Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: രാഹുല്‍ എന്താണ് ഇങ്ങനെ? വിക്കറ്റിനു പിന്നില്‍ 'മിണ്ടാട്ടമില്ല'! ചോദ്യം ചെയ്ത് ശാസ്ത്രി

സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ വിക്കറ്റിനു പിന്നിലെ സമീപനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രിയും കമന്റേറ്റര്‍മാരും. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ പുരോഗമിക്കുന്ന ടെസ്റ്റിന്റെ മൂന്നാംദിനത്തിലെ കളിക്കിടെയാണ് രാഹുലിനു വിമര്‍ശനം നേരിടേണ്ടി വന്നത്.

വിക്കറ്റ് കീപ്പറെന്ന നിലയില്‍ രാഹുല്‍ ഒട്ടും അഗ്രസീവല്ലെന്നും ടീമംഗങ്ങളെ പ്രചോദിപ്പിക്കാനോ, ആവേശം പകരാനോ കഴിയുന്നില്ലെന്നും ശാസ്ത്രിയടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സിലെ ടോട്ടലായ 245 റണ്‍സിനു മറുപടിയില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി ഡീന്‍ എല്‍ഗര്‍- മാര്‍ക്കോ യാന്‍സണ്‍ സഖ്യം ആറാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 111 റണ്‍സാണ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.

KL RAHUL

ഈ ജോടിയെ വേര്‍പിരിക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ പാടുപെടുന്നതിനിടെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിനായി കമന്ററി പറയവെ ശാസ്ത്രിയും മറ്റുള്ളവരും വിക്കറ്റിനു പിറകില്‍ രാഹുലിന്റെ സമീപനത്തെ ചോദ്യം ചെയ്തത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ രാഹുല്‍ ഒരു ഊര്‍ജവും കാണിക്കുന്നില്ലെന്നും ബൗളര്‍മാരെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നും കമന്റേറര്‍മാര്‍ നിരീക്ഷിച്ചു.

ഇപ്പോള്‍ പരിക്കേറ്റ് ടീമിനു പുറത്തുള്ള ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും യുവതാരവുമായ റിഷഭ് പന്താണ് രാഹുലിനേക്കാള്‍ മിടുക്കനെന്നും കളിക്കിടെ അദ്ദേഹം ടീമംഗങ്ങളെ എല്ലായ്‌പ്പോഴും പ്രചോദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുമെന്നും കമന്റേറ്റര്‍മാര്‍ ചൂണ്ടിക്കാട്ടി.

നേരത്തേ ശാസ്ത്രി കോച്ചായിരിക്കെയാണ് റിഷഭ് ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്. പക്ഷെ വിക്കറ്റ് കീപ്പറായിരിക്കുമ്പോള്‍ എപ്പോഴും അഗ്രസീവായി പെരുമാറാന്‍ റിഷഭിനു താന്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ലെന്നു ശാസ്ത്രി വ്യക്തമാക്കി. റിഷഭ് പന്തിനു എന്തെങ്കിലും സന്ദേശം അയക്കേണ്ട ആവശ്യം എനിക്കുണ്ടായിട്ടില്ല. അവന്‍ എല്ലായ്‌പ്പോഴും വിക്കറ്റിനു പിന്നില്‍ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

RISHABH PANT

അതേസമയം, ടെസ്റ്റില്‍ സൗത്താഫ്രിക്ക വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ഇന്ത്യക്കു ഇനി പരാജയമൊഴിവാക്കുകയെന്ന വഴി മാത്രമേ മുന്നിലുള്ളൂ. 147 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡ് സൗത്താഫ്രിക്ക സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 245 റണ്‍സിനു മറുപടിയില്‍ സൗത്താഫ്രിക്ക മൂന്നാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഏഴു വിക്കറ്റിനു 392 റണ്‍സെടുത്തിട്ടുണ്ട്.

എല്‍ഗറുടെ (185) ഗംഭീര ഇന്നിങ്‌സാണ് മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്. 287 ബോളില്‍ 28 ഫോറുകളുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. 72 റണ്‍സുമായി മാര്‍ക്കോ യാന്‍സണും ഒരു റണ്ണെടുത്ത കാഗിസോ റബാഡയുമാണ് ക്രീസില്‍. അരങ്ങേറ്റക്കാരന്‍ ഡേവിഡ് ബെഡിങ്ഹാമാണ് (56) സൗത്താഫ്രിക്കയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, ടെംബ ബവുമ (ക്യാപ്റ്റന്‍), കീഗന്‍ പീറ്റേഴ്‌സന്‍, ഡേവിഡ് ബെഡിംഗ്ഹാം, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, ജെറാള്‍ഡ് കോട്സി, കാഗിസോ റബാഡ, നാന്ദ്രെ ബര്‍ഗര്‍.

Story first published: Thursday, December 28, 2023, 16:38 [IST]
Other articles published on Dec 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+