For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഞങ്ങള്‍ റെഡി- സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു, എല്‍ഗര്‍ നയിക്കും

മൂന്നു ടെസ്റ്റുകളാണ് പരമ്പരയുള്ളത്

1
South Africa name 21-man squad for 3-Test series against India | Oneindia Malayalam

ജൊഹാനസ്‌ബെര്‍ഗ്: ഇന്ത്യക്കെതിരേ ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള സൗത്താഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഡീന്‍ എല്‍ഗറാണ് ആതിഥേയ ടീമിനെ നയിക്കുന്നത്. നിശ്ചിത ഓവര്‍ ടീം നായകനായ ടെംബ ബവുമയാണ് വൈസ് ക്യാപ്റ്റന്‍. 21 പേരുള്‍പ്പെട്ട വമ്പന്‍ സംഘത്തെയാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക തിരഞ്ഞെടുത്തിരിക്കുന്നത്. സിസാന്‍ഡ മഗാല, റയാന്‍ റിക്കെല്‍റ്റണ്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. സൗത്താഫ്രിക്കന്‍ നിരയിലെ ഏറ്റവും അനുഭവസമ്പത്തുളള താരം കൂടിയാണ് എല്‍ഗര്‍. വിക്കറ്റ് കീപ്പറും ഓപ്പണറുമായ ക്വിന്റണ്‍ ഡികോക്ക്, എയ്ഡന്‍ മര്‍ക്രാം, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ലുംഗി എന്‍ഗിഡി എന്നിവരാണ് സൗത്താഫ്രിക്കന്‍ ടീമിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാര്‍.

കഴിഞ്ഞ ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള താരങ്ങളായ മര്‍ക്രാം, നോര്‍ക്കിയ, റബാഡ എന്നിവരെല്ലാം സൗത്താഫ്രിക്കന്‍ സംഘത്തിലുണ്ട്. ഡികോക്ക്, വാന്‍ഡര്‍ ഡ്യുസെന്‍ എന്നിവര്‍ അഗ്രസീവായ ബാറ്റ് ചെയ്യുന്ന താരങ്ങളാണ്. ഇന്ത്യന്‍ എ ടീമിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സൗത്താഫ്രിക്കന്‍ എ ടീമിനായി മികച്ച പ്രകടനം നടത്തിയ പല താരങ്ങളും ടെസ്റ്റ് സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷെ സൗത്താഫ്രിക്കന്‍ എ ടീമിനെ നയിച്ച പീറ്റര്‍ മലാന്‍ തഴയപ്പെട്ടു.

ഈ വര്‍ഷം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തിയ സംഘത്തില്‍ ടീമിന്റെ ഭാഗമായിരുന്നവരെയെല്ലാം ഇന്ത്യക്കെതിരേ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അന്നു ടീമില്‍ ഇടം ലഭിക്കാതിരുന്ന ഡികോക്ക്, റബാഡ, നോര്‍ക്കിയ എന്നിവരെ തിരിച്ചുവിളിക്കുകയും ചെയ്തിരിക്കുകയാണ്. ദീര്‍ഘകാലം യുകെയില്‍ കളിച്ച ശേഷം സൗത്താഫ്രിക്കയുടെ ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ സീമര്‍ ഡ്വാന്‍ ഒലിവിയറും ഇന്ത്യക്കെതിരായ ടെസ്റ്റ് സംഘത്തിലുണ്ട്. 2019 ഫെബ്രുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് അദ്ദേഹം അവസാനമായി ടെസ്റ്റ് കളിച്ചത്.

2

അവസാനമായി നെതര്‍ലാന്‍ഡ്‌സിനെതിരേ നടന്ന ഏകദിന പരമ്പരയില്‍ ഡികോക്ക്, റബാഡ, നോര്‍ക്കിയ എന്നിവര്‍ക്കു സൗത്താഫ്രിക്ക വിശ്രമം നല്‍കിയിരുന്നു. ഇന്ത്യക്കെതിരായ കടുപ്പമേറിയ പരമ്പരയില്‍ ഇവരെ സൗത്താഫ്രിക്ക തിരിച്ചുവിളിച്ചിരിക്കുകയാണ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനില്‍ സൗത്താഫ്രിക്കയുടെ കന്നി പരമ്പരയാണിത്. എന്നാല്‍ ഇന്ത്യ പങ്കെടുക്കുന്ന മൂന്നാമത്തെ പരമ്പരയാണിത്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയായിരുന്നു ഇന്ത്യയുടെ കഴിഞ്ഞ പരമ്പരകള്‍.

ടെസ്റ്റ് ക്രിക്കറ്റിന്‍െ മടങ്ങിവരവില്‍ സെലക്ടമാരെന്ന നിലയില്‍ തങ്ങള്‍ വളരെയധികം ആവേശഭരിതരാണെന്നു സെലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ വിക്ടര്‍ പിറ്റ്‌സാങ് ടീം പ്രഖ്യാപനത്തിനു ശേഷം വ്യക്തമാക്കി. ക്രിക്കറ്റ് സൗത്താഫ്രിക്കയെ സംബന്ധിച്ച് ഈ ഫോര്‍മാറ്റ് ഏറെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ പ്രാധാന്യം നിലനിത്തുകയെന്നത് ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ മുന്‍ഗണനകളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീം

ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), ടെംബ ബവുമ (വൈസ് ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, കാഗിസോ റബാഡ, സറെര്‍ എര്‍വി, ബ്യുറെന്‍ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി, എയ്ഡന്‍ മര്‍ക്രാം, വിയാന്‍ മുള്‍ഡര്‍, ആന്റിച്ച് നോര്‍ക്കിയ, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, കൈല്‍ വെറിന്‍, മാര്‍കോ ജാന്‍സണ്‍, ഗ്ലെന്റണ്‍ സ്റ്റുര്‍മാന്‍, പ്രെനാല്‍ സുബ്രെയ്ന്‍, സിസാന്‍ഡ മഗാല, റയാന്‍ റിക്കെല്‍റ്റണ്‍, ഡ്വാന്‍ ഒലിവിയര്‍.

ടെസ്റ്റ് പരമ്പര ഷെഡ്യൂള്‍

ആദ്യ ടെസ്റ്റ്: ഡിസബര്‍ 26-30 വരെ, സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്ക് (സെഞ്ചൂറിയന്‍)
രണ്ടാം ടെസ്റ്റ്: 2022 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ, ഇംപീരിയല്‍ വാണ്ടറേഴ്‌സ് (ജൊഹാനസ്‌ബെര്‍ഗ്)
മൂന്നാം ടെസ്റ്റ്: ജനുവരി 11 മുതല്‍ 15 വരെ, സിക്‌സ് ഗണ്‍ ഗ്രില്‍ ന്യൂലാന്‍ഡ്‌സ്, കേപ്ടൗണ്‍.

Story first published: Tuesday, December 7, 2021, 14:32 [IST]
Other articles published on Dec 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+