IND vs SA: സഞ്ജുവിന്റെ ടി20 കരിയര്‍ തീര്‍ന്നോ? ആ സംഭവം മറക്കരുത്!! പൊള്ളോക്കിന്റെ ഉപദേശമിങ്ങനെ
ഐസിസി ടി20 ലോകകപ്പ് തൊട്ടരികെ എത്തി നില്‍ക്കവെ ഇന്ത്യന്‍ ടി20 ടീമിലെ സ്ഥാനം അനിശ്ചിതത്വത്തിലായിരിക്കുന്ന താരങ്ങളിലൊരാണ് സഞ്ജു സാംസണ്‍. തുടര്‍ച്ചയായി ആറു ടി20കളിലാണ് അദ്ദേഹം അവസരമില്ലാതെ പുറത്തിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ അവസാന മൂന്നു ടി20കളും നഷ്ടമായ സഞ്ജുവിനു സൗത്താഫ്രിക്കയുമായുള്ള ആദ്യ മൂന്നു ടി29കളിലും ബെഞ്ചിലായിരുന്നു സ്ഥാനം.
ഓപ്പണിങ് റോളില്‍ ശുഭമ്ന്‍ ഗില്ലിനു ടീം മാനേജ്‌മെന്റ് പിന്തുണ നല്‍കുകയും ഫിനിഷറായി ജിതേഷ് ശര്‍മയ്ക്കു മുന്‍തൂക്കം നല്‍കുകയും ചെയ്തതോടെയാണ് സഞ്ജുവിന്റ കരിയര്‍ അവതാളത്തിലായത്. ഇനി ടി20 ടീമില്‍ അദ്ദേഹത്തിനു പ്രതീക്ഷയ്്ക്കു വകയുണ്ടോയെന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷോണ്‍ പൊള്ളോക്ക്.

സഞ്ജുവിന്റെ റോളെന്ത്?
ക്രിക്ക്ബസിന്റെ ഷോയില്‍ പ്രശസ്ത അവതാരകനും ക്രിക്കറ്റ് സ്‌പെഷ്യലിസ്റ്റുമായ ഹര്‍ഷ ഭോഗലെയുമായി സംസാരിക്കവെയാണ് സഞ്ജു സാംസണിന്റെ ടി20 ഭാവിയെ കുറിച്ച് ഷോണ്‍ പൊള്ളോക്് നിരീക്ഷണം നടത്തിയത്.
ഇന്ത്യന്‍ ടി20 ടീമിനോടു സഞ്ജു സാംസണ്‍ ഗുഡ്‌ബൈ പറയാനുള്ള സമയമായോ എന്ന ഭോഗലെയുടെ ചോദ്യത്തിനു ഇല്ലെന്നായിരുന്നു പൊള്ളോക്കിന്റെ മറുപടി. സഞ്ജുവിനു ഇനി പ്രതീക്ഷയ്ക്കു വകയില്ലെന്നു നിങ്ങള്‍ക്കു ഒരിക്കലും പറയാന്‍ കളിയില്ല. കാരണം എന്തു സംഭവിക്കുമെന്നു നിങ്ങള്‍ക്കു ഒരിക്കലും പറയാന്‍ സാധിക്കില്ല.
ഇപ്പോള്‍ പ്ലെയിങ് ഇലവനില്‍ അവസരമില്ലാത്തതിനെ കുറിച്ച് സഞ്ജു സാംസണുമായി ടീം ടീം മാനേജ്‌മെന്റ് സംസാരിച്ചിട്ടുണ്ടാവുമെന്നു ഞാന്‍ കരുതുന്നു. നിന്റെ ഇന്ത്യന്‍ ക്യാപ്പ് ഇവിടെ തന്നെയുണ്ട്. അതിനെ കുറിച്ച് അപ്‌സെറ്റാവുകയോ ആശങ്കപ്പെടുകയോ ചെയ്യേണ്ടെന്നു അവര്‍ ആശയവിനിമയം നടത്തിയിരിക്കാം.
ശുഭ്മന്‍ ഗില്‍ ഇല്ലാത്തതു കാരണമാണ് സഞ്ജുവിനു നേരത്തേ ടി20യില്‍ ഓപ്പണറായി കളിക്കാന്‍ അവസരം ലഭിച്ചതെന്ന കാര്യം മറക്കാന്‍ പാടില്ല. സൗത്താഫ്രിക്കയുമായൂള്ള ഇന്ത്യയുടെടെസ്റ്റ് പരമ്പരയില്‍ എന്തായിരുന്നു സംഭവിച്ചതെന്നു നോക്കൂ. അന്നു ശുഭ്മന് കഴുത്തിനു പരിക്കേറ്റതു കാരണം പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടതായി വന്നു. കുറച്ച് ആഴ്ചകള്‍ അദ്ദേഹം കളിക്കളത്തിനു പുറത്തുമായിരുന്നു.
സമാനമായ സംഭവങ്ങള്‍ ഇനിയുമുണ്ടായേക്കാം. അങ്ങനെ വന്നാല്‍ ടി20യില്‍ പകരം അവസരം ലഭിക്കുക സഞ്ജുവിനായിരിക്കും. അതുകൊണ്ടു തന്നെ ഇപ്പോള്‍ അവസരങ്ങളില്ലെന്നു കരുതി മാനസികമായി അദ്ദേഹം തളര്‍ന്നു പോവാന് പാടില്ല.

ടീം ആവശ്യപ്പെട്ടാല്‍ ഏതു സമയത്തും കളിക്കാന്‍ സജ്ജനായിരിക്കണം. മാനസികാവസ്ഥ ശരിയാണെങ്കില്‍ മാത്രമേ ഈ തരത്തില്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ സഞ്ജുവിനു പെര്‍ഫോം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
ഞാന്‍ സഞ്ജുവിനൊപ്പമാണെങ്കില്‍ അദ്ദേഹവുമായി സംസാരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ മനോഹരമായിട്ടാണ് കളിക്കുന്നത്. പ്രകടനത്തെ കുറിച്ച് ആലോചിച്ച് ആശങ്കകളൊന്നും വേണ്ട. മറ്റു ചില കളിക്കാരുടെ സാന്നിധ്യം കൊണ്ടു മാത്രമാണ് ഇപ്പോള്‍ ഇലവനില്‍ അവസരമില്ലാത്തത്.
പക്ഷെ നിങ്ങള്‍ എപ്പോഴും തയ്യാറായി തന്നെ ഇരിക്കൂ. തളരാതെ ആത്മവിശ്വാസത്തോടെ ഇരിക്കൂ. നിങ്ങള്‍ക്കു തീര്‍ച്ചയായും അവസരം ലഭിക്കുക തന്നെ ചെയ്യുമെന്നും താന്‍ സഞ്ജുവിനോടു പറയുമെന്നും പൊള്ളോക്ക് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications