For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇനി സഞ്ജുവിനെ പിടിച്ചാല്‍ കിട്ടില്ല, കരിയര്‍ മുകളിലേക്ക് ഉയരും! ഗവാസ്‌കര്‍ പറയുന്നു

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ അലമാരയിലെത്തിച്ചതിന് പിന്നാലെ കൂടുതല്‍ കൈയടി നേടുന്നത് സഞ്ജു സാംസണ്‍. നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ സഞ്ജു നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യക്ക് 78 റണ്‍സിന്റെ ആവേശ ജയവും പരമ്പരയും നേടിക്കൊടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ കന്നി സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയില്‍ സഞ്ജു നേടിയെടുത്തിരിക്കുന്നത്. 114 പന്ത് നേരിട്ട് 108 റണ്‍സാണ് സഞ്ജു നേടിയത്. ആറ് ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനം.

കെ എല്‍ രാഹുലിനും തിലക് വര്‍മക്കുമൊപ്പം ഗംഭീര കൂട്ടുകെട്ട് സൃഷ്ടിച്ച് ഇന്ത്യയെ മികച്ച ടോട്ടലിലേക്കെത്തിച്ചത് സഞ്ജുവിന്റെ ബാറ്റിങ് മികവാണ്. സമ്മര്‍ദ്ദ സാഹചര്യത്തില്‍ സഞ്ജുവിന് തിളങ്ങാനാവില്ലെന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കാന്‍ സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. പല പ്രമുഖരും സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിക്കുന്നുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍ സഞ്ജുവിനെ പ്രശംസിച്ചിരിക്കുകയാണ്.

ഈ സെഞ്ച്വറി പ്രകടനം സഞ്ജുവിന്റെ കരിയര്‍ മാറ്റുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. പൊതുവേ സഞ്ജുവിനെ വിമര്‍ശിക്കുന്ന താരങ്ങളിലൊരാളാണ് ഗവാസ്‌കര്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രശംസ ആരാധകര്‍ക്കും കൗതുകമായിരിക്കുകയാണ്. 'ഈ സെഞ്ച്വറി പ്രകടനം അവന്റെ കരിയര്‍ മാറ്റുമെന്നാണ് കരുതുന്നത്. ഈ സെഞ്ച്വറിയോടെ കൂടുതല്‍ അവസരങ്ങള്‍ സഞ്ജുവിനെ തേടിയെത്തിയേക്കും. രണ്ടാമത്തെ കാര്യം ഈ പ്രകടനത്തോടെ സ്വന്തം കഴിവില്‍ സഞ്ജു കൂടുതല്‍ വിശ്വാസം അര്‍പ്പിക്കും.

ചില സമയങ്ങളില്‍ എത്ര മികച്ച താരത്തേയും ദൗര്‍ബല്യം വേട്ടയാടും. മികച്ച ഒരു പന്തിലോ അസാധ്യമെന്ന് തോന്നുന്ന ക്യാച്ചിലോ വിക്കറ്റ് നഷ്ടമായേക്കും. അത് നിര്‍ഭാഗ്യം മാത്രമാണ്'- ഗവാസ്‌കര്‍ പറഞ്ഞു. സഞ്ജുവിന്റെ ഷോട്ട് സെലക്ഷനേയും ഗവാസ്‌കര്‍ പ്രശംസിച്ചു. പൊതുവേ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്നതാണ് സഞ്ജുവിന്റെ രീതി. നേരത്തെ സുനില്‍ ഗവാസ്‌കര്‍ സഞ്ജുവിനെ ഉപദേശിച്ച് ആദ്യം പന്തുകള്‍ നേരിട്ട് നിലയുറപ്പിക്കാനാണ്.

sanju samson, tilak varma

നിലയുറപ്പിച്ച് കഴിഞ്ഞാല്‍ സ്വാഭാവിക ശൈലിയില്‍ കടന്നാക്രമിക്കാന്‍ സഞ്ജുവിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു ആദ്യം നിലയുറപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഗവാസ്‌കര്‍ ഉപദേശിച്ചിരുന്നു. എന്നാല്‍ ഗവാസ്‌കറിന്റെ ഈ ഉപദേശം സഞ്ജു തള്ളിക്കളഞ്ഞിരുന്നുവെന്ന് ശ്രീശാന്തടക്കം പറഞ്ഞിരുന്നു. ഇപ്പോള്‍ ഗവാസ്‌കറിന്റെ ഈ തന്ത്രമാണ് സഞ്ജു പയറ്റിയിരിക്കുന്നത്. പതിയെ തുടങ്ങി നിലയുറപ്പിച്ച ശേഷം കടന്നാക്രമിച്ചാണ് സഞ്ജു സെഞ്ച്വറിയിലേക്കെത്തിയത്.

മോശം ഷോട്ടുകള്‍ പരമാവധി ഒഴിവാക്കി മോശം പന്തുകളെ മാത്രം പ്രഹരിക്കുന്ന പക്വതയോടെയുള്ള ഇന്നിങ്‌സാണ് സഞ്ജു കാഴ്ചവെച്ചതെന്ന് പറയാം. സഞ്ജുവിന്റെ ഷോട്ട് സെലക്ഷനേയും ഹാര്‍ദിക് പ്രശംസിച്ചു. 'സഞ്ജുവിന്റെ ഈ ഇന്നിങ്‌സിന്റെ സവിശേഷത ഷോട്ട് സെലക്ഷനാണ്. ഇതിന് മുമ്പ് തുടക്കത്തിലേ തന്നെ മോശം ഷോട്ട് കളിച്ച് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത്തരമൊരു തെറ്റുണ്ടായില്ല. ആവശ്യത്തിന് സമയമെടുത്ത് നിലയുറപ്പിച്ചു.

മോശം പന്തിനായി ക്ഷമയോടെ കാത്തിരുന്നു. എന്നിട്ടാണ് സെഞ്ച്വറി നേടിയത്. ഈ പ്രകടനം അവന്റെ ആത്മവിശ്വാസം കൂടുതല്‍ ഉയര്‍ത്തും. സഞ്ജു എത്രത്തോളം പ്രതിഭയുള്ളവനാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ ഇത് പ്രകടിപ്പിക്കാന്‍ അവന് സാധിച്ചിരുന്നില്ല. ഇപ്പോഴത്തെ പ്രകടനത്തോടെ മറ്റാരേക്കാളും അവന്റെ ആത്മവിശ്വാസം ഉയര്‍ന്നുവെന്നതാണ് എടുത്തു പറയേണ്ടത്'- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സീനിയര്‍ താരങ്ങളില്ലാത്തതിനാലാണ് സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിങ് 11ല്‍ കളിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. വിരാട് കോലിയും ശ്രേയസ് അയ്യരുമെല്ലാം തിരിച്ചെത്തുന്നതോടെ സഞ്ജുവിന്റെ ചീട്ടുകീറിയേക്കും. ഇപ്പോള്‍ സഞ്ജു മൂന്നാം നമ്പറില്‍ കളിച്ചാണ് സെഞ്ച്വറി നേടിയിരിക്കുന്നത്. കോലി തിരിച്ചുവരുമ്പോള്‍ സഞ്ജുവിന് വഴിമാറിക്കൊടുക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ സഞ്ജുവിനെ പൂര്‍ണ്ണമായും തഴയുക ഇനി സെലക്ടര്‍മാര്‍ക്ക് എളുപ്പമാവില്ലെന്നുറപ്പാണ്.

Story first published: Friday, December 22, 2023, 11:53 [IST]
Other articles published on Dec 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+