For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രോഹിത്തിനാവില്ല, കോലിയെ വീണ്ടും നായകനാക്കണം! കാരണം ബദരിനാഥ് പറയുന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. തോല്‍വിയോടെ രണ്ട് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് പിന്നിലായിരിക്കുകയാണ്. രണ്ടാം മത്സരത്തില്‍ ജയം നേടി തിരിച്ചുവരികയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രയാസമായിരിക്കുകയാണ്.

നായകനെന്ന നിലയില്‍ രോഹിത് ശര്‍മയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തുന്നത്. ബാറ്റ്‌സ്മാനായും നായകനായും രോഹിത് ഫ്‌ളോപ്പായി. ഇപ്പോഴിതാ ഇന്ത്യ നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റണമെന്നും വിരാട് കോലിയെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുബ്രമണ്യ ബദരിനാഥ്. കോലിയെ ഇന്ത്യയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് തെറ്റായിപ്പോയെന്നാണ് ബദരിനാഥ് പറയുന്നത്.

virat kohli

'ടെസ്റ്റ് നായകനെന്ന നിലയില്‍ മികച്ച റെക്കോഡാണ് കോലിക്കുള്ളത്. നായകനെന്ന നിലയില്‍ 52ന് മുകളില്‍ ശരാശരിയില്‍ 5000ലധികം റണ്‍സ് കോലി നേടിയിട്ടുണ്ട്. 68 ടെസ്റ്റില്‍ നിന്ന് 40 ജയവും 17 തോല്‍വിയുമാണ് കോലി നേടിയത്. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഇന്ത്യയെ അവിസ്മരണീയ ജയമാണ് കോലി ഇന്ത്യക്ക് നേടിക്കൊടുത്തത്. ഗ്രേയിം സ്മിത്തിനും റിക്കി പോണ്ടിങ്ങിനിം സ്റ്റീവ് വോക്കും ശേഷം ടെസ്റ്റില്‍ കൂടുതല്‍ ജയമുള്ള നായകനാണ് കോലി.

എന്നിട്ടും കോലിയെ എന്തുകൊണ്ട് ഇന്ത്യ ടെസ്റ്റ് നായകനാക്കുന്നില്ല?. ഈ ചോദ്യം ഉയരത്തില്‍ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ടെസ്റ്റില്‍ മികച്ച ബാറ്റ്‌സ്മാനാണ് കോലി. രോഹിത്തുമായി കോലിയെ താരതമ്യം ചെയ്യാന്‍ ഞാനില്ല. കോലി ടെസ്റ്റില്‍ എല്ലാ തരത്തിലും ഇതിഹാസ താരമാണ്. സ്ഥിരതയോടെ കളിക്കാന്‍ കോലിക്കാവുന്നു. എന്നാല്‍ രോഹിത് ശര്‍മ ഇന്ത്യക്ക് പുറത്ത് ഇതുവരെ മികവ് തെളിയിക്കാത്ത താരമാണ്. എന്നിട്ടും എന്തുകൊണ്ടാണ് കളിപ്പിക്കുന്നത്' - ബദരിനാഥ് ചോദിക്കുന്നു.

രോഹിത് ശര്‍മയെക്കാളും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍ കോലിയാണെന്നതില്‍ തര്‍ക്കമില്ല. ബാറ്റുചെയ്യാന്‍ പ്രയാസമുണ്ടെന്ന് പറയുന്ന പിച്ചിലും ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ കോലിക്കാവുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലും കോലി അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അതേ സമയം രോഹിത് ശര്‍മക്ക് ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ ഡെക്കിലുമാണ് കോലി പുറത്തായത്.

നായകനെന്ന നിലയില്‍ രോഹിത് എടുത്ത പല തീരുമാനങ്ങളും പാളി. ശാര്‍ദ്ദുല്‍ ടാക്കൂറും പ്രസിദ്ധ് കൃഷ്ണയും ഇന്ത്യയുടെ ബൗളിങ് നിരയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയവരാണ്. ഇവരെ ന്യൂബോളില്‍ രോഹിത് ഉപയോഗിച്ചത് മണ്ടത്തരമായി. പ്ലേയിങ് 11ല്‍ പ്രസിദ്ധ് കൃഷ്ണയെ ഉള്‍പ്പെടുത്താനുള്ള തീരുമാനം പാളുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ടീം നാണംകെട്ട് തോറ്റാല്‍ രോഹിത്തിനത് വലിയ തിരിച്ചടിയാവും.

ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും കൈവിട്ടാല്‍ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ വിരാട് കോലി ടെസ്റ്റ് നായകസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ സാധ്യത കുറവാണ്. നിലവിലെ സാഹചര്യത്തില്‍ കെ എല്‍ രാഹുലിനെയാവും ഇന്ത്യ അടുത്ത ടെസ്റ്റ് നായകനായി പരിഗണിക്കുക. ടെസ്റ്റിലും വിക്കറ്റ് കീപ്പറായി രാഹുല്‍ അരങ്ങേറ്റം നടത്തിക്കഴിഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാരും നിരാശപ്പെടുത്തിയപ്പോള്‍ സെഞ്ച്വറിയോടെ കസറാന്‍ രാഹുലിനായിരുന്നു. എന്തായാലും ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ ഉടച്ചുവാര്‍ക്കല്‍ പ്രതീക്ഷിക്കാം. രോഹിത് ശര്‍മയുടെ സീറ്റ് തെറിക്കാന്‍ സാധ്യത കൂടുതലാണ്. രണ്ടാം ടെസ്റ്റിന്റെ ഫലം രോഹിത്തിന്റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവും.

Story first published: Saturday, December 30, 2023, 16:54 [IST]
Other articles published on Dec 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+