Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'2004ല്‍ സച്ചിന്‍ എന്താണ് ചെയ്തത്? കോലി ഇനിയും വൈകരുത്! ഫോണ്‍ ചെയ്തു ചോദിക്കൂ'

1

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി ഒരു സെഞ്ച്വറി പോലുമില്ലാതെ രണ്ടു കലണ്ടര്‍ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ സെഞ്ചൂറിയനില്‍ സമാപിച്ച ആദ്യ ടെസ്റ്റായിരുന്നു ഈ വര്‍ഷം ഇന്ത്യക്കു അവസാനത്തേത്. അതിലും അദ്ദേഹം നിരാശപ്പെടുത്തി. 35, 18 എന്നിങ്ങനെയായിരുന്നു രണ്ടിന്നിങ്‌സുകളിലായി കോലിയുടെ സ്‌കോറുകള്‍. 2019 നവംബറിലാണ് അദ്ദേഹം അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയടിച്ചത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇത്. അതിനു ശേഷം മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹത്തിനു മൂന്നക്കം തികയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

ടെസ്റ്റിലെ കഴിഞ്ഞ 10 ഇന്നിങ്‌സുകളെടുത്താല്‍ ഒരേ തരത്തിലാണ് കോലി പുറത്തായിരിക്കുന്നതെന്നു കാണാം. ഓഫ് സ്റ്റംപിന് വളരെ പുറത്ത് കൂടി പോവുന്ന ബോളുകളില്‍ ഡ്രൈവിനു ശ്രമിച്ച് വിക്കറ്റിനു പിന്നില്‍ അദ്ദേഹം ക്യാച്ച് നല്‍കുകയായിരുന്നു. കോലിയുടെ ഈ വീക്ക്‌നെസ് തിരിച്ചറിഞ്ഞ എതിര്‍ ടീം ബൗളര്‍മാര്‍ വീണ്ടും വീണ്ടും ഇതേ കെണിയില്‍ അദ്ദേഹത്തെ കുരുക്കുകയും ചെയ്യുകയാണ്. ഈ വീക്ക്‌നെസ് പരിഹരിക്കാന്‍ എത്രയും വേഗം മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സഹായം കോലി തേടണമെന്നു ഉപദേശിച്ചിരിക്കുകയാണ് മറ്റൊരു മുന്‍ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

 തെറ്റ് ആവര്‍ത്തിക്കുകയാണ്

വിരാട് കോലിയുടെ ബാറ്റിങ് ശ്രദ്ധിക്കുകയാണെങ്കില്‍ അതില്‍ ഒരു കുഴപ്പവുമില്ലെന്നു കാണാന്‍ സാധിക്കും. ഒരേ തെറ്റ് തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ ഏക കുഴപ്പം. കളിയില്‍ ആദ്യത്തെ പിഴവിലാണ് കോലി വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്. ഭാഗ്യവും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നില്ല.
ചില ബോളുകളില്‍ ഷോട്ട് കളിക്കാതെ വിരാടിന് ഒഴിവാക്കാമായിരുന്നുവെന്ന് നിങ്ങള്‍ക്കു വാദിക്കം. ഓരോ ബാറ്ററും തെറ്റുകള്‍ ചെയ്യുന്നുണ്ട്, മാത്രമല്ല പലര്‍ക്കും ഭാഗ്യം കാരണം ജീവന്‍ തിരിച്ചുകിട്ടുകയും ചെയ്യുന്നുണ്ട്. ചിലപ്പോള്‍ ഒരു വൈഡായ ബോളില്‍ ഷോട്ട് കളിച്ച് അവര്‍ ക്യാച്ചായി പുറത്താവും, അല്ലെങ്കില്‍ എതിര്‍ ടീം ക്യാച്ച് കൈവിടുകയും ചെയ്യും. അത് അയാളുടെ ഭാഗ്യം മാത്രമാണ്. ഭാഗ്യം വിരാടിന്റെ വഴിക്കു പോയിത്തുടങ്ങിയാല്‍ കാര്യമുണ്ടാവും, 2022ല്‍ അതുണ്ടാവട്ടെയെന്ന് പ്രതീക്ഷിക്കുകയാണെന്നും ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ പറഞ്ഞു.

സച്ചിനെ വിളിക്കൂ

ഓഫ് സൈഡിനു പുറത്തേക്കു പോവുന്ന ബോളുകളില്‍ പുറത്താവുന്ന പതിവ് അവസാനിപ്പിക്കുന്നത് എങ്ങനെയെന്ന് സച്ചിനെ വിളിച്ച് കോലി ഉപദേശം തേടണമെന്നും ഗവാസ്‌കര്‍ ആവശ്യപ്പെട്ടു. നേരത്തേ ഇതേ രീതിയില്‍ പ്രതിസന്ധി നേരിട്ട സച്ചിന്‍ 2003-04ല്‍ ഓസ്‌ട്രേലിയക്കെതിരേ പുറത്താവാതെ 241 റണ്‍സ് അടിച്ചെടുത്ത് തിരിച്ചുവന്നിരുന്നതും ഓര്‍മിപ്പിച്ച ഗവാസ്‌കര്‍ കോലിയും ഇത് ആവര്‍ത്തിക്കാന്‍ ശ്രമിക്കണമെന്നും ഉപദേശിച്ചു.
സച്ചിന്‍ ടെണ്ടുല്‍ക്കറെ വിരാട് ഫോണില്‍ വിളിക്കുകയാണെങ്കില്‍ അത് മനോഹരമായ കാര്യമായിരിക്കും. സച്ചിനു പുതുവല്‍സരാശംസകള്‍ നേരുന്നതിനൊപ്പം ബാറ്റിങില്‍ താന്‍ നേരിടുന്ന വെല്ലുവിളിയെക്കുറിച്ചും കോലിക്കു സംസാരിക്കാം.

3

2003-04ല്‍ ഓസ്‌ട്രേലിയക്കെതിരേ സച്ചിന്‍ എങ്ങനെയായിരുന്നു ഓഫ്‌സൈഡ് വീക്ക്‌നെസ് അതിജീവിച്ചതെന്നും ചോദിച്ചു മനസ്സിലാക്കണം. ആ സമയത്ത് സച്ചിന്‍ കവേഴ്‌സിലോ വിക്കറ്റിനു പിന്നിലോ ഇതേ ബോളുകള്‍ കളിച്ച് തുടര്‍ച്ചയായി പുറത്തായിരുന്നു. പക്ഷെ ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ കവേഴ്‌സിലേക്ക് ഷോട്ട് കളിക്കില്ലെന്നു സച്ചിന്‍ തീരുമാനിക്കുന്നു. മിഡ് ഓണിലൂടെയോ, സ്‌ട്രെയ്‌റ്റോ, ഓണ്‍ സൈഡിലൂടെയോ മാത്രമേ ഷോട്ട് കളിക്കൂയെന്ന ദൃഢനിശ്ചയത്തോടെ സച്ചിന്‍ അന്നു കളിച്ചു. ഇതു വിജയിക്കുകയും ആദ്യ ഇന്നിങ്‌സില്‍ പുറത്താവാതെ 241 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 60 റണ്‍സോ മറ്റോ നേടിയെന്നാണ് ഓര്‍മയെന്നും ഗവാസ്‌കര്‍ വിശദമാക്കി.

Story first published: Friday, December 31, 2021, 12:06 [IST]
Other articles published on Dec 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+