Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് ആര്? 2 പേര്‍- തിരഞ്ഞെടുത്ത് ശ്രീശാന്ത്

കൊച്ചി: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര അവസാനിച്ചിരിക്കുകയാണ്. അഞ്ച് മത്സര പരമ്പര 4-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാല്‍ ഇന്ത്യക്ക് മുന്നിലെ ശരിയായ അഗ്നിപരീക്ഷ വരാന്‍ പോവുകയാണ്. അത് ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിനവും ടി20യും രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. ഇന്ത്യ കരുത്തരുടെ നിരയാണെങ്കിലും ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല.

ദക്ഷിണാഫ്രിക്കയിലെ പേസ് ബൗളിങ്ങിനെ പിന്തുണക്കുന്ന പിച്ചില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്താനാവാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയാവുന്നത്. ഇന്ത്യക്കൊപ്പം മികച്ച പേസര്‍മാരും ബാറ്റ്‌സ്മാന്‍മാരുമുണ്ട്. എന്നാല്‍ പേസര്‍മാര്‍ മികവ് കാട്ടുന്നതിനോടൊപ്പം നില്‍ക്കാന്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് ദക്ഷിണാഫ്രിക്കയില്‍ സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നം. ഇത്തവണയും ബാറ്റിങ്ങില്‍തന്നെയാവും ഇന്ത്യക്ക് പ്രയാസം നേരിടേണ്ടി വരിക.

ഇപ്പോഴിതാ ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടറാവാന്‍ സാധ്യതയുള്ള രണ്ട് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ എസ് ശ്രീശാന്ത്. ഫസ്റ്റ്‌സ്‌പോട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വിരാട് കോലി ദക്ഷിണാഫ്രിക്കയില്‍ തിളങ്ങും. വെല്ലുവിളികളെ മറികടന്ന് തെളിയിച്ച് കാട്ടണം എന്ന് കരുതുന്ന താരമാണ് കോലി. ഈഗോ കൊണ്ടല്ല മത്സര വീര്യംകൊണ്ടാണ് കോലി ഇതിന് മറുപടി നല്‍കാറുള്ളത്.

വ്യക്തിപരമായ ഉത്തരവാദിത്തമായി കണ്ട് കോലി മികവ് കാട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. കെ എല്‍ രാഹുലാണ് മറ്റൊരു താരം. ഗംഭീര പ്രകടനം നടത്താന്‍ അവനും സാധിച്ചേക്കും' ശ്രീശാന്ത് പറഞ്ഞു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ കോലിയായിരുന്നു തലപ്പത്ത്. മികച്ച ഫോമില്‍ കളിക്കുന്ന കോലിക്ക് ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും തിളങ്ങാനാവുമെന്ന് പ്രതീക്ഷിക്കാം. ദക്ഷിണാഫ്രിക്കയിലെ സാഹചര്യം ഇന്ത്യക്ക് വെല്ലുവിളിയാണ്.

virat kohli

ഇതിനെ മറികടക്കാന്‍ അനുഭവസമ്പന്നരായ താരങ്ങളെ ഇന്ത്യക്ക് ആവശ്യമാണ്. പരിമിത ഓവര്‍ പരമ്പരയില്‍ നിന്ന് വിശ്രമമെടുത്ത കോലി ടെസ്റ്റ് പരമ്പരയില്‍ മികവ് കാട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരുടെ പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരില്ലാതെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലിറങ്ങുന്നത്. യുവതാരങ്ങളായ യശ്വസി ജയ്‌സ്വാളും റുതുരാജ് ഗെയ്ക് വാദും ടീമിലുണ്ട്.

രഹാനെയുടെ റോള്‍ ശ്രേയസ് അയ്യര്‍ക്കാവും ലഭിക്കുക. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ തലമുറ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ റോളിലേക്കെത്തിയേക്കും. പരിമിത ഓവറിലെ ഇന്ത്യയുടെ വിശ്വസ്തനായ വിക്കറ്റ് കീപ്പറാണ് രാഹുല്‍. ടെസ്റ്റിലും രാഹുലിനെത്തന്നെ ഗ്ലൗസ് ഏല്‍പ്പിക്കാനും ഇന്ത്യ താല്‍പ്പര്യപ്പെടുക. രോഹിത് ശര്‍മയുടെ നായകനെന്ന നിലയിലെ ഭാവി തീരുമാനിക്കപ്പെടുന്ന പരമ്പര കൂടിയാവും ഇത്.

കരുത്തുറ്റ ബൗളിങ് നിരയുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. കഗിസോ റബാഡ, ആന്‍ റിച്ച് നോക്കിയേ, ലൂങ്കി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിര ശക്തം. അവസാന രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇന്ത്യ കളിച്ചിരുന്നു. എന്നാല്‍ കപ്പിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. ഇത്തവണയെങ്കിലും കിരീടം നേടേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. എന്നാല്‍ ബാറ്റിങ് നിര അവസരത്തിനൊത്തുയരണം.

ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ പ്രതീക്ഷ നല്‍കുന്നു. മുഹമ്മദ് ഷമി പരിക്കിന്റെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ട്. ഷമി കളിക്കാതെ വന്നാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും. ഷമിക്ക് പകരം മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരിലൊരാള്‍ പ്ലേയിങ് 11ലേക്കെത്തിയേക്കും. എന്തായാലും വലിയ വെല്ലുവിളിയാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്കയില്‍ കാത്തിരിക്കുന്നത്.

Story first published: Tuesday, December 5, 2023, 11:12 [IST]
Other articles published on Dec 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+