Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: തിലകിന് എന്തിന് മൂന്നാം നമ്പര്‍? കുല്‍ദീപും വേണ്ട! ടീമില്‍ മാറ്റം ഉപദേശിച്ച് മുന്‍ താരം

സൗത്താഫ്രിക്കയുമായുള്ള ഇന്ത്യയുടെ മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരം വ്യാഴാഴ്ച നടക്കാനിരിക്കവെ ടീം കോമ്പിനേഷനില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. 0-1നു പിന്നിലുള്ള ഇന്ത്യക്കു പരമ്പര കൈവിടാതിരിക്കാന്‍ മൂന്നാമങ്കത്തില്‍ ജയിച്ചേ തീരൂ. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു വിക്കറ്റിന്റെ പരാജയമാണ് കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യക്കു നേരിട്ടത്.

രണ്ടാം ടി20യില്‍ യുവതാരം തിലക് വര്‍മയെ ആയിരുന്നു മൂന്നാം നമ്പറില്‍ ഇന്ത്യ പരീക്ഷിച്ചത്. എന്നാല്‍ അടുത്ത കളിയില്‍ തിലകിനു പകരം സീനിയര്‍ താരമായ ശ്രേയസ് അയ്യരെ ഈ റോളില്‍ കളിപ്പിക്കണമെന്നാണ് മഞ്ജരേക്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 20 ബോളില്‍ നാലു ഫോറും ഒരു സിസക്‌സറുമടക്കം 29 റണ്‍സാണ് തിലക് കഴിഞ്ഞ മല്‍സരത്തില്‍ നേടിയത്.

SHREYAS IYER

ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കവെയാണ് ടീമില്‍ ചില മാറ്റങ്ങള്‍ മഞ്ജരേക്കര്‍ നിര്‍ദേശിച്ചത്. രണ്ടാം ടി20യിലെ തോല്‍വിയെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

ശ്രേയസ് അയ്യരെ മൂന്നാം നമ്പറില്‍ കാണാനാണ് വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നത്. ദീര്‍ഘകാലത്തേക്കു നോക്കുകയാണെങ്കില്‍ തിലക് വര്‍മ ഈ പൊസിഷനില്‍ എത്ര മാത്രം പ്രാപ്തനാണെന്നു എനിക്കറിയില്ല. അതുകൊണ്ടു തന്നെ മൂന്നം നമ്പറിലേക്കു ശ്രേയസിനെ നോക്കുന്നതാവും നല്ലത്. കാരണം പിന്നീട് മൂന്നാം നമ്പറിലേക്കു മറ്റൊരു ഓപ്ഷന്‍ കൂടി വന്നേക്കുമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

കഴിഞ്ഞ മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ശേഷം ഇന്ത്യയുടെ തുടക്കം ദയനീയമായിരുന്നു. ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും പൂജ്യത്തിനു ക്രീസ് വിട്ടിരുന്നു. പക്ഷെ ഇതിന്റെ പേരില്‍ ഈ കോമ്പിനേഷനില്‍ മാറ്റം വരാന്‍ സാധ്യതയില്ലെന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം. ഇരുവര്‍ക്കും ഒരവസരം കൂടി ടീം മാനേജ്‌മെന്റ് നല്‍കിയേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RAVI BISHNOI

രണ്ടാം ടി20യില്‍ ശുഭ്മന്‍ ഗില്ലും റുതുരാജ് ഗെയ്ക്വാദും നേരത്തേ പുറത്തായതു പരിഗണിക്കുമ്പോള്‍ ഒരു മല്‍സരത്തില്‍ക്കൂടി ഇവര്‍ക്കു അവസരം ലഭിക്കുമെന്നു എനിക്കുറപ്പാണ്. കാരണം ഏതൊരു താരത്തിനും അവസരം നല്‍കുമ്പോള്‍ ഈ രീതിയിലാണ് ടീം മാനേജ്‌മെന്റ് ചിന്തിക്കാറുള്ളത്. പരമ്പരയില്‍ ഇനിയൊരു മല്‍സരം മാത്രമേ ബാക്കിയുള്ളൂവെന്നു എനിക്കറിയാം. പക്ഷെ റുതുരാജ് ഗെയ്ക്വാദ് ഈ കളിയില്‍ പ്ലെയിങ് ഇലവനിലേക്കു വരികയാണെങ്കില്‍ അതു തന്നെ ആശ്ചര്യപ്പെടുത്തുമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

സൗത്താഫ്രിക്കയിലെ സാഹചര്യങ്ങളില്‍ ലെഗ് സ്പിന്നറെ കളിപ്പിക്കുന്നത് എത്ര മാത്രം പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുല്‍ദീപ് യാദവിനെ കളിപ്പിക്കുമ്പോള്‍ അദ്ദേഹത്തില്‍ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടതെന്നു നിങ്ങള്‍ക്കറിയാം. അതുകൊണ്ടു തന്നെ പകരം രവി ബിഷ്‌നോയിയെ പരീക്ഷിക്കുന്നത് നല്ലൊരു ഓപ്ഷനായിരിക്കും. വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യങ്ങളില്‍ അവന്‍ എങ്ങനെയായിരിക്കും പെര്‍ഫോം ചെയ്യുകയെന്നത് കാണേണ്ടതുണ്ടെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, December 13, 2023, 14:21 [IST]
Other articles published on Dec 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+