For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സൗത്താഫ്രിക്കയില്‍ ഈ 3 പേര്‍ കാണില്ല!! അഴിച്ചുപണി വരും, ആരെല്ലാം പുറത്താവും?

ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലെ സമ്പൂര്‍ണ വിജയത്തിനു ശേഷം ടീം ഇന്ത്യ ഇനി പറക്കുക സൗത്താഫ്രിക്കയിലേക്കാണ്. അടുത്ത മാസം എട്ടിനാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിനു തുടക്കമാവുന്നത്. നാലു ടി20കളുടെ പരമ്പരയിലാണ് സൂര്യകുമാര്‍ യാദവും സംഘവും കളിക്കുക. ഈ വര്‍ഷം ഇന്ത്യക്കു ശേഷിച്ച അവസാനത്തെ വൈറ്റ് ബോള്‍ പരമ്പരയും ഇതു തന്നെയാണ്. ബംഗ്ലാദേശിനെതിരേ കളിച്ച പരമ്പരയിലെ ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും സൗത്താഫ്രിക്കയില്‍ ഇന്ത്യയിറങ്ങുക.

ഈ പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട ചില സീനിയര്‍ കളിക്കാരെ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ തിരിച്ചുവിളിച്ചേക്കുകയും ചെയ്യും. ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന ചിലരെ സൗത്തഫ്രിക്കയില്‍ കണ്ടേക്കില്ല. ടീമില്‍ നിന്നും സ്ഥാനം നഷ്ടമാവാന്‍ സാധ്യതയുള്ള മൂന്നു പ്രധാനപ്പെട്ട താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.

ABHISHEK SHARMA

അഭിഷേക് ശര്‍മ

വെടിക്കെട്ട് ഓപ്പണറും ഓള്‍റൗണ്ടറുമായ അഭിഷേക് ശര്‍മയാണ് സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാനിടയില്ലാത്ത ഒരാള്‍. അഭിഷേകിനെ സംബന്ധിച്ച് അദ്ദേഹം മറക്കാനാഗ്രഹിക്കുന്ന പരമ്പരയാണ് ബംഗ്ലാദേശിനെതിരേയുള്ളത്. സിംബാബ്‌വെയുമായുള്ള തൊട്ടുമുമ്പത്തെ അഞ്ചു ടി20കളുടെ പരമ്പരയില്‍ കന്നി സെഞ്ച്വറിയടക്കം നേടി കസറിയ താരമാണ് അദ്ദേഹം.

പക്ഷെ ബംഗ്ലാദേശിനെതിരേ ബാറ്റിങില്‍ അഭിഷേക് നനഞ്ഞ പടക്കമായി മാറി. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഇടംകൈയന്‍ ബാറ്റര്‍ക്കു നേടാനായത് വെറും 35 റണ്‍സ് മാത്രമാണ്. ആദ്യ ടി20യില്‍ ഏഴു ബോളില്‍ നേടിയ 16 റണ്‍സാണ് അഭിഷേകിന്റെ ഉയര്‍ന്ന സ്‌കോര്‍.

ഓപ്പണിങ് പങ്കാളിയായ സഞ്ജു സാംസണ്‍ സെഞ്ച്വറിയുള്‍പ്പെടെ നേടി ബാറ്റിങില്‍ കസറിയപ്പോള്‍ അവസരം മുതലെടുക്കാന്‍ യുവതാരത്തിനായില്ല. അതുകൊണ്ടുതന്നെ സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ അഭിഷേകിനെ പരിഗണിക്കാനും സാധ്യതയില്ല.

ശിവം ദുബെ

സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ് സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാനിടയില്ലാത്ത രണ്ടാമത്തെ താരം. ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ ഒരു മല്‍സരം പോലും കളിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. പുറംഭാഗത്തിനേറ്റ പരിക്കു കാരണം ആദ്യ ടി20ക്കു മുമ്പ് തന്നെ ദുബെയ്ക്കു പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നു. തുടര്‍ന്നു യുവതാരം തിലക് വര്‍മയാണ് പകരം ടീമിലേക്കു വന്നത്.

SHIVAM DUBE

നിലവില്‍ ഇന്ത്യന്‍ ടീമിനു ടി20യില്‍ ഓള്‍റൗണ്ടര്‍മാരുടെ വലിയൊരു നിര തന്നെയുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവരെല്ലാം ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ട്. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ പരമ്പരയിലൂടെ അരങ്ങേറിയ നിതീഷിനു ബാറ്റിങിലും ബൗളിങിലും ഇംപാക്ടാണ്ടാന്‍ സാധിച്ചത് ദുബെയ്ക്കു ക്ഷീണമാണ്. അടുത്ത പരമ്പരയിലും നിതീഷിനു അവസരം നല്‍കി വളര്‍ത്തിയെടുക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

ജിതേഷ് ശര്‍മ

വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍. ബംഗ്ലാദേശിനെതിരേയുള്ള പരമ്പരയില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായിരുന്നു അദ്ദേഹം. എന്നാല്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ മൂന്നു മല്‍സരവും കളിച്ചതോടെ ജിതേഷ് വാട്ടര്‍ബോയ് ആയി ഒതുങ്ങുകയും ചെയ്തു. അവസാനത്തെ ടി20യില്‍ കിടിലന്‍ സെഞ്ച്വറി കുറിച്ചതോടെ സഞ്ജു (47 ബോളില്‍ 111) സൗത്താഫ്രിക്കയുമായുള്ള പരമ്പരയിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നു ഉറപ്പായിരിക്കുകയാണ്.

ഓസ്‌ട്രേലിയയുമായുള്ള അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി വരാനിരിക്കുന്നതിനാല്‍ റിഷഭ് പന്തിനു സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ വിശ്രമം നല്‍കിയേക്കും. അങ്ങനെയെങ്കില്‍ സഞ്ജു ഒരിക്കല്‍ക്കൂടി ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനവും നിലനിര്‍ത്തും. ബാക്കപ്പായി ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍ എന്നിവരിലൊരാള്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയേക്കുകയും ചെയ്യും.

Story first published: Monday, October 14, 2024, 20:53 [IST]
Other articles published on Oct 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+