Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA T20: ഇന്ത്യന്‍ ടീം തിരഞ്ഞെടുത്ത് നിഖില്‍ ചോപ്ര, മൂന്ന് പുതുമുഖങ്ങള്‍, ധവാന്‍ നയിക്കും

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ജൂണ്‍ 9നാണ് തുടക്കമാവുന്നത്. ദക്ഷിണാഫ്രിക്ക പരമ്പരക്കുള്ള തകര്‍പ്പന്‍ ടീമിനെ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുസരിച്ച് യുവതാരങ്ങളുമായി പരമ്പരക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

ഇത്തവണ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളെയടക്കം പരിഗണിച്ച് മികച്ചൊരു ടീമിനെ കളത്തിലിറക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നിഖില്‍ ചോപ്ര. ഐപിഎല്ലില്‍ മോശം ഫോമിലായിരുന്ന ഇഷാന്‍ കിഷനെ തഴഞ്ഞുള്ള ടീമില്‍ ഒട്ടുമിക്ക യുവ പ്രതിഭകളേയും നിഖില്‍ പരിഗണിച്ചിട്ടുണ്ട്.

1

നായകനായി ശിഖര്‍ ധവാനാണ്. ഓപ്പണറായ ധവാന്‍ ഇത്തവണ പഞ്ചാബ് കിങ്‌സിനൊപ്പം ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഓപ്പണിങ്ങിലേക്ക് അദ്ദേഹം പരിഗണിച്ചത് റുതുരാജ് ഗെയ്ക് വാദിനെയും പൃഥ്വി ഷായേയുമാണ്. റുതുരാജ് സിഎസ്‌കെയ്‌ക്കൊപ്പം ഇത്തവണ കാര്യമായ പ്രകടനം കാഴ്ചവെച്ചില്ല. എന്നാല്‍ വലിയ ഭാവിയുള്ള പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണ് അദ്ദേഹം. പൃഥ്വി തുടക്കം മുതല്‍ അടിച്ചുതകര്‍ക്കന്‍ കെല്‍പ്പുള്ളവനാണ്. ഇത്തവണയും ഡല്‍ഹിക്കായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ പൃഥ്വിക്കായിരുന്നു. ടി20യില്‍ പൃഥ്വിയെപ്പോലുള്ള താരങ്ങളെ ഇന്ത്യക്ക് ആവിശ്യമാണ്.

രാഹുല്‍ ത്രിപാഠിയെ നിഖില്‍ ടീമിലേക്ക് പരിഗണിച്ചു. ഐപിഎല്ലില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി സ്ഥിരതയോടെ കളിക്കുന്ന താരമാണ് രാഹുല്‍ ത്രിപാഠി. എന്നാല്‍ ഇതുവരെ ഇന്ത്യന്‍ ടീമിലേക്ക് അദ്ദേഹത്തിന് വിളിയെത്തിയിട്ടില്ല. ഇത്തവണ ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കൂടുതലുള്ള താരമാണ് ത്രിപാഠി. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ടീമിലെ മറ്റൊരാള്‍. പരിക്കിനെത്തുടര്‍ന്ന് ഏറെ നാള്‍ ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന ഹര്‍ദിക് ഇത്തവണ ഗുജറാത്തിന്റെ നായകനെന്ന നിലയിലും ഓള്‍റൗണ്ടറെന്ന നിലയിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

2

വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ നിഖില്‍ പരിഗണിച്ചു. രാജസ്ഥാന്‍ റോയല്‍സ് നായകനായി സഞ്ജു മോശമല്ലാത്ത പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്. ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുന്ന സഞ്ജുവിന് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഐപിഎല്ലില്‍ നിരാശപ്പെടുത്തിയ മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനെ ടീമിലേക്ക് നിഖില്‍ പരിഗണിച്ചിട്ടില്ല.

3

വിക്കറ്റ് കീപ്പറും ഫിനിഷറുമായി ദിനേഷ് കാര്‍ത്തികിനെ അദ്ദേഹം പരിഗണിച്ചു. ഇത്തവണ ആര്‍സിബിക്കായി അദ്ദേഹം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ കാര്‍ത്തികിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പ്. സ്പിന്നറായി യുസ് വേന്ദ്ര ചഹാലിന് സ്ഥാനം ഉറപ്പ്. സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനെയും നിഖില്‍ ടീമിലേക്ക് പരിഗണിച്ചു.

പേസ് നിരയില്‍ ആവേഷ് ഖാനും ഹര്‍ഷല്‍ പട്ടേലും വേണമെന്ന് പറഞ്ഞ നിഖില്‍ പേസ് വിസ്മയം ഉമ്രാന്‍ മാലിക്കിനെയും ടീമിലേക്ക് പരിഗണിച്ചു. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനൊപ്പം അതിവേഗ പേസുകൊണ്ട് വിസ്മയിപ്പിച്ച താരമാണ് ഉമ്രാന്‍. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ താരത്തിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. തിളങ്ങിയാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഉമ്രാന്‍ ഇടം പിടിച്ചേക്കും. പേസ് നിരയില്‍ മൊഹ്‌സിന്‍ ഖാന്‍ അല്ലെങ്കില്‍ ഖലീല്‍ അഹമ്മദ് ഇവരിലൊരാളെയും നിഖില്‍ പരിഗണിച്ചിട്ടുണ്ട്.

4

നിഖില്‍ ചോപ്ര തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം: -ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക് വാദ്, പൃഥ്വി ഷാ, രാഹുല്‍ ത്രിപാഠി, ഹര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, തിലക് വര്‍മ, ദിനേഷ് കാര്‍ത്തിക്, യുസ് വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക്, മൊഹ്‌സിന്‍ ഖാന്‍, ഖലീല്‍ അഹമ്മദ്.

Story first published: Friday, May 20, 2022, 18:35 [IST]
Other articles published on May 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+