For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA T20: 'ഹിറ്റ്മാന്‍ മാറി നില്‍ക്കൂ', ഡികെ വേറെ ലെവല്‍, രോഹിത്തിന്റെ രണ്ട് റെക്കോഡ് പഴങ്കഥ

21 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 30 റണ്‍സുമായി കാര്‍ത്തിക് പുറത്താകാതെ നിന്നു

1

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്കായി തകര്‍ത്തടിച്ച് ദിനേഷ് കാര്‍ത്തിക്. ഇന്ത്യയുടെ മറ്റ് പ്രമുഖരെല്ലാം ടൈമിങ് കിട്ടാതെ പ്രയാസപ്പെട്ടപ്പോള്‍ തന്റെ ഫിനിഷിങ് മികവിലൂടെ കാര്‍ത്തിക് കൈയടി നേടിയിരിക്കുകയാണ്. 21 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 30 റണ്‍സുമായി കാര്‍ത്തിക് പുറത്താകാതെ നിന്നു. ഡുവെയ്ന്‍ പ്രിട്ടോറിയസ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് മനോഹര സിക്‌സുകളാണ് കാര്‍ത്തിക് നേടിയത്.

1

ഇതോടെ ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ രണ്ട് വമ്പന്‍ റെക്കോഡുകള്‍ ദിനേഷ് കാര്‍ത്തിക് തകര്‍ത്തു. ഇന്ത്യക്കായി ടി20യില്‍ 20ാം ഓവറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലാണ് രോഹിത്തിനെ കാര്‍ത്തിക് മറികടന്നത്. നിലവില്‍ കാര്‍ത്തിക് 20ാം ഓവറില്‍ 66 റണ്‍സാണ് നേടിയത്. രോഹിത് നേടിയതാവട്ടെ 62 റണ്‍സും. 75 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 251 റണ്‍സുള്ള എംഎസ് ധോണി ഇവരെക്കാളൊക്കെ ബഹുദൂരം മുന്നിലാണ്. ധോണിയും ഹര്‍ദിക്കും കാര്‍ത്തികുമെല്ലാം മധ്യനിര ബാറ്റ്‌സ്ന്മാരാണ്. എന്നാല്‍ രോഹിത് ഓപ്പണറാണ്. അതുകൊണ്ട് തന്നെ ഈ റെക്കോഡില്‍ ടോപ് ഫൈവില്‍ ഉള്‍പ്പെട്ടതില്‍ അദ്ദേഹത്തിന് അഭിമാനിക്കാം.

20ാം ഓവറില്‍ കൂടുതല്‍ സിക്‌സര്‍ എന്ന റെക്കോഡിലും രോഹിത്തിനെ കാര്‍ത്തിക് മറികടന്നു. രോഹിത് നാല് സിക്‌സാണ് 20ാം ഓവറില്‍ നേടിയത്. കാര്‍ത്തിക് നേടിയത് അഞ്ച് സിക്‌സാണ്. ഇന്ന് അവസാന ഓവറില്‍ കാര്‍ത്തിക് രണ്ട് സിക്‌സുകള്‍ പറത്തിയിരുന്നു. ഹര്‍ദിക് പാണ്ഡ്യ എട്ട് സിക്‌സുകളുമായി ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 12 സിക്‌സുമായി ധോണിയാണ് തലപ്പത്ത്. നാല് സിക്‌സ് തന്നെയുള്ള രവീന്ദ്ര ജഡേജ ഈ റെക്കോഡില്‍ രോഹിത്തിനൊപ്പമാണ്.

1

ടി20 ലോകകപ്പില്‍ രോഹിത് ഇന്ത്യന്‍ ടീമില്‍ വേണമോ എന്നുള്ളതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് സെലക്ടര്‍മാരുടെ പ്രീതി പിടിച്ചുപറ്റുന്ന പ്രകടനം കാര്‍ത്തിക് കാഴ്ചവെച്ചത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ അടിച്ചു കളിക്കാന്‍ മികവുള്ള താരം ഓസ്‌ട്രേലിയയിലെ പേസ് സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. അനുഭവസമ്പത്തിന് ഓസ്‌ട്രേലിയയില്‍ പ്രാധാന്യമുള്ളതിനാല്‍ ഇന്ത്യ കാര്‍ത്തികിനേയും പരിഗണിക്കണമെന്നാണ് കൂടുതല്‍ പേരും പറയുന്നത്.

1

കട്ടക്കില്‍ ഇന്ത്യയുടെ പ്രമുഖര്‍ കളി മറന്നപ്പോഴും ഫിനിഷിങ് മികവ് കാട്ടാന്‍ കാര്‍ത്തികിനായി. ഇതാണ് 149 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം സന്ദര്‍ശകര്‍ക്ക് മുന്നില്‍ വെക്കാന്‍ ഇന്ത്യക്ക് കരുത്തായത്. പ്രതിഭാശാലികള്‍ നിരവധി ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും ആര്‍ക്കും സ്ഥിരതയില്ല. അതുകൊണ്ട് തന്നെ ടി20 ലോകകപ്പിനായുള്ള ടീം തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ടിയിരിക്കുന്നു.

Story first published: Sunday, June 12, 2022, 21:26 [IST]
Other articles published on Jun 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+