For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രോഹിത്തിന് മുന്നിലുള്ള വെല്ലുവിളിയെന്ത്? ഒരേയൊരു പ്രശ്‌നം! ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ട് മത്സര ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കുകയാണ്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യക്ക് ഇത്തവണത്തെ പരമ്പര വളരെ നിര്‍ണ്ണായകമാണ്. ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ ഫുള്‍ ടീം കരുത്തില്‍ കളിക്കുന്ന ആദ്യത്തെ പരമ്പരയാണിത്. ദക്ഷിണാഫ്രിക്കയില്‍ ടി20 പരമ്പര സമനിലയാക്കുകയും ഏകദിന പരമ്പര അലമാരയിലെത്തിക്കുകയും ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.

അതുകൊണ്ടുതന്നെ ടെസ്റ്റ് പരമ്പരയിലും പ്രതീക്ഷയുണ്ട്. എന്നാല്‍ പേസിനെ തുണക്കുന്ന ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ പരമ്പര നേടുകയെന്നത് എളുപ്പമല്ല. ഇന്ത്യന്‍ ബാറ്റിങ് നിരക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. നായകന്‍ രോഹിത് ശര്‍മക്കും കാര്യങ്ങള്‍ എളുപ്പമാവില്ല. ഇപ്പോഴിതാ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.

'രോഹിത് ശര്‍മയെ സംബന്ധിച്ച് ഒരേയൊരു കാര്യമാണ് വെല്ലുവിളിയായുള്ളത്. ടെസ്റ്റിന് അനുയോജ്യമായ രീതിയിലേക്ക് മാനസികമായി തയ്യാറെടുക്കുക. ഏകദിന ഫോര്‍മാറ്റില്‍ അതി മനോഹരമായാണ് സമീപകാലത്ത് അവന്‍ ബാറ്റ് ചെയ്തത്. ആക്രമിച്ച് കളിച്ച് പരമാവധി റണ്‍സ് നേടാനാണ് ശ്രമിച്ചത്. ആദ്യത്തെ 10 ഓവറില്‍ പരമാവധി റണ്‍സടിക്കുകയാണ് രോഹിത് ചെയ്തത്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തില്‍ ടെസ്റ്റില്‍ ഇത് എളുപ്പമാവില്ല.

11 മത്സരത്തില്‍ നിന്ന് 54.27 ശരാശരിയിലാണ് രോഹിത് ഏകദിന ലോകകപ്പ് കളിച്ചത്. മൂന്ന് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും താരം നേടി. ടെസ്റ്റില്‍ ക്ഷമയോടെ കളിക്കേണ്ടതായുണ്ട്'- ഗവാസ്‌കര്‍ പറഞ്ഞു. ഏകദിനത്തില്‍ കളിക്കുന്ന ശൈലിയില്‍ ടെസ്റ്റ് കളിക്കാന്‍ ശ്രമിച്ചാല്‍ രോഹിത് പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണ്. ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചില്‍ ബൗണ്‍സും ഏറെയാണ്. അതുകൊണ്ടുതന്നെ മികച്ച പ്രകടനം കാഴ്ചവെക്കുക പ്രയാസം.

rohit sharma, shubman gill

ക്ഷമയോടെ കാത്തുനില്‍ക്കുകയും മോശം പന്തുകളെ തിരഞ്ഞുപിടിച്ചാക്രമിക്കുകയും ചെയ്യാതെ മികച്ച പ്രകടനത്തിലേക്കെത്താനാവില്ല. ഇന്ത്യക്ക് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനായാല്‍ എറിഞ്ഞുപിടിക്കാന്‍ ബൗളര്‍മാര്‍ക്ക് കഴിവുണ്ട്. അതുകൊണ്ടുതന്നെ ബാറ്റിങ്ങിലാണ് എല്ലാവരുടേയും ശ്രദ്ധ. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ചേതേശ്വര്‍ പുജാരയേയും അജിന്‍ക്യ രഹാനെയേയും പരിഗണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കോലിക്കും രോഹിത്തിനുമാവും കൂടുതല്‍ ഉത്തരവാദിത്തം.

യുവതാരമായി യശ്വസി ജയ്‌സ്വാള്‍ പ്ലേയിങ് 11ലുണ്ടാവും. ഓപ്പണര്‍ റോളില്‍ രോഹിത്തിനൊപ്പം ഉണ്ടാവുക ജയ്‌സ്വാളാവും. ശുബ്മാന്‍ ഗില്ലിനെ ചേതേശ്വര്‍ പുജാര കളിച്ചിരുന്ന മൂന്നാം നമ്പറില്‍ കളിപ്പിക്കുമ്പോള്‍ ശ്രേയസ് അയ്യര്‍ അജിന്‍ക്യ രഹാനെ കളിച്ചിരുന്ന അഞ്ചാം നമ്പറില്‍ കളിക്കും. ഇന്ത്യയുടേ ബൗളിങ് നിര ശക്തം. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരിലൊരാളെയാവും ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കുക.

പേസ് ഓള്‍റൗണ്ടറായി ശാര്‍ദ്ദുല്‍ ടാക്കൂര്‍ ഇന്ത്യന്‍ നിരയിലുണ്ടാവും. മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ ഇൗ വിടവ് നികത്താന്‍ പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍ എന്നിവരിലൊരാളെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയേക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരുടെ പേസ് ബൗളിങ്ങിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. രണ്ട് പേരും ദക്ഷിണാഫ്രിക്കയില്‍ അപകടം വിതക്കാന്‍ കഴിവുള്ള ബൗളര്‍മാരാണ്.

ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച സ്‌കോര്‍ നേടാനായാല്‍ വലിയ പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്കാവും. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് കരുത്ത് അതി ശക്തമാണെന്ന് പറയാനാവില്ല. എന്നാല്‍ ബൗളിങ് നിരയിലേക്ക് വരുമ്പോള്‍ ഇന്ത്യ ഭയക്കണം. കഗിസോ റബാഡ, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ ഗംഭീര ബൗളിങ് റെക്കോഡുള്ളവരാണ്. മികച്ച ലൈനും ലെങ്തുമുള്ള ഇവരുടെ ബൗളിങ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Monday, December 25, 2023, 14:27 [IST]
Other articles published on Dec 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+