Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: അവന്റെ ദൗര്‍ബല്യം ഒന്നുമാത്രം- മായങ്കിന്റെ വീക്ക്‌നെസ് ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍

1

ഒരിക്കല്‍ക്കൂടി ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ കഴിയാതെ വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ പ്രധാന വീക്ക്‌നെസ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാവുംകമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. കേപ്ടൗണിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 15 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. 35 ബോളുകളില്‍ നിന്നും മൂന്നു ബൗണ്ടറികളോടെ 15 റണ്‍സെടുത്ത മായങ്കിനെ കാഗിസോ റബാഡയാണ് പുറത്താക്കിയത്. ബാറ്റില്‍ എഡ്ജായ അദ്ദേഹത്തെ സ്ലിപ്പില്‍ എയ്ഡന്‍ മര്‍ക്രാം പിടികൂടുകയായിരുന്നു.

ഈ ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ മായങ്ക് പുറത്താവേണ്ടതായിരുന്നു. പക്ഷെ താരത്തിന്റെ ക്യാച്ച് കീഗന്‍ പീറ്റേഴ്‌സന്‍ കൈവിടുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയിട്ടും ഇതു മുതലക്കാന്‍ മായങ്കിനായില്ല. താരത്തിന്റെ പുറത്താവലിനെതിരേ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. ഓഫ്സ്റ്റംപിന് പുറത്തേക്കു പോവുന്ന ന്യൂബോളിനെതിരേ ആഞ്ഞുവീശുന്ന മായങ്കിന്റെ രീതി ശരിയല്ലെന്നാണ് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം ബോളുകളെ ഷോട്ട് കളിക്കാതെ ഒഴിവാക്കുകയായിരുന്നു താരം ചെയ്യേണ്ടതെന്നും പലരും ഉപദേശിക്കുന്നു.
സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ നേടിയ 60 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ തുടര്‍ന്നു കളിച്ച നാല് ഇന്നിങ്‌സുളകളിലും മായങ്കിന് വലിയ സ്‌കോര്‍ നേടാനായിട്ടില്ല.

2

മൂവ് ചെയ്യുന്ന ബോളുകള്‍ക്കതിരേ ബാറ്റിന്റെ വേഗതയാണ് മായങ്ക് അഗര്‍വാളിന്റെ പ്രധാന പോരായ്മയെന്നു ഗവാസ്‌കര്‍ നിരീക്ഷിച്ചു. പന്ത് ബാറ്റിന്റെ മധ്യത്തിലേക്കു വരികയാണെങ്കില്‍ മായങ്ക് വളരെ മികച്ച ബാറ്ററാണ്. വളരെ നന്നായി ഈ ബോളുകള്‍ പുഷ് ചെയ്യാന്‍ കഴിയുന്നുവെന്നതാണ് ഇതിന്റെ കാരണം. പക്ഷെ ബോള്‍ അല്‍പ്പം മൂവ് ചെയ്യുകയാണെങ്കില്‍ മായങ്ക് പതറും. ഈ സമയത്ത് ബാറ്റിന്റെ വേഗമാണ് അവനെ കുഴപ്പത്തിലാക്കുന്നത്. പൂജ്യത്തില്‍ നില്‍ക്കവെ മായങ്ക് എഡ്ജായത് നമ്മള്‍ കണ്ടതാണ്. അത് പിടികൂടുയിരുന്നെങ്കില്‍ വളരെ മനോഹരമായ ക്യാച്ചായി മാറുമായിരുന്നു. എത്ര ശക്തിയോടെയാണ് മായങ്ക് ആ ബോള്‍ പുഷ് ചെയ്യാന്‍ ശ്രമിച്ചതെന്നു നോക്കൂയെന്നും ഗവാസ്‌കര്‍ പറഞ്ഞു.

3

ഇത്തരം പിച്ചുകളില്‍ കളിക്കുമ്പോള്‍ ബാറ്റും പാഡും പരമാവധി അടുത്തേക്കു കൊണ്ടു വരാന്‍ മായങ്ക് ശ്രമിക്കണം. മാത്രല്ല റെഡ്‌ബോള്‍ ക്രിക്കറ്റില്‍ ഒഴിവാക്കുന്നതിനും വലിയ പ്രാധാന്യമുണ്ട്. ബാറ്റും പാഡും ഒരുമിച്ച് പ്രയോഗിച്ച് മായങ്ക് ഷോട്ടിനു ശ്രമിച്ചിരുന്നെങ്കില്‍ ഇത്ര എളുപ്പത്തില്‍ പുറത്താവില്ല. എന്നാല്‍ അതിനു ശ്രമിക്കാതെ അവന്‍ ആഞ്ഞുവീശി. ടെസ്റ്റ് ക്രിക്കറ്റില്‍ ബോളുകള്‍ ലീവ് ചെയ്യുന്നതും പഠിക്കേണ്ട കാര്യമാണ്. ക്രീസിലെക്കിയാല്‍ ആദ്യത്തെ ഒരു മണിക്കൂറില്‍ കഴിയാവുന്നത്രയും ബോളുകള്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കാതെ ഒഴിവാക്കണം. അവന്റെ ബാറ്റ് എവിടേക്കാണ് പോയതെന്നു നോക്കൂ. മാനസികമായ ക്രമീകരണവും ഇവിടെ മറ്റെന്തിനേക്കാളും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ടെസ്റ്റില്‍ നിന്നും ഏകദിനത്തിലേക്കും ടി20യിലേക്കും മാറുമ്പോള്‍ നിങ്ങള്‍ അതിന് അനുസരിച്ച് മനസിനെ മാറ്റിയെടുക്കാറില്ലേ? അത് തന്നെയാണ് മായങ്ക് ചെയ്യേണ്ടതെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

Story first published: Tuesday, January 11, 2022, 23:25 [IST]
Other articles published on Jan 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+