Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA T20: 'ഞാനല്ല, ഡികെ ആണ് ക്രീസില്‍', ഹര്‍ദിക്കിനെതിരേ നെഹ്‌റയും, രൂക്ഷ വിമര്‍ശനം

1

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 211 എന്ന റെക്കോഡ് ടോട്ടല്‍ നേടിയിട്ടും പരാജയപ്പെട്ടു. ഇന്ത്യയുടെ തോല്‍വിയുടെ കാരണമായി പല കാരണങ്ങളും ചൂണ്ടിക്കാട്ടാനാവും. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരുടെ അഭാവം ഇന്ത്യന്‍ നിരയില്‍ പ്രകടമായിരുന്നു.

എന്നാല്‍ മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിയേക്കാളേറെ വിമര്‍ശനം നേരിട്ടതും ചര്‍ച്ചയായതും ഹര്‍ദിക് പാണ്ഡ്യയാണ്. 12 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സുമടക്കം 31 റണ്‍സുമായി ഹര്‍ദിക് ബാറ്റുകൊണ്ട് കസറി. എന്നാല്‍ അവസാന ഓവറിലെ അഞ്ചാം പന്തില്‍ ദിനേഷ് കാര്‍ത്തികിന് സിംഗിള്‍ നല്‍കാന്‍ ഹര്‍ദിക് തയ്യാറാവാത്തത് വലിയ ചര്‍ച്ചക്കാണ് വഴിതുറന്നത്. അഞ്ചാം പന്തില്‍ വലിയ ഷോട്ടിന് ഹര്‍ദിക് ശ്രമിച്ചെങ്കിലും സിംഗിളിനുള്ള അവസരം മാത്രമാണ് ലഭിച്ചത്.

1

എന്നാല്‍ അവസാന പന്തില്‍ സിക്‌സര്‍ നേടാമെന്ന ആത്മവിശ്വാസത്തോടെ ഹര്‍ദിക് സിംഗിള്‍ എടുക്കാന്‍ തയ്യാറായില്ല. ദിനേഷ് കാര്‍ത്തിക് നോണ്‍ സ്‌ട്രൈക്കില്‍ നില്‍ക്കുമ്പോഴാണിത്. അവസാന പന്തില്‍ പ്രതീക്ഷിച്ച പോലെ സിക്‌സോ ഫോറോ നേടാന്‍ ഹര്‍ദിക്കിനായില്ല. രണ്ട് റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഇന്ത്യ തോല്‍ക്കുകയും ചെയ്തതോടെ ഹര്‍ദിക്ക് സിംഗിള്‍ നിഷേധിച്ച സംഭവം വലിയ ചര്‍ച്ചയായി.

പലരും ദിനേഷ് കാര്‍ത്തികിന് സിംഗിള്‍ നല്‍കാത്ത ഹര്‍ദിക് പാണ്ഡ്യയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ പേസറും ഐപിഎല്ലില്‍ ഹര്‍ദിക് നായകനായുള്ള ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനായ ആശിഷ് നെഹ്‌റയും ഹര്‍ദിക്കിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. നോണ്‍സ്‌ട്രൈക്കില്‍ ഉണ്ടായിരുന്നത് ആശിഷ് നെഹ്‌റയല്ലെന്നും ദിനേഷ് കാര്‍ത്തിക് ആയിരുന്നുവെന്നുമാണ് നെഹ്‌റ പറഞ്ഞത്.

2

'തീര്‍ച്ചയായും ഹര്‍ദിക് സിംഗിള്‍ എടുക്കാന്‍ തയ്യാറാവണമായിരുന്നു. ദിനേഷ് കാര്‍ത്തികാണ് നോണ്‍സ്‌ട്രൈക്കില്‍ ഉണ്ടായിരുന്നത്. അല്ലാതെ ഞാനല്ല'-ക്രിക് ബസ്സിനോട് സംസാരിക്കവെ നെഹ്‌റ പറഞ്ഞു. ഇത്തവണ ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയിലും നെഹ്‌റയുടെ പരിശീലനത്തിലുമിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സാണ് ഐപിഎല്‍ കിരീടം നേടിയത്. നായകനായി ഹര്‍ദിക് ഓള്‍റൗണ്ട് മികവോടെയാണ് ടീമിനെ കിരീടത്തിലേക്കെത്തിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബൗളിങ്ങില്‍ തിളങ്ങാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നില്ല.

ഹര്‍ദിക്കാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് ഇന്ത്യ കുറിച്ചത്. പിന്നീടത് ദക്ഷിണാഫ്രിക്ക മറികടന്നു. ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 200 കടന്നതോടെ ഹര്‍ദിക്കിന് അമിത വിജയ പ്രതീക്ഷയായിരിക്കാം. അതുകൊണ്ടാവും അദ്ദേഹം അഞ്ചാം പന്തില്‍ സിംഗിള്‍ നിഷേധിച്ചത്. കൂടാതെ സിക്‌സര്‍ നേടാമെന്ന അമിത ആത്മവിശ്വാസവും. എന്നാല്‍ ഹര്‍ദിക്കിനെക്കാളും അനുഭവസമ്പത്തുള്ള വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചിട്ടുള്ള ദിനേഷ് കാര്‍ത്തികാണ് മറുവശത്തെന്നത് ഹര്‍ദിക് ഒരു നിമിഷം എങ്കിലും മറന്ന് കാണും.

3

എന്തായാലും ആദ്യ മത്സരത്തിലെ തോല്‍വി ഇന്ത്യക്ക് വലിയ നാണക്കേടാണ്. കട്ടക്കില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ വിജയം നേടി ഇന്ത്യയെ അഞ്ച് മത്സര പരമ്പരിയില്‍ 1-1 ഒപ്പമെത്തിക്കാന്‍ നായകന്‍ റിഷഭ് പന്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് ഇനിയുള്ള ഓരോ പരമ്പരയും നോക്കിക്കാണുന്നത്. ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ തുടര്‍ച്ചയായി 13 ടി20 ലോകകപ്പ് ജയമെന്ന ലോക റെക്കോഡിടാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു.

Story first published: Friday, June 10, 2022, 15:03 [IST]
Other articles published on Jun 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+