For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ശ്രേയസ് നയിക്കും, സഞ്ജുവിന് ഡബിള്‍ റോള്‍!! രോക്കോ ഔട്ട്? ഇന്ത്യ എയ്ക്കു കിടു ടീം

ഓസ്‌ട്രേലിയന്‍ പര്യടനത്തിനു പിന്നാലെ കരുത്തരായ സൗത്താഫ്രിക്കയുമായി നാട്ടില്‍ ടെസ്റ്റ്, വൈറ്റ് ബോള്‍ പരമ്പരകളില്‍ കളിക്കാ നൊരുങ്ങുകയാണ് ടീം ഇന്ത്യ. അടുത്ത മാസം 14ന് രണ്ടു ടെസ്റ്റുകളുടെ പരമ്പരയോടെയാണ് സൗത്താഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം തുടങ്ങുക. പിന്നാലെ മൂന്നു ഏകദിനങ്ങളിലും അഞ്ചു ടി20കളിലും ഇരുടീമുകളും കൊമ്പുകോര്‍ക്കും.

ഈ പരമ്പരകള്‍ക്കു മുന്നോടിയായി സൗത്താഫ്രിക്കന്‍ എ ടീമുമായി ഇന്ത്യന്‍ എ ടീം രണ്ടു അനൗദ്യോഗിക ടെസ്റ്റുകളിലും മൂന്നു ഏകദിമങ്ങളും കളിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഓസ്‌ട്രേലിയന്‍ എ ടീമുമായും സമാനമായ രണ്ടു പരമ്പരകളില്‍ ഇന്ത്യ ഏറ്റുമുട്ടിയിരുന്നു.

SHREYAS IYER

സ്റ്റാാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരായിരുന്നു ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത്. ഇനി സൗത്താഫ്രിക്കയുമായുള്ള ഏകദിനത്തിലും അദ്ദേഹത്തിനു കീഴില്‍ തന്നെയാവും ഇന്ത്യ അണിനിരക്കുക. ആരൊക്കെയാവും എ ടീമിന്റെ ഭാഗമാവാന്‍ സാധ്യതയുള്ള കൡക്കാരെ്്ന്നു നോക്കാം.

ആര്‍ക്കെല്ലാം അവസരം?

ഇതിഹാസ ബാറ്റര്‍മാരും മുന്‍ നായകരുമായ രോഹിത് ശര്‍മയും വിരാട് കോലിയും ഈ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിന്റെ ഭാഗമാവുമോയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. നേരത്തേ ഓസ്‌ട്രേലിയന്‍ എ ടീമുമായുള്ള പരമ്പരയില്‍ രോക്കോ കളിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ രണ്ടു പേരും വിട്ടുനില്‍ക്കുകയായിരുന്നു.

സൗത്താഫ്രിക്കന്‍ എ ടീമുമായുള്ള അടുത്ത പരമ്പരയിലും രോഹിത്തും കോലിയും കളിക്കുമോയെന്നതു സംശയമാണ്. യുവതാരങ്ങള്‍ക്കു ഉയര്‍ന്ന തലത്തില്‍ കളിക്കാനുള്ള അവസരങ്ങളൊരുക്കുകയെന്ന ലക്ഷ്യത്തോടയാണ് ഇന്ത്യന്‍ എ ടീമിന്റെ മല്‍സരങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ടു തന്നെ സീനിയര്‍ ടീമില്‍ അവസരങ്ങളില്ലാത്ത താരങ്ങള്‍ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം ലഭിക്കുക.

അടുത്ത മാസം 13, 16, 19 തിയ്യതികളിലായിട്ടാണ് ഇന്ത്യന്‍ എ ടീമും സൗത്താഫ്രിക്കന്‍ എ ടീമും തമ്മിലുള്ള ഏകദിന മല്‍സരങ്ങള്‍ നടക്കാനിരിക്കുന്നത്. നേരത്തേ ഓസ്‌ട്രേലിയന്‍ എ ടീമിനെതിരേ കെഎല്‍ രാഹുലും മുഹമ്മദ് സിറാജുമെല്ലാം കളിച്ചിരുന്നു. രണ്ടു പേര്‍ക്കും കൂടുതല്‍ ഗെയിം ടൈം ലഭിക്കുന്നതിനായാണ് ടീമിലെടുത്തത്.

പക്ഷെ സൗത്താഫ്രിക്കന്‍ എ ടീമുമായുള്ള ഏകദിനത്തില്‍ ഇവരെ പ്രതീക്ഷിക്കേണ്ട. കാരണം നവംബര്‍ 14നു സൗത്താഫ്രിക്കയ്‌ക്കെതിരേ തുടങ്ങാനിരിക്കുന്ന ഒന്നാംടെസ്റ്റില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പം കളിക്കുന്നതിനാല്‍ എ ടീമിലേക്കു രാഹുലിനെയും സിറാജിനെയും പരിഗണിക്കാനിടയില്ല. ഇവരെ മാത്രമല്ല, ടെസ്റ്റ് ടീമിന്റെ ഭാഗമാവാനിടയുള്ളവരൊന്നും എ സ്‌ക്വാഡില്‍ കാണില്ല.

SANJU SAMSON

ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യന്‍ എ ടീമിന്റെ വൈസ് ക്യാപ്റ്റനായി മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനു നറുക്കുവീണേക്കും. നേരത്തേ ഓസ്‌ട്രേലിയന്‍ എയുമായുള്ള ഏകദിനത്തില്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നില്ല. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് എ ടീമിനായി ഈ പരമ്പരയില്‍ കളിച്ചേക്കാവുന്ന മറ്റൊരു പ്രധാന താരം.

കഴിഞ്ഞ ഏഷ്യാ കപ്പിന്റെ ഫൈനലിനിടെ പരിക്കേറ്റ അദ്ദേഹത്തിനു ഇപ്പോള്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനം നഷ്ടമായിരുന്നു. സൗത്താഫ്രിക്കയുമായുള്ള വൈറ്റ് ബോള്‍ പരമ്പരകളിലൂടെ ടീമിലേക്കു തിരിച്ചെത്താനാണ് ഹാര്‍ദക്കിന്റെ പ്ലാന്‍. ഇതിനു മുന്നോടിയായി മാച്ച് പ്രാക്ടീസ് ലഭിക്കുന്നതിനായി ഇന്ത്യന്‍ എ ടീമിനു വേണ്ടി അദ്ദേഹം കളിക്കാനിറങ്ങിയേക്കും.

ഓസ്‌ട്രേലിയന്‍ എയുമായുള്ള ഏകദിന പരമ്പരയില്‍ കളിച്ച അഭിഷേക് ശര്‍മ, പ്രിയാന്‍ഷ് ആര്യ, റിയാന്‍ പരാഗ്, തിലക് വര്‍മ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരെയെല്ലാം സൗത്താഫ്രിക്കയ്‌ക്കെതിരേയും എ ടീമില്‍ പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എ ടീമിന്റെ സാധ്യതാ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, അഭിഷേക് ശര്‍മ, പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, റിയാന്‍ പരാഗ്, ആയുഷ് ബഡോണി, വിപ്രാജ് നിഗം, ഗുര്‍ജപ്നീത് സിംഗ്, യുധ്വീര്‍ സിംഗ്, രവി ബിഷ്നോയ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്.

Story first published: Saturday, October 25, 2025, 7:46 [IST]
Other articles published on Oct 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+