For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സൗത്താഫ്രിക്ക മണ്ടത്തരം കാണിച്ചു!! എന്തിന് അതു ചെയ്തു? പിഴവ് ചൂണ്ടിക്കാട്ടി ശ്രീകാന്ത്

വിശാഖപട്ടണം: മൂന്നാം ഏകദിനത്തില്‍ സൗത്താഫ്രിക്കന്‍ ടീം വലിയൊരു പിഴവ് വരുത്തിയെന്നും അതു തോല്‍വിക്കു വഴിയൊരുക്കിയെന്നും ചൂണ്ടിക്കാണിച്ചിരിക്കുയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശലനം നടത്തുകയായിരുന്നു അദ്ദേഹം.

ഒമ്പതു വിക്കറ്റിനാണ് സൗത്താഫ്രിക്കയെ ഇന്ത്യ തകര്‍ത്തുവിട്ടത്. ബാറ്റിങ് പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയെ 270 റണ്‍സില്‍ എറിഞ്ഞിട്ടപ്പോള്‍ തന്നെ ഇന്ത്യ ഫേവറിറ്റായി മാറിയിരുന്നു. റണ്‍ചേസില്‍ വളരെ അനായാസം വിജയത്തിലേക്കു ഇന്ത്യ കുതിച്ചെത്തുകയും ചെയ്തു.

K SRIKKANTH

സൗത്താഫ്രിക്കയുടെ പിഴവ്

മൂന്നാം ഏകദിനത്തില്‍ സൗത്താഫ്രിക്കന്‍ ടീം കാണിച്ച ഏറ്റവും വലിയ പിഴവ് ബാറ്റിങ് ഓര്‍ഡറില്‍ വരുത്തിയ മാറ്റമാണെന്നാണ് കെ ശ്രീകാന്തിന്റെ അഭിപ്രായം. രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറിയോടെ പ്ലെയര്‍ ഒാഫ് ദി മാച്ചായ എയ്ഡന്‍ മാര്‍ക്രമിനെ ഓപ്പണിങില്‍ അഞ്ചിലേക്കു മാറ്റിയ തീരുമാനത്തെയാണ് അദ്ദേഹം വിമര്‍ശിച്ചത്. മൂന്നു ബോളില്‍ ഒരു റണ്‍സ് മാത്രമേ മാര്‍ക്രമിനു സ്‌കോര്‍ ചെയ്യാനായുള്ളൂ.

സൗത്താഫ്രിക്കന്‍ ടീം ആരെ ആശയക്കുഴപ്പത്തിലായതു പോലെയാണ് കാണപ്പെട്ടത്. എന്തു ചെയ്യണെമെന്നു അവര്‍ക്കു അറിയില്ലായിരുന്നു. അവരുടെ എല്ലാവരും ഓപ്പണിങ് ബാറ്റര്‍മാരാണ്. റയാന്‍ റിക്കെല്‍റ്ററണും ക്വിന്റണ്‍ ഡികോക്കും ടെംബ ബവൂമയും മാത്യു ബ്രീറ്റ്‌സ്‌കെയുമെല്ലാം ഓപ്പണര്‍മാരാണ്. പിന്നെ അവരെന്തു ചെയ്യും?

തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ഓപ്പണറായെ്ത്തി സെഞ്ച്വറിയടിച്ച താരമാണ് എയ്ഡന്‍ മാര്‍ക്രം. ഈ കളിയിലും അവനെ ആ റോൡ കൡപ്പിക്കേണ്ടതുമായിരുന്നു. പക്ഷെ റിക്കെല്‍റ്റണിനെ മധ്യനിരയിലേക്കു മാറ്റിയാല്‍ ബാറ്റിങില്‍ തിളങ്ങുമെന്നു എന്തു ഗ്യാരണ്ടിയാണുള്ളത്?

ഈ മല്‍സരത്തില്‍ സൗത്താഫ്രിക്കന്‍ ടീം ഒരു സമയത്തു വളരെ ശക്തമായ നിലയിലാണ് പോയിക്കൊണ്ടിരുന്നത്. പക്ഷെ മാത്യു ബ്രീറ്റ്‌സ്‌കെ പുറത്തായ ശേഷം അവര്‍ക്കു താളം തെറ്റിയെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.

പ്രസിദ്ധിന്റെ ബൗളിങ്

ഇന്ത്യക്കു വേണ്ടി തുടക്കത്തില്‍ പതറിയ ശേഷം പിന്നീട് ഉജ്ജ്വലമായി ബൗള്‍ ചെയ്ത് നാലു വിക്കറ്റുകള്‍ പിഴുത പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനത്തെ കെ ശ്രീകാന്ത് പ്രശംസിച്ചു. ഇതിനു കാരണം കെഎല്‍ രാഹുലിന്റ മികച്ച ക്യാപ്ന്‍സിയാണെന്നും നായകന്‍ നല്‍കിയ ഉപദേശമാണ് പ്രസിദ്ധിനെ സഹായിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

PRASIDH KRISHNA

പ്രസിദ്ധ് കൃഷ്ണ ആദ്യ സ്‌പെല്ലില്‍ (രണ്ടോവറില്‍ 27 റണ്‍സ്) നന്നായി തല്ലുവാങ്ങിയിരുന്നു. എന്നാല്‍ അടുത്ത സ്‌പെല്ലിനു മുമ്പ് കെഎല്‍ രാഹുല്‍ ഇടപെടുകയും ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മൂന്നു വിക്കറ്റിനു 168 റണ്‍സെന്ന നിലയില്‍ നിന്നും സൗത്താഫ്രിക്കയെ തകര്‍ത്തത് രാഹുലാണ്. വളരെ മികച്ച ക്യാപ്റ്റന്‍സിയായിരുന്നു അവന്റേത്.

ആദ്യത്ത സ്‌പെല്ലില്‍ പ്രസിദ്ധ് ശരിക്കു തല്ലുവാങ്ങി. ക്വിന്റണ്‍ ഡികോക്ക് ചില വമ്പന്‍ ഷോട്ടുകളും അവനെതിരേ കളിച്ചിരുന്നു. ഇതു കണ്ടതോടെ പ്രസിദ്ധിനെ അടുത്തേക്കു വിളിച്ച് രാഹുല്‍ ഉപദേശിക്കുകയായിരുന്നു. നീ അധികമായി ആലോചിക്കുകയൊന്നും വേണ്ട, താന്‍ പറയുന്നതു കേട്ടാല്‍ മതിയെന്നും ഉപദേശിച്ചു.

സ്റ്റംപ് ടു സ്റ്റംപ് ബൗള്‍ ചെയ്യൂ, വേറെയൊന്നും വേണ്ട. ഇതു വളരെ നല്ല ഉപദേശം കൂടിയാണ്. രാഹുലിന്റെ ഉപദേശം പാലിച്ച് ബൗള്‍ ചെയ്തതു കൊണ്ടാണ് പ്രസിദ്ധിനു മൂന്നു വിക്കറ്റുകള്‍ ലഭിച്ചതെന്നും ശ്രീകാന്ത് വിശദമാക്കി. 9.5 ഓവറില്‍ 66 റണ്‍സ് വിട്ടുകൊടുത്താണ് പ്രസിദ്ധ് നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. 6.7 ഇക്കോണമി റേറ്റിലായിരുന്നു ഇത്.

Story first published: Sunday, December 7, 2025, 10:39 [IST]
Other articles published on Dec 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+