
ഇത്തവണത്തെ ഐപിഎല്ലിലൂടെ തിളങ്ങി ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയ ഉമ്രാന്‍ മാലിക് ആദ്യ മത്സരത്തിലൂടെ അരങ്ങേറ്റം കുറിക്കുമോയെന്നത് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്. ഇപ്പോഴിതാ ഉമ്രാന്‍ കളിക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായക സൂചന നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ടി20 പരമ്പരയില്‍ ഉമ്രാന് പ്ലേയിങ് 11 സ്ഥാനം ലഭിച്ചേക്കില്ലെന്ന സൂചനയാണ് ദ്രാവിഡ് നല്‍കുന്നത്. 'ഉമ്രാന്‍ നല്ല വേഗതയില്‍ പന്തെറിയുന്നുണ്ട്.
ഐപിഎല്‍ പുറത്ത് നിന്ന് കാണുന്ന എനിക്ക് ഇന്ത്യന്‍ യുവ പേസര്‍മാരുടെ വേഗം അത്ഭുതം സൃഷ്ടിക്കുന്നതാണ്. ഇവരെയെല്ലാം ദീര്‍ഘദൂര ഫോര്‍മാറ്റിലേക്ക് തിരിക്കാന്‍ പരിശീലകനെന്ന നിലയില്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ നെറ്റ്‌സില്‍ ഉമ്രാന് ഈ മികവ് കാട്ടാനായിട്ടില്ല. തീര്‍ച്ചയായും അവന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. യുവതാരമാണവന്‍. വളരുകയും മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എല്ലാവരെയും പ്ലേയിങ് 11 ഉള്‍ക്കൊള്ളിക്കാനാവില്ലെന്ന വസ്തുത ഉള്‍ക്കൊള്ളണം. വലിയൊരു താരനിരയാണ് നമുക്കൊപ്പമുള്ളത്'- രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

ദ്രാവിഡിന്റെ വാക്കുകളില്‍ നിന്ന് ഉമ്രാന് കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്ന് വ്യക്തം. നെറ്റ്‌സില്‍ റിഷഭ് പന്ത് ഉമ്രാനെ കണക്കിന് പ്രഹരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം മറ്റൊരു അരങ്ങേറ്റ താരമായ അര്‍ഷദീപ് സിങ് യോര്‍ക്കറുകള്‍ ഉള്‍പ്പെടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഉമ്രാനെക്കാള്‍ പരിഗണന അര്‍ഷദീപിന് ലഭിക്കും. ഇടം കൈയനാണെന്നതും ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാണെന്നതും അര്‍ഷദീപിന് മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്.

ദിനേഷ് കാര്‍ത്തിക് കളിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് ദ്രാവിഡ് നല്‍കുന്നത്. രോഹിത്തും കോലിയും സൂര്യകുമാറുമൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ഇന്ത്യക്ക് അനുഭവസമ്പന്നരായ താരങ്ങളെ ഒപ്പം വേണം. അതുകൊണ്ട് തന്നെ കാര്‍ത്തികിന് ടീമില്‍ നിര്‍ണ്ണായക റോളാണുള്ളതെന്നാണ് ദ്രാവിഡ് പറഞ്ഞത്. ഇത്തവണ ആര്‍സിബിക്കൊപ്പം ഗംഭീര പ്രകടനം കാഴ്ചവെച്ചാണ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഫിനിഷര്‍ റോളില്‍ കാര്‍ത്തികിനെ പ്രതീക്ഷിക്കുന്നു. എന്നാല്‍ അതിന് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ അദ്ദേഹം തിളങ്ങേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
സാധ്യത 11 ഇന്ത്യ: കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, ഉമ്രാന്‍ മാലിക് / ആവേഷ് ഖാന്‍.


Click it and Unblock the Notifications
