Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഈ ഇന്ത്യന്‍ ടീമിനെ ഇനി കാണില്ല! അടുത്ത പരമ്പരയില്‍ രണ്ടു മാറ്റമുറപ്പെന്നു ഗവാസ്‌കര്‍

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി നിര്‍ബന്ധമാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാട്ടിലും വിദേശത്തും ടെസ്റ്റില്‍ ഗംഭീര പ്രകടനങ്ങളാണ് ഇന്ത്യന്‍ ടീമിന്റേതെങ്കിലും സൗത്താഫ്രിക്കയില്‍ ഇതാവര്‍ത്തിക്കാന്‍ വിരാട് കോലിക്കും സംഘത്തിനുമായിട്ടില്ല. സെഞ്ച്വൂറിയനിലെ ആദ്യ ടെസ്റ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചെങ്കിലും തുടര്‍ന്നുള്ള രണ്ടു ടെസ്റ്റുകളിലും ഇന്ത്യ പ്രതീക്ഷയ്‌ത്തൊക്കുയര്‍ന്നില്ല. ബാറ്റിങ് നിരയാണ് ഇന്ത്യക്കു തലവേദനയായത്. ഇതോടെ ടീമിലെ പല താരങ്ങളുടെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

1

മധ്യനിര ബാറ്റിങാണ് കഴിഞ്ഞ കുറച്ചു പരമ്പരകളിലായി ഇന്ത്യയുടെ ഏറ്റവും വലിയ വീക്ക്‌നെസ്. ഈ പരമ്പരയിലും അതില്‍ മാറ്റമുണ്ടായില്ല. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരാണ് മധ്യനിരയില്‍ ഇന്ത്യയുടെ ഏറ്റവും ദുര്‍ബലമായ കണ്ണികള്‍. അനുഭവസമ്പത്തും മുമ്പത്തെ പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും പരിഗണിച്ച് ടീം മാനേജ്‌മെന്റ് ഇവര്‍ക്കു വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നതെങ്കിലും അതിനൊത്തുയരാന്‍ ഇവര്‍ക്കായില്ല.

2

ശ്രീലങ്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഈ പരമ്പരയില്‍ ഉറപ്പായും ചില മാറ്റങ്ങള്‍ ടീമില്‍ അനിവാര്യമാണെന്നു ഗവാസ്‌കര്‍ നിര്‍ദേശിച്ചു. രഹാനെ, പുജാര എന്നിവരെ അടുത്ത പരമ്പരയില്‍ ഇന്ത്യ ഒഴിവാക്കുന്നതാണ് നല്ലതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. അജിങ്ക്യ രഹാനെ മാത്രമായിരിക്കില്ല ടെസ്റ്റ് ടീമില്‍ നിന്നും പുറത്തു പോവുകയെന്നാണ് ഞാന്‍ കരുതുന്നത്. ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ ശ്രേയസ് അയ്യര്‍ മികച്ച സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. പരമ്പരയിലുടനീളം ശ്രദ്ധേയമായ പ്രകടനം അദ്ദേഹം നടത്തിയിരുന്നു.

3

അടുത്ത ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് ഒഴിവുകളുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. രഹാനെയ്‌ക്കൊപ്പം ചേതേശ്വര്‍ പുജാരയും ശ്രീലങ്കയ്‌ക്കെതിരേയുള്ള പരമ്പരയില്‍ ടീമിനു പുറത്തുപോവും. പകരക്കാരായി ശ്രേയസും ഹനുമാ വിഹാരിയുമായിരിക്കും ടീമിലെത്തുക. പുജാരയുടെ പൊസിഷനായ മൂന്നാം നമ്പറില്‍ ആരാണ് ബാറ്റ് ചെയ്യുകയെന്നു നമുക്ക് കാണേണ്ടിയിരിക്കുന്നു. വിഹാരിയാവും ഒരുപക്ഷെ പുജാരയുടെ സ്ഥാനം ഏറ്റെടുത്തേക്കുക.

5

രഹാനെയ്ക്കു പകരം ശ്രേയസ് അഞ്ചാം നമ്പരിലും കളിച്ചേക്കും. പക്ഷെ അതു സംഭവിക്കുമോയെന്നു നമുക്ക് കാണാം. എന്നിരുന്നാലും ശ്രീലങ്കയ്‌ക്കെതിരേ തീര്‍ച്ചയായും രണ്ടു ഒഴിവുകള്‍ ടീമിലുണ്ടാവുമെന്നാണ് താന്‍ കരുതുന്നതെന്നും ഗവാസ്‌കര്‍ വിലയിരുത്തി. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കാനായിരിക്കും ശ്രീലങ്കന്‍ ടീം ഇന്ത്യയിലേക്കു വരുന്നത്. അടുത്ത മാസം 25ന് ബെംഗളൂരുവിലാണ് ഒന്നാം ടെസ്റ്റ്. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനു മൊഹാലിയും വേദിയാവും.

സൗത്താഫ്രിക്കയ്ക്കു 212 റണ്‍സ് വിജയലക്ഷ്യം

സൗത്താഫ്രിക്കയ്ക്കു 212 റണ്‍സ് വിജയലക്ഷ്യം

കേപ്ടൗണ്‍ ടെസ്റ്റില്‍ സൗത്താഫ്രിക്കയ്ക്കു 212 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. 13 റണ്‍സിന്റെ നേരിയ ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യക്കു 198 റണ്‍സ് മാത്രമേ നേടാനായിരുന്നുള്ളൂ. റിഷഭ് പന്ത് (100*) പൊരുതിനേടിയ സെഞ്ച്വറിയാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. 139 ബോളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ മറ്റാരില്‍ നിന്നും കാര്യമായ സംഭാവനയുണ്ടായില്ല. നായകന്‍ വിരാട് കോലി 29ഉം വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ 10ഉം റണ്‍സെടുത്ത്് മടങ്ങി.

Story first published: Friday, January 14, 2022, 8:57 [IST]
Other articles published on Jan 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+