Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 107, പിന്നാലെ 0; സഞ്ജുവിനെതിരേ വീണ്ടും 'വാളെടുത്ത്' ശ്രീകാന്ത്!! പറഞ്ഞത് ഇങ്ങനെ

സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ സഞ്ജു സാംസണ്‍ ഡെക്കായതിനു പിന്നാലെ വീണ്ടും വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും മുഖ്യ സെലക്ടറുമായിരുന്ന കൃഷ്ണമചാരി ശ്രീകാന്ത്. നേരത്തേ ആദ്യ കളിയില്‍ മലയാളി താരം കിടിലന്‍ സെഞ്ച്വറി കുറിച്ചപ്പോള്‍ അദ്ദേഹം വാനോളം പുകഴ്ത്തുകയും ടി20യില്‍ സ്ഥിരം ഓപ്പണറാക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് രണ്ടാമങ്കത്തില്‍ സഞ്ജു ഫ്‌ളോപ്പായി മാറിയത്. മൂന്നു ബോളുകള്‍ നേരിട്ട താരം അക്കൗണ്ട് തുറക്കും മുമ്പ് ക്രീസ് വിടുകയായിരുന്നു. ഈ മല്‍സരത്തില്‍ സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെതിരേയാണ് ശ്രീകാന്ത് ആഞ്ഞടിച്ചത്. സ്വന്തം യൂട്യൂബ് ചാനലായ ചീക്കി ചീക്കയില്‍ മകനും മുന്‍ ക്രിക്കറ്ററുമായ അനിരുദ്ധയ്‌ക്കൊപ്പം രണ്ടാം ടി20യെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

K SRIKKANTH

എന്ത് ഷോട്ടാണത്?

ഇന്ത്യക്കു വേണ്ടി തൊട്ടുമുമ്പത്തെ കളിയില്‍ ഒരു ഗംഭീര സെഞ്ച്വറി നേടിയതിനു ശേഷം ഈ തരത്തില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് വലിച്ചെറിഞ്ഞത് ഒട്ടും ശരിയായില്ലെന്നാണ് കെ ശ്രീകാന്തിന്‍റെ വിമര്‍ശനം. എത്ര ഗംഭീരമായിട്ടാണ് ആദ്യ ടി20 മല്‍സരത്തില്‍ സഞ്ജു സാംസണ്‍ ബാറ്റ് വീശിയത്. പക്ഷെ ഈ കളിയില്‍ അദ്ദേഹം പുറത്തായതു നോക്കൂ. അമിതാവേശത്തോടെയുള്ള ഷോട്ടാണ് സഞ്ജു കളിച്ചത്. ടി20 മല്‍സരത്തില്‍ ഈ തരത്തിലുള്ള അശ്രദ്ധമായ ഷോട്ടുകളൊന്നും കളിക്കാന്‍ പാടില്ല.

ആദ്യ മല്‍സരത്തില്‍ എത്ര ഗംഭീരമായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ബോളിനെ വളരെ മികച്ച രീതിയില്‍ പ്ലേസ് ചെയ്യാനും സഞ്ജുവിനായിരുന്നു. പക്ഷെ ഈ മല്‍സരത്തില്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിട്ടാണ് അവന്‍ ബാറ്റ് ചെയ്തത്. ഔട്ടായ രീതി കണ്ടില്ലേയെനും ശ്രീകാന്ത് ആഞ്ഞടിക്കുകയും ചെയ്തു. അമിത ആത്മവിശ്വാസം ഈ ഷോട്ടില്‍ വളരെ വ്യക്തമായി തന്നെ കാണാന്‍ സാധിച്ചുവെന്നായിരുന്നു ഇതിനോടുള്ള അനിരുദ്ധയുടെ പ്രതികരണം.

സഞ്ജുവിന്റെ പുറത്താവല്‍

യുവ ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ യാന്‍സണാണ് സൗത്താഫ്രിക്കയ്ക്കു ഒരിക്കല്‍ക്കൂടി ആദ്യത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. സ്‌ട്രൈക്ക് നേരിട്ടതാവട്ടെ സഞ്ജു സാംസണുമായിരുന്നു. ആദ്യത്തെ ബോള്‍ ഓഫ്സ്റ്റംപിനു പുറത്താണ് യാന്‍സണ്‍ പരീക്ഷിച്ചത്. സഞ്ജു ഒരു ഡ്രൈവിനാണ് ശ്രമിച്ചതെങ്കിലും കണക്ടാവാതെ ബീറ്റ് ചെയ്യപ്പെടുകയായിരുന്നു. അടുത്ത ബോളില്‍ സഞ്ജു ബാക്ക്ഫൂട്ടിലേക്കു മാറി ഷോട്ട് കളിച്ചെങ്കിലും റണ്ണൊന്നുമില്ല.

ലെഗ് സ്റ്റംപ് ഏരിയയില്‍ ഒരു ബോളാണ് യാന്‍സണ്‍ അടുത്തതായി പരീക്ഷിച്ചത്. വിക്കറ്റുകള്‍ കവര്‍ ചെയ്യാന്‍ ശ്രമിക്കാതെ സഞ്ജു ഒരു ഷോട്ടിനു തുനിയുകയും ചെയ്തു. പക്ഷെ ബോള്‍ കണക്ട് ചെയ്യാന്‍ അദ്ദഹേത്തിനായില്ല. ബോള്‍ നേരെ ലെഗ് സ്റ്റംപ് തെറിപ്പിക്കുകയും ചെയ്തു. വലിയ ഞെട്ടലോടെയും നിരാശയോടെയമാണ് സഞ്ജു ക്രീസ് വിട്ടത്.

SANJU SAMSON

വില്ലനായി ബാറ്റിങ് നിര

ആദ്യ ടി20യില്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്കു 61 റണ്‍സിന്റെ മിന്നുന്ന ജയം സമ്മാനിച്ചതെങ്കില്‍ രണ്ടാമങ്കത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചതും ഇതേ ബാറ്റിങ് നിരയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു ആറു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് വെറും 124 റണ്‍സ് മാത്രമാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവടക്കം ടോപ്പ് ത്രീയിലെ മൂന്നു പേരും രണ്ടക്കം കടക്കാതെ പുറത്തായപ്പോള്‍ മാനം കാത്തത് മധ്യനിരയാണ്.

45 ബോളില്‍ നിന്നും നാലു ഫോറും ഒരു സിക്‌സറുമടക്കം പുറത്താവാതെ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. അക്ഷര്‍ പട്ടേല്‍ (27), തിലക് വര്‍മ (20) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. റണ്‍ചേസില്‍ സൗത്താഫ്രിക്കയും ഏഴിന് 86 റണ്‍സെന്ന നിലയില്‍ വിറച്ചിരുന്നു. എന്നാല്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ (47*) ഇന്നിങ്‌സ് ഒരോവറും മൂന്നു വിക്കറ്റും ശേഷിക്കെ അവരെ വിജയത്തിലെത്തിക്കുകയായിരുന്നു.

Story first published: Monday, November 11, 2024, 19:20 [IST]
Other articles published on Nov 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+