For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിന്റെ കാര്യത്തില്‍ തെറ്റുപറ്റി!! ടി20യില്‍ സ്ഥിരം ഓപ്പണറാക്കൂ, വാക്കുമാറ്റി ശ്രീകാന്ത്

ഇന്ത്യക്കു വേണ്ടി ടി20യില്‍ സഞ്ജു സാംസണ്‍ സ്ഥിരം ഓപ്പണറായി കളിക്കണമന്ന ആവശ്യവുമായി മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. നേരത്തേ സഞ്ജുവിന്റെ പ്രകടനത്തെ വില കുറച്ചു കണ്ടിരുന്ന വ്യക്തികളിലൊരാളാണ് അദ്ദേഹം. ബംഗ്ലാദേശുമായുള്ള അവസാനത്തെ ടി20 പരമ്പരയില്‍ സഞ്ജു തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചപ്പോള്‍ അതിനെ ശ്രീകാന്ത് പ്രശംസിക്കാനും തയ്യാറായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ കരുത്തരായ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ സഞ്ജു കിടിലന്‍ സെഞ്ച്വറി കുറിച്ചതോടെയാണ് ശ്രീകാന്ത് പഴയ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലായ ചീക്കി ചീക്കയില്‍ മകനും മുന്‍ ക്രിക്കറ്ററുമായ അനിരുദ്ധയ്‌ക്കൊപ്പം സംസാരിക്കവെയാണ് സഞ്ജുവിനെ അദ്ദേഹം പ്രശംസിച്ചത്. ഡര്‍ബനില്‍ നടന്ന ആദ്യ ടി20യില്‍ 107 റണ്‍സുമായാണ് മലയാളി താരം കസറിയത്. വെറും 50 ബോളുകള്‍ നേരിട്ട സഞ്ജു ഏഴു ഫോറും 10 സിക്‌സറുകളും പായിക്കുകയും ചെയ്തു.

K SRIKKANTH

ചേട്ടന്‍ സംഭവം തന്നെ

സൗത്താഫ്രിക്കയ്‌ക്കെതിരായ സഞ്ജു സാംസണിന്‍റെ ബാറ്റിങ് പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് കെ ശ്രീകാന്ത്. ചേട്ടന്‍ സംഭവം തന്നെയാണെന്നായിരുന്നു തമാശരൂപേണ അദ്ദേഹം മലയാളി താരത്തിന്റെ ഇന്നിങ്‌സിനെ പ്രശംസിച്ചത്.

സഞ്ജൂ, എന്തൊരു അടിയാണ് നിങ്ങള്‍ അടിച്ചത്. നീയാണ് വലിയ താരം. സൗത്താഫ്രിക്കയ്‌ക്കെതിരേ എന്തൊരു ബാറ്റിങാണ് നിങ്ങള്‍ കാഴ്ചവച്ചത്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും അനായാസം സിക്‌സറുകള്‍ പായിക്കാന്‍ സാധിച്ചുവെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

സഞ്ജുവിനെപ്പറ്റി പറഞ്ഞത് മറന്നോ?

സഞ്ജു സാംസണിനെ കുറിച്ച് താന്‍ ആറു മാസങ്ങള്‍ക്കു മുമ്പ് സംസാരിച്ചപ്പോള്‍ അന്നു അതു പുച്ഛിച്ചു തള്ളിയത് മറന്നു പോയോയെന്നായിരുന്നു ശ്രീകാന്തിനോടു ചിരിയോടെയുള്ള അനിരുദ്ധയുടെ ചോദ്യം. നീയെപ്പോള്‍ പറഞ്ഞുവെന്നായിരുന്നു അപ്പോള്‍ ശ്രീകാന്ത് തിരിച്ചുചോദിച്ചത്. അപ്പോള്‍ ഇതേക്കുറിച്ച് അനിരുദ്ധ അദ്ദേഹത്തെ ഓര്‍മിപ്പിക്കുകയും ചെയ്തു. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ആരു വേണമെന്നു നമ്മള്‍ വലിയൊരു ചര്‍ച്ച നടത്തിയിരുന്നുവെന്നു അനിരുദ്ധ പറയുകയായിരുന്നു.

ഇതോടെയാണ് ശ്രീകാന്തിനു പഴയ സംഭവം ഓര്‍മവന്നത്. ഇപ്പോള്‍ ഓര്‍മ വന്നു, ഞാന്‍ കെഎല്‍ രാഹുലിനെ അന്നു പിന്തുണച്ചപ്പോള്‍ സഞ്ജു സാംസണ്‍ മതിയെന്നയിരുന്നു നീ അഭിപ്രായപ്പെട്ടത്. ആ തര്‍ക്കം ഞാന്‍ മറന്നിട്ടില്ല. കുഴപ്പമില്ല, നീ തന്നെ അതില്‍ ജയിച്ചിരിക്കുകയാണെന്നായിരുന്നു ചിരിയോടെ ശ്രീകാന്ത് പ്രതികരിച്ചത്.

സ്‌പെഷ്യല്‍ ഇന്നിങ്‌സ്

സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള മാച്ച് വിന്നിങ് സെഞ്ച്വറിയോടെ ടി20യില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി സഞ്ജു സാംസണ്‍ തന്നെ കളിക്കണമെന്നു ശ്രീകാന്ത് പറയുന്നു. ടി20യില്‍ ഓപ്പണിങ് റോളിലേക്കു താനല്ലാതെ ഇന്ത്യക്കു മുന്നില്‍ മറ്റൊരു ചോയ്‌സ് ഇല്ലെന്ന നിലയിലേക്കു അവന്‍ ഇപ്പോള്‍ കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്.

ഈ കളിയിലെ സഞ്ജുവിന്റെ സെഞ്ച്വറി വളരെ സ്‌പെഷ്യലായി മാറാന്‍ ഒരു കാരണമുണ്ട്. മികച്ചൊരു ടീമിനെതിരേയാണ് അവന്‍ സെഞ്ച്വറി കുറിച്ചിരിക്കുന്നത്. അതു മാത്രമല്ല, സൗത്താഫ്രിക്കയിലാണ് ഇത്തരമൊരു പ്രകടവും അവന്‍ നടത്തിയത്.

SANJU SAMSON

രാജ്യത്തിനു പുറത്തു വച്ച് സെഞ്ച്വറി നേടുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. പ്രത്യേകിച്ചും സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നീവിടങ്ങളില്‍ നേടുന്ന സെഞ്ച്വറികള്‍ക്കു പ്രത്യേക മൂല്യമുണ്ട്. ഈ രാജ്യങ്ങളിലെല്ലാം സെഞ്വറി നേടായാല്‍ അതിന് നിങ്ങള്‍ക്കു എക്‌സ്ട്രാ മാര്‍ക്ക് നല്‍കുക തന്നെ വേണമെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

റോയല്‍സിലും ഓപ്പണ്‍ ചെയ്യണം

ഇന്ത്യക്കു വേണ്ടി മാത്രമല്ല ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും അടുത്ത സീസണില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി കളിക്കണമെന്നു കെ ശ്രീകാന്ത് നിര്‍ദേശിക്കുന്നു. ടി20 ഫോര്‍മാറ്റില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജു തന്നെ ഇനി ഇന്ത്യക്കു വേണ്ടി സ്ഥിരം ഓപ്പണറായി ഇറങ്ങണം.

ഇനിയൊരു വലിയ ടി20 ടൂര്‍ണമെന്റോ, പരമ്പരയോ വന്നാല്‍ നിലവിലെ ഫോമില്‍ സഞ്ജു- ജയ്‌സ്വാള്‍ ജോടി തന്നെ ഓപ്പണ്‍ ചെയ്യണം. അതില്‍ സംശയില്ല. സ്പിന്നര്‍മാരെയെല്ലാം എത്ര അനായാസമാണ് സഞ്ജു നേരിട്ടത്. സ്പിന്നര്‍ക്കെതിരേ അവന്റെ ഇന്‍സൈഡ് ഔട്ട് ഷോട്ടുകള്‍ വളരെ മനോഹരമായിരുന്നു.

ഇന്ത്യക്കു മാത്രമല്ല, ഐപിഎലില്‍ റോയല്‍സിനും ഇതേ ഓപ്പണിങ് ജോടികളാണ് ബെസ്റ്റ്. സഞ്ജു ഓപ്പണിങ് റോളിലേക്കു വന്നതു കൊണ്ടായിരിക്കാം ജോസ് ബട്‌ലറിനെ റോയല്‍സ് കൈവിട്ടത്. സഞ്ജു- ജയ്‌സ്വാള്‍ ജോടികളെ ഓപ്പണര്‍മാരാക്കി മധ്യനിര കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായിരിക്കും റോയല്‍സ് ഇങ്ങനെയൊരു നീക്കം നടത്തിയതെന്നു തോന്നുന്നുവെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, November 10, 2024, 7:51 [IST]
Other articles published on Nov 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+