Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: കളി തോല്‍പ്പിച്ചത് ആ മണ്ടത്തരം!! അവന്റെ റോളെന്ത് ? കട്ടക്കലിപ്പില്‍ ശ്രീകാന്ത്

കൊല്‍ക്കത്ത: സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ക്യാപ്‌നും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. 30 റണ്‍സിനാണ് സൗത്താഫ്രിക്കയ്ക്കു മുന്നില്‍ ഇന്ത്യക്കു കീഴടങ്ങേണ്ടി വന്നത്. 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 93 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു.

ഈ പരാജയം ഒരിക്കലും അംഗീകരിക്കാവുന്നതല്ലെന്നും വലിയ നാണക്കേടാണ് ഇതെന്നും രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ശ്രീകാന്ത്. കൊല്‍ക്കത്ത ടെസ്റ്റിനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

WASINGTON SUNDAR

ഇന്ത്യ കാണിച്ച മണ്ടത്തരം

സൗത്താഫ്രിക്കയുടെ രണ്ടാമിന്നിങ്‌സിനിടെ ഇന്ത്യന്‍ ടീം വലിയൊരു മണ്ടത്തരം കാണിച്ചുവെന്നും അതാണ് മല്‍സരഗതി മാറ്റിയതെന്നും കെ ശ്രീകാന്ത് ചൂണ്ടിക്കാട്ടി. മൂന്നു ഓള്‍റൗണ്ടര്‍മാരാരടക്കം നാലു സ്പിന്നര്‍മാരെ കളിപ്പിച്ചിട്ടും വാഷിങ്ടണ്‍ സുന്ദറിനെ ബൗളിങില്‍ വേണ്ടത്ര ഉപയോഗിക്കാതിരുന്നതിനെ ശ്രീകാന്ത് ചോദ്യം ചെയ്തു.

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് നാലു സ്പിന്നര്‍മാര്‍ ഒരുമിച്ച് ഒരു മല്‍സരത്തില്‍ കളിച്ചത്. ഇതിലൊരാള്‍ക്കാവട്ടെ ബൗളിങ് കാര്യമായി ലഭിച്ചതുമില്ല. വാഷിങ്ടണ്‍ സുന്ദറിനെ ബൗളിങില്‍ എന്തുകൊണ്ടാണ് വേണ്ടപോലെ ഉപയോഗിക്കാത്തതെന്നു എനിക്കു മനസ്സിലാവുന്നില്ല.

രണ്ടാമിന്നിങ്‌സില്‍ ഒരോവര്‍ പോലും വാഷിങ്ടണിനു നല്‍കിയിട്ടില്ല. ഒരോവറെങ്കിലും അവന് കൊടുത്തുകൂടെ? എന്താണ് ടീം മാനേജ്‌മെന്റിന്റ പ്ലാനെന്നു എനിക്കു മനസ്സിലാവുന്നേയില്ല. ശരിക്കും എന്താണ് വാഷിങ്ടണിനെ കുറിച്ച് അവര്‍ ചിന്തിക്കുന്നത്? നമ്പര്‍ ത്രീ ബാറ്ററായി അവനെ വളര്‍ത്തിയെടുക്കാന്‍ അവര്‍ക്കു പ്ലാനുണ്ടെന്നു തോന്നുന്നു, അതു നല്ലതു തന്നെ, വാഷി മികച്ച ബാറ്ററാണ്. മൂന്നാമനായി നല്ല ബാറ്റിങും കാഴ്ചവയ്ക്കാന്‍ സാധിക്കുന്നുമുണ്ട്. വാഷിക്കു ഈ സ്ഥാനത്തു മികച്ച പ്രകടനങ്ങള്‍ നടത്താനും കഴിയും.

എന്നാല്‍ ബൗളിങില്‍ കൂടി ഈ തരത്തിലുള്ള പിച്ചുകളില്‍ വാഷിങ്ടണിനെ ശരിക്കും ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്കു സാധിക്കുകയും വേണം. നേരത്തേ ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് അവനാണ്. എന്നിട്ടും സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റിന്റെ രണ്ടാമന്നിങ്‌സില്‍ ഒരോവര്‍ പോലും വാഷിക്കു നല്‍കിയില്ല.

മൂന്നാംദിനം ഇന്ത്യന്‍ ടീം കാണിച്ച ഏറ്റവും വലിയ അബദ്ധം വാഷിങ്ടണിനെ കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നതാണ്. ടെംബ ബവൂമയ്‌ക്കൊപ്പം വാലറ്റക്കാരാണ് രാവിലെ ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. ഈ സമയത്തു രവീന്ദ്ര ജഡേജയെയും ജസ്പ്രീത് ബുംറയെയും കുല്‍ദീപ് യാദവിനെും അക്ഷര്‍ പട്ടേലിനെയുമെല്ലാം ഇന്ത്യ മാറി മാറി പരീക്ഷിച്ചു കൊണ്ടേയിരുന്നു. പക്ഷെ കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇവര്‍ക്കൊന്നുമായില്ല.

എട്ടാം വിക്കറ്റില്‍ ബവൂമയും ചേര്‍ന്ന് 79 ബോളില്‍ 44 റണ്‍സാണ് ടീം സ്‌കോറിലേക്കു അടിച്ചെടുത്തത്. ഈ കൂട്ടുകെട്ടാണ് മല്‍സരഗതി മാറ്റിയത്. ഇതില്‍ ബോഷ് 25 റണ്‍സും സ്‌കോര്‍ ചെയ്തു. അവനെ അത്രയും റണ്‍സ് നേടാന്‍ നമ്മള്‍ അനുവദിച്ചില്ലേ? അതു വളരെ നിര്‍ണായകം തന്നെയാണ്. ബൗളിങില്‍ ബാക്കിയുള്ളവരെയെല്ലാം പരീക്ഷിച്ചിട്ടും വാഷിങ്ടണിനെ മാത്രം കൊണ്ടുവരാഞ്ഞത് വലിയ പിഴവാണെന്നും ശ്രീകാന്ത് വിശദമാക്കി.

GAUTAM GAMBHIR

ഗംഭീര്‍ പറഞ്ഞത് മണ്ടത്തരം

കൊല്‍ക്കത്ത ടെസ്റ്റില്‍ ഉപയോഗിച്ച പിച്ചിനു ഒരു കുഴപ്പവുമില്ലെന്ന കോച്ച് ഗൗതം ഗംഭീറിന്റെ അഭിപ്രായത്തെയും കെ ശ്രീകാന്ത് വിമര്‍ശിച്ചു. ഇങ്ങനെയുള്ള പിച്ചില്‍ എങ്ങനെ കളിക്കാനാണ്?

രണ്ടു ടീമുകളിലെയും താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഒരുപോലെ വിഷമിച്ചു. എന്തിനാണ് ഇത്ര മോശം വിക്കറ്റില്‍ കളിക്കുന്നത്? ഇവിടെ ബൗള്‍ ചെയ്താല്‍ ഞാനും മൂന്നു വിക്കറ്റുകളെടുക്കും. ഇത്രയും മോശം പിച്ചുകളില്‍ ഒരിക്കലും കളിക്കാന്‍ പാടില്ല. ഒരു താരത്തിനും ഇവിടെ നന്നായി ബാറ്റ് ചെയ്യാനാവില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, November 17, 2025, 11:46 [IST]
Other articles published on Nov 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+