For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഒരു പരമ്പര കൂടി സൗത്താഫ്രിക്ക നേടും!! ഏകദിനമോ, ടി20യോ? പ്രവചിച്ച് എബിഡി

ടെസ്റ്റ് പരമ്പര്ക്കു പിന്നാലെ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള വൈറ്റ് ബോള്‍ പരമ്പര തുടങ്ങാനിരിക്കെ വമ്പന്‍ പ്രവചനവുമായി മുന്‍ സൗത്താഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. മൂന്നു ഏകദിനവും അഞ്ചു ടി20കളുമാണ് ഇരുടീമുകളും ഇനി കളിക്കാനിരിക്കുന്നത്. ഞായറാഴ്ച റാഞ്ചിയിലാണ് ആദ്യ ഏകദിനം.

നേരത്തേ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയെ 2-0നു തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് സൗത്താഫ്രിക്കന്‍ ടീം. 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ അവര്‍ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിരിക്കുന്നത്. അവസാനമായി 1999-2000ലായിരുന്നു സൗത്താഫ്രിക്കയ്ക്കു അവസാനമായി ഈ തരത്തിലൊരു അവിസ്മരണീയ നേട്ടം കുറിക്കാനായത്.

ABD

സൗത്താഫ്രിയ്ക്കും സാധ്യത

ടെസ്റ്റ് ക്രിക്കറ്റിനെ അപേക്ഷിച്ച് ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമുകള്‍ കൂടുതല്‍ ശക്തമാണെങ്കിലും സൗത്താഫ്രിക്ക തൂത്തുവാരപ്പെടില്ലെന്നാണ് എബിഡി ഡിവില്ലിയേഴ്‌സ് ആത്മവിശ്വാസത്തോടെ പറയുന്നത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദിനം, ടി20 പരമ്പരകളിലൊന്നില്‍ സൗത്താഫ്രിക്കയ്ക്കു വിജയ സാധ്യയതയുണ്ടെന്നാണ് എബിഡിയുടെ പ്രവചനം. രണ്ടു വൈറ്റ്് ബോള്‍ പരമ്പരകളിലും സൗത്താഫ്രിക്ക വളരെ മികച്ച പോരാട്ടം തന്നെ കാഴ്ചവയ്ക്കുമെന്നാണ് ഞാന്‍ കരുതുന്നത്. രണ്ടിലും ഞങ്ങള്‍ വൈറ്റ് വാഷ് ചെയ്യപ്പെടുമെന്നു എനിക്കു തോന്നുന്നില്ല.

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഇപ്പോള്‍ ഏറ്റവും ശക്തമായി കാണപ്പെടുന്നത് വൈറ്റ് ബോള്‍ ക്രിക്കറ്റാണ്. രണ്ടു പരമ്പരകളില്‍ ഏകദിനത്തിലാണ് സൗത്താഫ്രിക്കയ്ക്കു കൂടുതല്‍ വിജയസാധ്യതയെന്നു എനിക്കു തോന്നുന്നു. ടി20 ഫോര്‍മാറ്റെടുത്താല്‍ എന്തും സംഭവിക്കാം. പക്ഷെ ഇന്ത്യ വളരെ ശക്തരായിട്ടാണ് കാണപ്പെടുന്നത്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല.

വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന കഴിഞ്ഞ ഐസിസി ടി20 ലോകകപ്പ് ഫൈനലിന്റെ ഓര്‍മകളും നമുക്കു മുന്നിലുണ്ട്. അന്നു ഞങ്ങളുമായുള്ള ഫൈനില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. അതു ഇത്തവണ ഇന്ത്യയെ മറിടക്കാന്‍ സൗത്താഫ്രിക്കയെ പ്രേരിപ്പിക്കുകയും ചെയ്യും. പക്ഷെ ടിയില്‍ ഞങ്ങള്‍ക്കു അതിനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഏകദിനത്തില്‍ സൗത്താഫ്രിക്ക ജയിക്കാനുള്ള വളരെ മീകച്ച സാധ്യതയുണ്ടെന്നും എബിഡി വിശദമാക്കി.

സൂര്യക്കു ഉപദേശം

എബി ഡിവില്ലിയേഴ്‌സിനൊപ്പം ഇതേ ഷോയിലുണ്ടായിരുന്ന ആര്‍ അശ്വിന്‍ ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു ഒരു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ്. ഐസിസിയുടെ ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കവെ ടീമിലെ തന്റെ ബാറ്റിങ് പൊസിഷന്‍ സൂര്യ മറ്റാര്‍ക്കും നല്‍കരുതെന്നാണ് അശ്വിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

SURYAKIMAR YADAV

സൂര്യകുമാര്‍ കുമാര്‍ യാദവ് വളരെ തുറന്ന മനസ്സുള്ള വ്യക്തിയാണ്. സ്വന്തം ടീമിനു വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ അദ്ദേഹം ചെയ്യാറുമുണ്ട്. വളരെ നിസ്വാര്‍ഥനുമായ സൂര്യ എന്തും വിട്ടുകൊടുക്കാനും മടി കാണിക്കാറില്ല. ബാറ്റിങ് ഓര്‍ഡറില്‍ മറ്റുള്ളവരെ കൂടി ഉള്‍പ്പെടുത്താന്‍ അദ്ദേഹം സ്വന്തം ബാറ്റിങ് സ്‌പോട്ട് ത്യജിക്കാറുണ്ട്. പക്ഷെ ലോകകപ്പ് വരാനിരിക്കെ സൂര്യ ഇനി അതു ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം.

ഇന്ത്യന്‍ ടീം ഇപ്പോള്‍ വളരെയധികം ശക്തമാണ്. എതിരാളികളെ ഭയപ്പെടുത്തുന്ന സംഘമായി ഇതു മാറുകയും ചെയ്തിട്ടുണ്ട്. ഒരുപാട് സ്വാതന്ത്ര്യത്തോടെയാണ് നമ്മുടെ ടീം കളിക്കാറുള്ളത്. അതു ടൂര്‍ണമെന്റില്‍ ഒരുപാട് നാശവും വരുത്തിയേക്കാം.

ബാറ്റിങ് ഓര്‍ഡറില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തുന്നതു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അടുത്ത കുറച്ചു മാസങ്ങളിലേക്കു ഇന്ത്യ ഈ രീതി അവസാനിപ്പിക്കുകയും വേണമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, November 29, 2025, 6:36 [IST]
Other articles published on Nov 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+