For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 3 സെഞ്ച്വറി, സഞ്ജു ഇനി സ്ഥിരം ഓപ്പണറോ? ഉറപ്പില്ലെന്ന് സൂര്യ; കാരണമുണ്ട്

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര പൂര്‍ത്തിയാവുമ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി നേടുന്ന താരങ്ങളിലൊരാള്‍ സഞ്ജു സാംസണാണ്. ആദ്യ മത്സരത്തിലും നാലാം മത്സരത്തിലും സെഞ്ച്വറി പ്രകടനങ്ങളോടെ ഇന്ത്യയുടെ ഹീറോയായി മാറാന്‍ സഞ്ജുവിനായി. ബംഗ്ലാദേശിനെതിരേ സെഞ്ച്വറി പ്രകടനം നടത്തിയ സഞ്ജു അവസാന അഞ്ച് ടി20യില്‍ നിന്ന് നേടിയത് മൂന്ന് സെഞ്ച്വറികളാണ്. തുടര്‍ച്ചയായി അവഗണിക്കപ്പെട്ട താരമാണ് സഞ്ജു.

എന്നാല്‍ ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായും സൂര്യകുമാര്‍ യാദവ് നായകനായും എത്തിയതോടെ സഞ്ജു സാംസണെ ഓപ്പണര്‍ സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു. ഇതോടെ സഞ്ജുവിന്റെ പ്രകടന നിലവാരവും മെച്ചപ്പെട്ടു. മികച്ച പ്രകടനത്തോടെ സഞ്ജു ഓപ്പണിങ്ങില്‍ മിന്നിക്കുന്നു. എന്നാല്‍ ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും റിഷഭ് പന്തുമെല്ലാം തിരിച്ചെത്തുമ്പോള്‍ സഞ്ജു ടി20 ടീമില്‍ ഉണ്ടാവുമോ?. തുടര്‍ന്നാലും ഓപ്പണര്‍ റോള്‍ കിട്ടുമോ?.

പല ആരാധകരുടേയും സംശയമാണിത്. ഇപ്പോഴിതാ സഞ്ജു സാംസണ്‍ ഓപ്പണറായി തുടരുമോ എന്ന കാര്യത്തില്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്. ഓപ്പണര്‍ റോളില്‍ തുടരുക സഞ്ജു സാംസണിന് പ്രയാസമായിരിക്കുമെന്നാണ് സൂര്യകുമാര്‍ യാദവ് പറയുന്നത്.

ടീം തിരഞ്ഞെടുപ്പ് കഠിനം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരസമ്പന്നമാണ്. ഒരേ സമയം മൂന്ന് ടീമിനെ ഇറക്കാനുള്ള താരസമ്പത്ത് നിലവില്‍ ഇന്ത്യന്‍ ടീമിന് അവകാശപ്പെടാനാവും. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമില്‍ തുടരാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്. സഞ്ജു സാംസണ്‍ അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് സെഞ്ച്വറി നേടിയപ്പോള്‍ രണ്ട് മത്സരത്തില്‍ ഡെക്കിനാണ് പുറത്തായത്. സ്ഥിരതയില്ലായ്മയും സഞ്ജുവിനെ സംബന്ധിച്ച് തിരിച്ചടിയാവാന്‍ സാധ്യതയുള്ള കാര്യമാണ്.

'സഞ്ജു സാംസണിന്റെ ഓപ്പണര്‍ റോള്‍ സ്ഥിരമാകുന്നതിനെക്കുറിച്ച് ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. ഇപ്പോഴത്തെ സമയത്തില്‍ ജീവിക്കുകയെന്നതാണ് എനിക്കിഷ്ടം. ഇപ്പോഴത്തെ പരമ്പരയില്‍ മാത്രം ശ്രദ്ധിക്കാനാണ് ആഗ്രഹിക്കുന്നത്. സഞ്ജുവിനെ സ്ഥിരമായി ഓപ്പണറാക്കുന്ന കാര്യം പരിശീലകരോടൊപ്പമിരുന്ന് തീരുമാനിക്കേണ്ട കാര്യമാണ്.

എന്നാല്‍ ഇത് വലിയ തലവേദന നല്‍കുന്നതും പ്രയാസമുള്ളതുമായ കാര്യമാണ്. 20-25 താരങ്ങളില്‍ നിന്ന് 15 അംഗ ടീമിനെ തിരഞ്ഞെടുക്കുകയെന്നത് വലിയ തലവേദനയാണ്. എന്നാല്‍ ഭാഗ്യവശാല്‍ ഈ തലവേദന സെലക്ടര്‍മാര്‍ക്കും പരിശീലകര്‍ക്കുമാണുള്ളത്' സൂര്യകുമാര്‍ പറഞ്ഞു.

sanju samson

സഞ്ജു ഓപ്പണര്‍ റോളില്‍ ഉറപ്പായിട്ടില്ല

സഞ്ജു സാംസണ്‍ ബംഗ്ലാദേശിനെതിരേ ഒരു സെഞ്ച്വറിയാണ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് സെഞ്ച്വറിയും നേടി. എന്നാല്‍ കരുത്തുറ്റ ബൗളര്‍മാരെ നേരിട്ടല്ല സഞ്ജുവിന്റെ ഈ പ്രകടനം. അതുകൊണ്ടുതന്നെ സഞ്ജുവിനെ വിശ്വസ്തനായ ഓപ്പണറെന്ന് വിളിക്കാറായിട്ടില്ല. ഇന്ത്യ സ്‌പെഷ്യലിസ്റ്റ് ഓപ്പണറായി യശ്വസി ജയ്‌സ്വാളിനെയാണ് കാണുന്നത്. മറുവശത്ത് രോഹിത് ശര്‍മ വിരമിച്ചതോടെ ഒഴിവുണ്ട്. ഈ സീറ്റിലേക്ക് ആരെന്നത് സെലക്ടര്‍മാരുടെ പരിഗണനയിലുള്ള ചോദ്യമാണ്.

സഞ്ജു പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും മുഖ്യ പരിഗണന ശുബ്മാന്‍ ഗില്ലിനാണ്. ഇന്ത്യ അടുത്ത നായകനായി വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് ഗില്‍. ഇതിനോടകം ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടാനും ടി20യില്‍ സെഞ്ച്വറി നേടാനും ഗില്ലിന് സാധിച്ചിട്ടുണ്ട്. മികച്ച ടീമുകള്‍ ശക്തമായ കരുത്തോടെ ഇറങ്ങുമ്പോള്‍ സഞ്ജുവിനെ ഓപ്പണര്‍ റോളില്‍ വിശ്വസിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

സഞ്ജു ഏറ്റവും മികച്ച ഫോമില്‍

സഞ്ജു സാംസണ്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്ന് പോകുന്നതെന്ന് പറയാം. ഓപ്പണിങ്ങില്‍ ലഭിച്ച അവസരങ്ങളെ സഞ്ജു നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഭയമില്ലാതെ പവര്‍പ്ലേ മുതലാക്കി കളിക്കാനും സഞ്ജു സാംസണിന് സാധിക്കുന്നുണ്ട്. എന്നാല്‍ റിഷഭ് പന്ത് തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പന്‍ സ്ഥാനത്ത് നിന്ന് മാറിക്കൊടുക്കേണ്ടി വരുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം.

Story first published: Saturday, November 16, 2024, 14:02 [IST]
Other articles published on Nov 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+