For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: അത് അവന് മാത്രമേ സാധിക്കൂ! സഞ്ജു വ്യത്യസ്തനാകുന്നത് അതുകൊണ്ട്; സൂര്യ പറയുന്നു

ഡര്‍ബന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരമാണ് സഞ്ജു സാംസണ്‍. അസാമാന്യ പ്രതിഭയുണ്ടായിട്ടും തുടര്‍ അവസരങ്ങള്‍ നല്‍കാതെ ഇന്ത്യ തഴഞ്ഞ സഞ്ജുവിന് ഇപ്പോള്‍ ഗൗതം ഗംഭീറിനും സൂര്യകുമാര്‍ യാദവിനും കീഴില്‍ തുടര്‍ അവസരങ്ങള്‍ ലഭിച്ചിരിക്കുകയാണ്. ഇതിനോട് നീതി കാട്ടാന്‍ സഞ്ജുവിന് സാധിച്ചിട്ടുമുണ്ട്. അവസാനം കളിച്ച രണ്ട് ടി20 മത്സരത്തിലും സഞ്ജു സെഞ്ച്വറിയോടെ താരമായിരിക്കുകയാണ്.

മറ്റൊരു ഇന്ത്യക്കാരനുമില്ലാത്ത റെക്കോഡാണ് സഞ്ജു ഇപ്പോള്‍ നേടിയെടുത്തിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് ടി20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സഞ്ജു. കൂടാതെ ഒരു ടി20 ഇന്നിങ്‌സില്‍ 10 സിക്‌സര്‍ പറത്തി രോഹിത് ശര്‍മയുടെ വമ്പന്‍ റെക്കോഡിനൊപ്പമെത്താനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സഞ്ജു സാംസണ്‍ എന്തുകൊണ്ടാണ് വ്യത്യസ്തനായ താരമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ടീമിന്റെ നായകനായ സൂര്യകുമാര്‍ യാദവ്.

സ്വാര്‍ത്ഥതയില്ല, ടീമാണ് അവനെല്ലാം

ഇന്ത്യന്‍ ടീമിലെ പല സൂപ്പര്‍ താരങ്ങളുടേയും പേരിലുയരുന്ന പ്രധാന ആക്ഷേപങ്ങളിലൊന്ന് സ്വാര്‍ത്ഥതയാണ്. ടീമിനെക്കാളുപരി വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ് ഒട്ടുമിക്ക താരങ്ങളെന്ന് പറയാം. വ്യക്തിഗത നേട്ടങ്ങള്‍ക്ക് തൊട്ടരികില്‍ നില്‍ക്കവെ മെല്ലപ്പോക്ക് നടത്തുന്നതും സമ്മര്‍ദ്ദത്തിലാവുന്നതുമെല്ലാം പല തവണ കണ്ടിട്ടുള്ളതാണ്. എന്നാല്‍ സഞ്ജു സാംസണ്‍ ഇത്തരത്തില്‍ വ്യക്തിഗത നേട്ടങ്ങള്‍ നോക്കുന്ന താരമല്ലെന്നാണ് സൂര്യകുമാര്‍ പറയുന്നത്.

90കളില്‍ നില്‍ക്കുമ്പോഴും ടീമിന് പ്രാധാന്യം നല്‍കി കടന്നാക്രമിക്കാനാണ് സഞ്ജു ശ്രമിക്കുന്നത്. തന്റെ വ്യക്തിഗത നേട്ടങ്ങളെക്കാളും ടീമിന് മുന്‍ഗണന നല്‍കുന്നതുകൊണ്ടാണിതെന്നാണ് സൂര്യകുമാര്‍ പറയുന്നത്. 90കളില്‍ നില്‍ക്കുമ്പോഴും അവന്‍ ബൗണ്ടറിക്ക് ശ്രമിക്കുന്നത് വ്യക്തിത്വമാണ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ഞങ്ങളുടെ ടി20 ടീമില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഈ വിജയങ്ങളെല്ലാം വലിയ സന്തോഷം നല്‍കുന്നു' എന്നാണ് സൂര്യ പറഞ്ഞത്.

sanju samson ind vs sa t20

സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടം

ഡര്‍ബനില്‍ മറ്റ് താരങ്ങളെല്ലാം നിരാശപ്പെടുത്തി പുറത്തായപ്പോള്‍ സഞ്ജു സാംസണ്‍ മാത്രമാണ് മുന്നില്‍ നിന്ന് നയിച്ചത്. സഞ്ജുവിന്റെ 107 റണ്‍സ് പ്രകടനം കഴിഞ്ഞാല്‍ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ 33 റണ്‍സാണ്. തിലക് വര്‍മയാണ് ഇത് നേടിയത്. ഇതില്‍ നിന്ന് തന്നെ സഞ്ജു സാംസണിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കരുത്ത് വ്യക്തം. നീളം കുറഞ്ഞ ബൗണ്ടറിയാണെന്നും ഫ്‌ളാറ്റ് പിച്ചാണെന്നും സഞ്ജു വിരോധികള്‍ പറയുന്നുണ്ട്.

എന്നാല്‍ മറ്റ് താരങ്ങളുടെ പ്രകടനവും ദക്ഷിണാഫ്രിക്കയുടെ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനവും വിലയിരുത്തുമ്പോള്‍ സഞ്ജുവിന്റെ പ്രകടനം എത്രത്തോളം മഹത്വരമായിരുന്നുവെന്ന് വ്യക്തമാവും. തെല്ലും ഭയമില്ലാതെ ആത്മവിശ്വാസത്തോടെ സഞ്ജു കസറുന്നതാണ് കണ്ടത്. 50 പന്തില്‍ ഏഴ് ഫോറും 10 സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജു മിന്നിച്ചത്. 214ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം. സഞ്ജു ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാനായി ടി20യില്‍ മാറിക്കഴിഞ്ഞുവെന്ന് തന്നെ പറയാം.

തുടര്‍ അവസരങ്ങള്‍ ലഭിച്ചപ്പോള്‍ മുതലാക്കി

സഞ്ജു അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ പറയുന്ന കാര്യമാണ് തുടര്‍ അവസരങ്ങള്‍ സഞ്ജുവിന് നല്‍കണമെന്ന്. എന്നാല്‍ ഇന്ത്യയുടെ മുന്‍ നായകന്മാരും പരിശീലകരും സഞ്ജുവിനെ വിശ്വസിച്ചില്ല. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കെല്ലാം ലഭിച്ചതിന്റെ നാലിലൊന്ന് പിന്തുണ പോലും സഞ്ജുവിന് ലഭിച്ചില്ലെന്നതാണ് വസ്തുത.

എന്നാല്‍ സൂര്യകുമാര്‍ യാദവ്, ഗൗതം ഗംഭീര്‍ എന്നിവര്‍ സഞ്ജുവിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. ഇവര്‍ സഞ്ജുവിന് സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള അവസരം നല്‍കുന്നു. ഇതാണ് ആത്മവിശ്വാസത്തോടെ കളിക്കാന്‍ സഞ്ജുവിനെ സഹായിക്കുന്നത്. ഇതേ മികവ് വരുന്ന മത്സരങ്ങളിലും തുടരാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Saturday, November 9, 2024, 14:34 [IST]
Other articles published on Nov 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+