
ദ്രാവിഡിന്റെ ഉപദേശം
ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ നിന്നുള്ള വീഡിയോ ബിസിസിഐ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഇതിലാണ് പിച്ചിലെ പച്ചപ്പിനെക്കുറിച്ച് ശ്രേയസ് അയ്യര്‍ പറഞ്ഞിരിക്കുന്നത്. പിച്ചില്‍ ഒരുപാട് പുല്ലുണ്ട്, ഇവിടെ ബാറ്റ് ചെയ്യുകയെന്നത് ബാറ്ററെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരിക്കും എന്നായിരുന്നു ശ്രേയസിന്റെ വാക്കുകള്‍.
ഈ പിച്ച കണ്ട ശേഷം കോച്ച് രാഹുല്‍ ദ്രാവിഡിന് നല്‍കിയ ഉപദേശം ഒരു വരി മാത്രമായിരുന്നു. നല്ല തീവ്രതയോടെ നിലവാരമുള്ള പരിശീലനംം നടത്തൂയെന്നാണ് അദ്ദേഹം ടീമിനോടു ആവശ്യപ്പെട്ടത്. മികച്ച പരിശീലനം നടത്തിയെങ്കില്‍ മാത്രമേ ഈ പിച്ചില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂവെന്ന സൂചന കൂടിയാണ് അദ്ദേഹം ടീമിനു നല്‍കിയിരിക്കുന്നത്.

പിച്ചിനെക്കുറിച്ച് ഇഷാന്ത്
സൂപ്പര്‍ സ്‌പോര്‍ട്ടിലെ പിച്ചിനെക്കുറിച്ച് ടീമംഗവും പരിചയസമ്പന്നായ ഫാസ്റ്റ് ബൗളറായ ഇഷാന്ത് ശര്‍മയോടും ശ്രേയസ് അയ്യര്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. നിങ്ങള്‍ക്ക് എന്തു തോന്നുന്നു ഇഷാന്ത് എന്നായിരുന്നു ശ്രേയസിന്റെ ചോദ്യം. ഉടന്‍ തന്നെ ഇഷാന്തിന്റെ മറുപടിയും വന്നു. വിക്കറ്റ് നല്ല ഈര്‍പ്പമുള്ളതാണ്, ഒരുപാട് മൂവ്‌മെന്റുണ്ടാവും. ബാറ്റിങ് വളരെ കടുപ്പമായിരിക്കുകയും ചെയ്യുമെന്നും ഇഷാന്ത് വ്യക്തമാക്കി.
സൗത്താഫ്രിക്കന്‍ നിരയില്‍ കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ലുംഗി എന്‍ഗിഡി തുടങ്ങിയ അപകടകാരികളായ ഫാസ്റ്റ് ബൗളര്‍മാരുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു ശക്തമായ വെല്ലുവിളി തന്നെ അവരില്‍ നിന്നും നേരിടേണ്ടി വരുമെന്നുറപ്പാണ്.

ബൗളര്‍മാര്‍ക്കും വെല്ലുവിളി
ബാറ്റര്‍മാര്‍ക്കു മാത്രമായിരിക്കില്ല ബൗളര്‍മാര്‍ക്കും വെല്ലുവിളിയുയര്‍ത്തുന്നതായിരിക്കും ഈ പിച്ചെന്നു ഇന്ത്യന്‍ ബൗളിങ് കോച്ച് പരസ് മാംബ്രെ വിലയിരുത്തി. ഈ സാഹചര്യങ്ങള്‍ ബൗളര്‍മാര്‍ക്കും വളരെയധികം വെല്ലുവിളി സൃഷ്ടിക്കുന്നതായിരിക്കും. അതിന് അനുസരിച്ച് ബൗളര്‍മാര്‍ അവരുടെ ലെങ്ത്തിലും ക്രമീകരണം നടത്തേണ്ടി വരുമെന്നും മാംബ്രെ പറഞ്ഞു.
ടീം സെന്റര്‍ വിക്കറ്റ് പ്രാക്ടീസ് സെഷന്‍ നടത്തിയിരുന്നതായി ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ വ്യക്തമാക്കി. മൂട്ടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഇതു ബാറ്റര്‍മാര്‍ക്കു വളരെയധികം വെല്ലുവിളി നിറഞ്ഞതും ബുദ്ധിമുട്ടുള്ളതുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗത്താഫ്രിക്കയ്ക്ക് മികച്ച റെക്കോര്‍ഡ്
സെഞ്ചൂറിയനിലെ പിച്ചില്‍ സൗത്താഫ്രിക്കയ്ക്കു ടെസ്റ്റില്‍ വളരെ മികച്ച റെക്കോര്‍ഡ് കൂടിയാണുള്ളത്. ഇവിടെ ഇതുവരെ കളിച്ചിട്ടുള്ള 26 ടെസ്റ്റുകളില്‍ 21ലും സൗത്താഫ്രിക്കയ്ക്കു വിജയിക്കാനായിട്ടുണ്ട്. മൂന്നെണ്ണത്തില്‍ സമനില വഴങ്ങിയ അവര്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ. 2014ല്‍ ഓസ്‌ട്രേലിയയോടായിരുന്നു അവസാനായി സൗത്താഫ്രിക്കയ്ക്കു തോല്‍വി രുചിച്ചത്. ഇന്ത്യയാവട്ടെ ഇവിടെ ഇതുവരെ രണ്ടു ടെസ്റ്റുകളാണ് കളിച്ചത്. രണ്ടിലും വന്‍ മാര്‍ജിനില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.


Click it and Unblock the Notifications












