Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇന്ത്യയുടെ പതനം അവിടെ തുടങ്ങി! തോല്‍വിയുടെ കാരണങ്ങള്‍ നിരത്തി മുന്‍ താരങ്ങള്‍

സൗത്താഫ്രിക്കയ്‌ക്കെതിക്കെതിരേ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കേറ്റ പരാജയത്തിന്‍െ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സൗത്താഫ്രിക്കന്‍ താരങ്ങള്‍. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ആധികാരിക വിജയം നേടിയ ശേഷമാണ് ജൊഹാനസ്ബര്‍ഗ്, കേപ്ടൗണ്‍ എന്നീവിടങ്ങളില്‍ നടന്ന അടുത്ത രണ്ടു ടെസ്റ്റുകളിലും വന്‍ പരാജയങ്ങളേറ്റു വാങ്ങി ഇന്ത്യ പരമ്പര കൈവിട്ടത്. ഒരു ദിവസം ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനായിരുന്നു അവസാനത്തെ രണ്ടു ടെസ്റ്റുകളിലും സൗത്താഫ്രിക്കയുടെ വിജയം.

ഇതോടെ സൗത്താഫ്രിക്കന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പര വിജയമെന്ന ഇന്ത്യയുടെ സ്വപ്‌നം ഒരിക്കല്‍ക്കൂടി പൊലിയുകയായിരുന്നു. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസറും നായകനുമായിരുന്ന ഷോണ്‍ പൊള്ളോക്ക്, മുന്‍ മധ്യനിര ബാറ്റര്‍ ഡാരില്‍ കള്ളിനന്‍ എന്നിവരാണ് ഇന്ത്യയുടെ പരാജയത്തെക്കുറിച്ച് നിരീക്ഷണം നടത്തിയത്.

 രണ്ടാമിന്നിങ്‌സ് ബാറ്റിങ്

രണ്ടാമിന്നിങ്‌സ് ബാറ്റിങ്

രണ്ടും മൂന്നും ടെസ്റ്റുകളില്‍ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് പരമ്പര നഷ്ടമാവാനുള്ള മുഖ്യ കാരണമെന്നു ഷോണ്‍ പൊള്ളോക്ക് ചൂണ്ടിക്കാട്ടി. ഇന്ത്യ പരമ്പര കൈവിടാനുള്ള പ്രധാന കാരണം രണ്ടാമിന്നിങ്‌സ് ബാറ്റിങാണെന്നാണ് ഞാന്‍ കരുതുന്നത്. വലിയ സ്‌കോറുകള്‍ രണ്ടാമിന്നിങ്‌സില്‍ അവര്‍ നേടേണ്ടിയിരുന്നു.
200ന് മുകളില്‍ റണ്‍സ് മതിയെന്നാവും ഇന്ത്യ കരുതിയിട്ടുണ്ടാവുകയെന്നാണ് എനിക്കു തോന്നുന്നത്. പക്ഷെ രണ്ടു ടെസ്റ്റുകളിലും 300ന് മുകളില്‍ ലീഡ് ഇന്ത്യക്കു ആവശ്യമായിരുന്നു. അതിനു കഴിഞ്ഞിരുന്നെങ്കില്‍ സൗത്താഫ്രിക്കയ്ക്കു അതു ചേസ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ലെന്നും പൊള്ളോക്ക് നിരീക്ഷിച്ചു.

 ബൗളിങില്‍ മാറ്റം വരുത്തി

ബൗളിങില്‍ മാറ്റം വരുത്തി

ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മോശം കാര്യം ആദ്യത്തെ ടെസ്റ്റില്‍ വിജയിച്ചുവെന്നതാണെന്നു ഡാരില്‍ കള്ളിനന്‍ അഭിപ്രായപ്പെട്ടു. ആദ്യത്തെ ടെസ്റ്റിനു ശേഷം സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ ലെങ്ത്തില്‍ മാറ്റം വരുത്തി. കൂടുതല്‍ ഷോട്ടുകള്‍ കളിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്ന രീതിയിലേക്കു അവര്‍ ലെങ്ത്തില്‍ മാറ്റം കൊണ്ടു വരികയായിരുന്നു. ഇതില്‍ ഇന്ത്യ വീഴുകയും ചെയ്തു.
നാട്ടില്‍ വളരെ നല്ല പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഓസ്‌ട്രേലിയയിലും നന്നായി ബാറ്റ് ചെയ്തു. പക്ഷെ സൗത്താഫ്രിക്കയില്‍ ബോളിന്റെ മൂവ്‌മെന്റും സ്ഥിരതയില്ലാത്ത ബൗണ്‍സുമെല്ലാം അവരുടെ താളം തെറ്റിച്ചു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ കാണപ്പെട്ടു. നിങ്ങള്‍ ക്രീസില്‍ നിന്നു തന്നെ ബാറ്റ് ചെയ്യുകയാണെങ്കില്‍ എത്രനേരം ബാറ്റ് ചെയ്താലും ദൈര്‍ഘ്യമേറിയ കരിയര്‍ ഉണ്ടാവില്ലെന്നും കള്ളിനന്‍ വിലയിരുത്തി.

 ആദ്യ ടെസ്റ്റിലെ വിജയം

ആദ്യ ടെസ്റ്റിലെ വിജയം

ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പരയില്‍ സംഭവിച്ച ഏറ്റവും മോശം കാര്യം സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ നേടിയ വിജയമാണെന്നു കള്ളിനന്‍ ചൂണ്ടിക്കാട്ടി. ബാറ്റിങിന്റെ വീക്ഷണകോണില്‍ നിന്നും നോക്കിയാല്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മോശം കാര്യം ആദ്യ ടെസ്റ്റിലെ വിജയമായിരുന്നു. ഒന്നാം ടെസ്റ്റില്‍ വിജയിച്ചപ്പോള്‍ തങ്ങള്‍ക്കു കാര്യങ്ങള്‍ എളുപ്പമാണെന്നു അവര്‍ കരുതി. പക്ഷെ സൗത്താഫ്രിക്ക ആദ്യ ടെസ്റ്റിലെ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവന്നതായും കള്ളിനന്‍ പറഞ്ഞു.

 തോല്‍വിയെക്കുറിച്ച് കോലി

തോല്‍വിയെക്കുറിച്ച് കോലി

ഇന്ത്യയുടെ പരാജയത്തിനു മുഖ്യ കാരണം ബാറ്റര്‍മാരുടെ മോശം പ്രകടനമാണെന്നു മൂന്നാം ടെസ്റ്റിനു ശേഷം ക്യാപ്റ്റന്‍ വിരാട് കോലിയും വ്യക്തമാക്കിയിരുന്നു. വിദേശത്തു പര്യടനം നടത്തുമ്പോള്‍ ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി താളം ഞങ്ങളുടെ പക്ഷത്തായിരിക്കുമ്പോള്‍ അത് മുതലാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയെന്നതാണ്. ഞങ്ങള്‍ അതു ചെയ്തപ്പോള്‍ ടെസ്റ്റുകളില്‍ വിജയിക്കാനും കഴിഞ്ഞിരുന്നു. പക്ഷെ അതിനു കഴിയാതിരുന്നപ്പോള്‍ ടെസ്റ്റില്‍ തോല്‍ക്കുകയും ചെയ്തു.
ബാറ്റിങല്ലതെ പരമ്പയില്‍ ഇന്ത്യയുടെ തോല്‍വിക്കു മറ്റൊരു കാരണവും ഞങ്ങള്‍ക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. ബാറ്റിങ് തന്നെയായിരുന്നു പ്രശ്‌നം, അതില്‍ നിന്നും ഓടിപ്പോവാന്‍ കഴിയില്ലെന്നും കോലി വിശദീകരിച്ചിരുന്നു.

Story first published: Saturday, January 15, 2022, 14:53 [IST]
Other articles published on Jan 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+