IND vs SA: കണ്ണുരുട്ടി വിരല്‍ ചൂണ്ടി സൂര്യ, അര്‍ഷ്ദീപിനെ പൊരിച്ചു- വീഡിയോ വൈറല്‍
ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര അവസാനിച്ചിരിക്കുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചു. മൂന്നാം മത്സരത്തില്‍ വമ്പന്‍ ജയത്തോടെ ഇന്ത്യ പരമ്പര സമനിലയാക്കുകയും ചെയ്തു. നായകനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവ് കൈയടിയും നേടി. മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് സൂര്യ അടിച്ചെടുത്തത്. സൂര്യകുമാര്‍ നായകനെന്ന നിലയില്‍ നിലവാരം കാട്ടിയെന്ന് പറയാം.
എന്നാല്‍ മൂന്നാം ടി20ക്ക് ശേഷം സൂര്യകുമാര്‍ യാദവ് അര്‍ഷ്ദീപ് സിങ്ങിനോട് കയര്‍ക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ബസില്‍ വെച്ചാണ് സൂര്യകുമാര്‍ അര്‍ഷ്ദീപിനോട് ദേഷ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ എന്തിനാണ് സൂര്യ ദേഷ്യപ്പെട്ടതെന്നത് വ്യക്തമല്ല. എന്തായാലും സൂര്യ അര്‍ഷ്ദീപിനോട് കയര്‍ക്കുന്നതിന്റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. സീറ്റില്‍ നിന്ന് എഴുന്നേറ്റ് വന്നാണ് സൂര്യ ചൂടായിരിക്കുന്നത്. മൂന്നാം ടി20യില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 106 റണ്‍സിനാണ് തോല്‍പ്പിച്ചത്.

അര്‍ഷ്ദീപ് സിങ് രണ്ടോവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. രണ്ടാം ടി20യില്‍ ആദ്യത്തെ രണ്ടോവറില്‍ 31 റണ്‍സാണ് അര്‍ഷ്ദീപ് വീഴ്ത്തിയത്. പരമ്പരയിലെ അര്‍ഷ്ദീപിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു. ഇതിന്റെ പേരിലാണോ തര്‍ക്കം ഉണ്ടായതെന്നത് വ്യക്തമല്ല. എന്തായാലും സൂര്യകുമാര്‍ യാദവ് എന്തിനാണ് അര്‍ഷ്ദീപിനോട് ചൂടായതെന്നതാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതിന്റെ വീഡിയോ ഇതിനോടകം വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
മൂന്നാം ടി20യിലെ സെഞ്ച്വറി പ്രകടനത്തെക്കുറിച്ചും സൂര്യകുമാര്‍ യാദവ് പ്രതികരിച്ചിരുന്നു. 'വളരെ സന്തോഷത്തോടെയാണ് ഞാന്‍ നടന്നുനീങ്ങുന്നത്. ജയിക്കുകയെന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണ്. ഭയമില്ലാത്ത ക്രിക്കറ്റ് കാഴ്ചവെക്കാനാണ് ആഗ്രഹിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടുകയായിരുന്നു ലക്ഷ്യം. സഹതാരങ്ങള്‍ മികച്ച പിന്തുണയാണ് നല്‍കിയത്. അവര്‍ തങ്ങളുടെ പ്രതിഭകാട്ടിയതില്‍ വളരെ സന്തോഷം.
നിങ്ങളുടെ മത്സരത്തെക്കുറിച്ച് അറിയുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഞാന്‍ മത്സരത്തെ നന്നായി ആസ്വദിച്ചാണ് കളിച്ചത്'- സൂര്യകുമാര്‍ യാദവ് പറഞ്ഞു. നി ഏകദിന പരമ്പരയാണ് നടക്കാന്‍ പോകുന്നത്. സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അര്‍ഷ്ദീപ് സിങ്ങിന് ഏകദിന പരമ്പരയിലും ഇടമുണ്ട്. അര്‍ഷ്ദീപ് സിങ്ങാണ് ടീമിലെ ഏക ഇടം കൈയന്‍ പേസര്‍. എന്നാല്‍ താരത്തിന്റെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല.
റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത ബൗളറാണ് അര്‍ഷ്ദീപ്. അതുകൊണ്ടുതന്നെ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാനാവുമോയെന്നത് കണ്ടറിയണം. അതിവേഗത്തില്‍ പന്തെറിയുന്ന താരമല്ല അര്‍ഷ്ദീപ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര അര്‍ഷ്ദീപിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. മോശം പ്രകടനം നടത്തിയാല്‍ ടീമിന് പുറത്താകാന്‍ സാധ്യത കൂടുതല്‍. ടി20 പരമ്പരയിലേതിന് സമാനമായി ഏകദിന പരമ്പരയിലും ഇന്ത്യ യുവതാരങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ പരമ്പര നേട്ടം കടുപ്പമാവും. കെ എല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. പരിശീലകനായി രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്മണും ഇന്ത്യക്കൊപ്പമില്ല. സായ് സുദര്‍ശനെപ്പോലെ അരങ്ങേറ്റത്താരങ്ങളാണ് ഇന്ത്യക്കൊപ്പമുള്ളത്. രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും അഭാവത്തില്‍ പരമ്പര നേടുകയെന്നത് ഇന്ത്യക്ക് കടുപ്പമായിരിക്കുമെന്ന കാര്യം ഉറപ്പാണ്.
ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം : റുതുരാജ് ഗെയ്ക് വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പാട്ടീധാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (c), സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications