനാവും ഇന്ത്യ ലക്ഷ്യമിടുന്നത്. റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍, ഉമ്രാന്‍ മാലിക്, ആവേഷ് ഖാന്‍, സഞ്ജു സാംസണ്‍ എന്നിവരെല്ലാം ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുണ്ടായേക്കും.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ചേതേശ്വര്‍ പുജാര ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ പരിക്കേറ്റ അജിന്‍ക്യ രഹാനെക്ക് ടീമില്‍ ഇടം ലഭിച്ചേക്കില്ല. ശുബ്മാന്‍ ഗില്‍ ടെസ്റ്റ് പരമ്പരയിലേക്കെത്തുമ്പോള്‍ പരിക്കേറ്റ ദീപക് ചഹാര്‍ ഇന്ത്യന്‍ ടീമിലുണ്ടാവില്ലെന്നുറപ്പ്. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യന്‍ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളുമായെല്ലാം പരമ്പര കളിക്കുന്നുണ്ട്. ലോകകപ്പിന് മുന്നോടിയായി മികച്ച മുന്നൊരുക്കമാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. ദക്ഷിണാഫ്രിക്കന്‍ പരമ്പര പല യുവതാരങ്ങള്‍ക്കും വളരെ നിര്‍ണ്ണായകമാണ്. തിളങ്ങിയാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഇടം പിടിക്കാന്‍ സാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications