IND vs SA T20: രാഹുല്‍ എല്ലാം നശിപ്പിക്കുമോ ?, ജയിച്ചാല്‍ ലോക റെക്കോഡ്, തോറ്റാല്‍ തീര്‍ന്നു

മുംബൈ: ഇന്ത്യ - ദക്ഷിണാഫ്രിക്ക അഞ്ച് മത്സര ടി20 പരമ്പരക്ക് ഒമ്പതാം തീയ്യതി തുടക്കമാവുകയാണ്. ഇടവേളക്ക് ശേഷം നടക്കുന്ന പരമ്പരയില്‍ ഇന്ത്യ നായകന്‍ രോഹിത് ശര്‍മക്കുള്‍പ്പെടെ വിശ്രമം നല്‍കിയിരിക്കുകയാണ്. വിരാട് കോലിയും ജസ്പ്രീത് ബുംറയുമൊന്നും പരമ്പരക്കില്ല. കെ എല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.
ശക്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് ജയം എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യ പരമ്പര നേടുക എന്നതിലുപരിയായി എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ആദ്യ മത്സരത്തിലേക്കാണ്. ഇന്ത്യ ആദ്യ മത്സരം ജയിച്ചാല്‍ ലോക റെക്കോഡാണ് കാത്തിരിക്കുന്നത്. ഇനി ചിലപ്പോള്‍ ഇത്തരമൊരു അവസരം ലഭിച്ചേക്കില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ആദ്യ മത്സരം എന്തുവിലകൊടുത്തും ജയിക്കേണ്ടതായുണ്ട്. എന്നാല്‍ കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന ഇന്ത്യക്ക് ആ നേട്ടം എത്തിപ്പിടിക്കാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

തുടര്‍ച്ചയായി കൂടുതല്‍ ടി20 ജയമെന്ന റെക്കോഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. വിരാട് കോലിയും രോഹിത് ശര്‍മയും ചേര്‍ന്ന് ഈ റെക്കോഡിന്റെ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യയെ എത്തിച്ചിട്ടുണ്ട്. തുടര്‍ച്ചയായി 12 ടി20 മത്സരങ്ങള്‍ ജയിച്ച ഇന്ത്യ അഫ്ഗാനിസ്ഥാനും റൊമാനിയക്കും ഒപ്പമാണ്. ഈ റെക്കോഡില്‍ ഒറ്റക്ക് തലപ്പത്തെത്താന്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയമാണ് വേണ്ടത്. ഇത് നേടിക്കൊടുക്കാന്‍ രാഹുലിനാവുമോയെന്നാണ് കണ്ടറിയേണ്ടത്. ആദ്യ മത്സരത്തില്‍ തോറ്റാല്‍ കോലിയുടെയും രോഹിത്തിന്റെ കഷ്ടപ്പാട് പാഴാകും.
2021ലെ ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച് വിരാട് കോലിയാണ് ഈ ചരിത്ര കുതിപ്പിന് തുടക്കമിട്ടത്. മൂന്ന് മത്സരങ്ങള്‍ കോലിക്ക് കീഴില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഒമ്പത് മത്സരങ്ങളും ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഇനി ലോകറെക്കോഡിലേക്ക് ഒരു ജയം മാത്രമാണ് ദൂരം. അതുകൊണ്ട് തന്നെ കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയിലേക്കാവും എല്ലാവരുടെയും ശ്രദ്ധ. ടീം തോറ്റാല്‍ വലിയ വിമര്‍ശനം രാഹുല്‍ നേരിടേണ്ടി വരുമെന്നുറപ്പ്.

അഫ്ഗാനിസ്ഥാനെതിരേ 66 റണ്‍സിനും സ്‌കോട്ട്‌ലന്‍ഡിനെതിരേ എട്ട് വിക്കറ്റിനും നമീബയക്കെതിരേ 9 വിക്കറ്റും ന്യൂസീലന്‍ഡിനെതിരേ 5 വിക്കറ്റ്, 7 വിക്കറ്റ്, 73 റണ്‍സിനും ജയിച്ച ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരേ ആറ് വിക്കറ്റിനും എട്ട് റണ്‍സിനും 17 റണ്‍സിനും വിജയിച്ചു. അവസാനമായി ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യ ടി20 പരമ്പര കളിച്ചത്. 62 റണ്‍സ്, ഏഴ് വിക്കറ്റ്, ആറ് വിക്കറ്റ് എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ ജയം. എന്തായാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20 ജയിച്ച് ചരിത്രമെഴുതാന്‍ കെ എല്‍ രാഹുലിന് കീഴില്‍ ഇന്ത്യക്ക് സാധിക്കുമോയെന്ന് കണ്ടറിയാം.

ഇന്ത്യയുടെ പല താരങ്ങളുടെയും ഫോം ആശങ്കയുണ്ടാക്കുന്നതാണ്. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ പ്രകടനം കണ്ടറിയണം. കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണ്ണായകമാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയില്‍ വലിയ പരീക്ഷണമാണ് രാഹുലിനെ കാത്തിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications