Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: കോലിയെ സ്ലെഡ്ജ് ചെയ്തു, ബര്‍ഗര്‍ക്ക് മാസ് മറുപടി! തരത്തില്‍ കളിക്കണമെന്ന് ഫാന്‍സ്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റിലെത്തിയിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കുകയും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലീഡിലേക്കെത്തുകയും ചെയ്തു. യശ്വസി ജയ്‌സ്വാള്‍ (0) നിരാശപ്പെടുത്തിയപ്പോഴും രോഹിത് ശര്‍മ (39) മികച്ച പ്രകടനം കാഴ്ചവെച്ചു. 50 പന്തില്‍ 7 ബൗണ്ടറികളാണ് രോഹിത് നേടിയത്.

രോഹിത് ശര്‍മയെ നാന്ദ്രേ ബര്‍ഗര്‍ പുറത്താക്കിയ ശേഷം വിരാട് കോലി ക്രീസിലേക്കെത്തി. കോലി നേരിട്ട ആദ്യ പന്തിന് പിന്നാലെ തന്നെ ബര്‍ഗര്‍ കോലിയെ സ്ലെഡ്ജ് ചെയ്ത് ഞെട്ടിച്ചു. അധികമാരും ചെയ്യാത്ത കാര്യമാണ് യുവതാരമായ ബര്‍ഗര്‍ ചെയ്തിരിക്കുന്നത്. ബര്‍ഗറിന്റെ പന്ത് കോലി പ്രതിരോധിച്ചതിന് പിന്നാലെ പന്തെടുത്ത് കോലിയെ എറിയുന്നതുപോലെ ബര്‍ഗര്‍ കാട്ടുകയായിരുന്നു. എന്നാല്‍ കോലി ഇതിനെ ചിരിയോടെയാണ് നേരിട്ടത്.

കോലിയെ പ്രകോപിപ്പിച്ച് വിക്കറ്റ് നേടുകയെന്നതായിരുന്നു ദക്ഷിണാഫ്രിക്കയുടെ തന്ത്രമെന്ന് വ്യക്തം. സ്ലിപ്പില്‍ കോലിയെ കുടുക്കാനായിരുന്നു പദ്ധതി. ഇതില്‍ 50 ശതമാനം ടീം വിജയിക്കുകയും ചെയ്തു. ബര്‍ഗറിന്റെ ഓഫ് സൈഡിലെത്തിയ പന്തിനെ കവറിലേക്ക് കളിക്കാന്‍ ശ്രമിച്ച കോലിക്ക് പിഴച്ചു. സൈഡ് എഡ്ജ് ആയപ്പോള്‍ പന്ത് സ്ലിപ്പിലൂടെ ബൗണ്ടറി പോയി. എയ്ഡന്‍ മാര്‍ക്രമിനരികിലൂടെയാണ് പന്ത് ബൗണ്ടറി കടന്നത്.

ഭാഗ്യം കോലിക്കൊപ്പമായിരുന്നു. അല്ലായിരുന്നെങ്കില്‍ അത് ഔട്ടാവുകയും ബര്‍ഗര്‍ പോരാട്ടത്തില്‍ വിജയിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇതേ ഓവറില്‍ ക്ലാസിക് ഡ്രൈവിലൂടെ ബൗണ്ടറി നേടി ബര്‍ഗറോട് മറുപടി പറയാനും കോലിക്കായി. കോലിയോട് സ്ലെഡ്ജ് ചെയ്യാന്‍ ബുദ്ധിയുള്ളവര്‍ പോകില്ലെന്നും സ്ലെഡ്ജ് ചെയ്തവര്‍ക്ക് സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുന്നത് നന്നാവുമെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

virat kohli

സ്ലെഡ്ജ് ചെയ്യുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ മടികാട്ടാത്ത താരമാണ് കോലി. വിദേശ പര്യടനങ്ങളില്‍ ആതിഥേയര്‍ പോലും കോലിയെ സ്ലെഡ്ജ് ചെയ്യാറില്ല. നേരത്തെ മിച്ചല്‍ ജോണ്‍സണടക്കം കോലിയോട് കോര്‍ത്തപ്പോള്‍ വായടപ്പിക്കുന്ന മറുപടി നല്‍കാന്‍ കോലിക്കായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് സമ്മര്‍ദ്ദം നല്‍കാന്‍ ബര്‍ഗര്‍ക്കായി എന്നതാണ് വസ്തുത. ശുബ്മാന്‍ ഗില്ലിന്റെ വിക്കറ്റ് കോലിയെ സാക്ഷിയാക്കി ബര്‍ഗന്‍ നേടി.

താരത്തിന്റെ വിക്കറ്റ് ആഘോഷവും കോലിയെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു. കോലിയെ പ്രകോപിപ്പിച്ച് വിക്കറ്റ് നേടാന്‍ വീണ്ടും വീണ്ടും ബര്‍ഗന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ആക്രമണോത്സകത നിലനിര്‍ത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബര്‍ഗര്‍ക്ക് സാധിച്ചു. ശ്രേയസ് അയ്യരെ സമ്മര്‍ദ്ദത്തിലാക്കി ഡെക്കിന് മടക്കാന്‍ ബര്‍ഗര്‍ക്കായി. അതുവരെ തളര്‍ന്ന മനസോടെ കളിച്ച ദക്ഷിണാഫ്രിയെ ആവേശത്തിലാക്കാന്‍ ബര്‍ഗര്‍ക്ക് സാധിച്ചു.

എന്നാല്‍ കോലിയെ സ്ലെഡ്ജ് ചെയ്താല്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിരക്കത് വലിയ തലവേദനയാവുമെന്നുറപ്പ്. കോലി തുടര്‍ച്ചയായി സ്ലെഡ്ജ് ചെയ്ത് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും ഈ പോരാട്ടം മത്സരത്തെ ആവേശകരമാക്കി. ബര്‍ഗറിന്റെ വെള്ളുവിളിയെ മറികടന്ന് മികച്ച സ്‌കോറിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവും.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്യാന്‍ ദക്ഷിണാഫ്രിക്ക തീരുമാനിച്ചതാണ് മണ്ടത്തരമായിപ്പോയത്. പിച്ചിന്റെ സ്വഭാവം അറിയാവുന്ന ആതിഥേയരായിട്ടും എന്തിനാണ് ഇത്തരമൊരു സാഹസം കാട്ടിയതെന്ന ചോദ്യം പലഭാഗത്തുനിന്നും ഉയരുന്നുണ്ട്. ദക്ഷിണാഫ്രിക്കയെ 55 റണ്‍സിനാണ് ഇന്ത്യ എറിഞ്ഞിട്ടത്. മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ കണക്കുകൂട്ടല്‍ തകര്‍ത്തത്. ജസ്പ്രീത് ബുംറയും മുകേഷ് കുമാറും രണ്ട് വിക്കറ്റുകള്‍ വീതവും പങ്കിട്ടു.

Story first published: Wednesday, January 3, 2024, 18:20 [IST]
Other articles published on Jan 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+