For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

15 വയസ്സ് മുതല്‍ സഞ്ജുവിനെ കാണുന്നു, ധോണിയുടെ പകരക്കാരനെന്ന് ഉറപ്പിച്ചു! പക്ഷെ സംഭവിച്ചത്

ഇന്ത്യന്‍ ജഴ്‌സിയില്‍ കന്നി സെഞ്ച്വറി കുറിച്ച മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് എംപിയും മലയാളിയുമായ ശശി തരൂര്‍. സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് മൂന്നാം നമ്പറില്‍ ഇറങ്ങി സഞ്ജു ആദ്യത്തെ സെഞ്ച്വറി കണ്ടെത്തിയത്. ഈ മല്‍സരം ജയിച്ച് ഇന്ത്യ പരമ്പര 2-1നു സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജു സ്വന്തമാക്കിയിരുന്നു.

ദേശീയ ടീമില്‍ നിന്നും സഞ്ജു തഴയപ്പെടുമ്പോഴെല്ലാം അതിനെ ചോദ്യം ചെയ്തു രംഗത്തു വരാറുള്ള വ്യക്തിയാണ് തരൂര്‍. ഇപ്പോള്‍ ഇന്ത്യന്‍ ടീമിനായി സഞ്ജു ആദ്യത്തെ സെഞ്ച്വറി നേടിയതോടെ വലിയ ആഹ്ലാദത്തിലാണ് അദ്ദേഹം. ഇന്ത്യയുടെ അടുത്ത എംഎസ് ധോണിയാവുമെന്നു താന്‍ എല്ലായ്‌പ്പോഴും കരുതിയ ക്രിക്കറ്ററാണ് സഞ്ജുവെന്നു തരൂര്‍ വ്യക്കമാക്കി. ഫസ്റ്റ്‌പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SANJU SAMSON

സഞ്ജുവിനു അന്നു 15 വയസ്സ് മാത്രമേ പ്രായമുള്ളൂ. ഈ 15 കാരന്‍ അടുത്ത എംഎസ് ധോണിയാവുമെന്നു ഞാന്‍ അന്നു പറഞ്ഞിരുന്നു. ഈ തരത്തില്‍ ഒരാളുടെ അടുത്ത പിന്‍ഗാമിയാണ് മറ്റൊരാളെന്നു പറയുന്നത് അനീതിയാണെന്നു എനിക്കറിയാം.

കാരണം ഓരോ വ്യക്തിയും വ്യത്യസ്തനും അവരുടെ കഴിവുകള്‍ വ്യത്യസ്തവുമാണ്. പക്ഷെ സഞ്ജു ആ സമയത്തു തന്നെ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമായിരുന്നു. ഒരുപാട് പ്രതിഭയും അവനുണ്ടായിരുന്നതായും തരൂര്‍ പറയുന്നു.

എംഎസ് ധോണിയുടെ പിന്‍ഗാമിയായി സഞ്ജു സാംസണ്‍ വരുമെന്നു ഞാന്‍ ശരിക്കും കരുതിയിരുന്നു. പക്ഷെ അപ്പോഴാണ് അപ്രതീക്ഷിതമായി കഴിവുറ്റ റിഷഭ് പന്ത് ഉയര്‍ന്നുവരുന്നത്. ഇപ്പോള്‍ ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരുടെ റേസിലേക്കു വന്നിരിക്കുകയാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. സഞ്ജു അതിശയിപ്പിക്കുന്ന ക്രിക്കറ്ററാണെങ്കിലും വളരെ നിര്‍ഭാഗ്യവാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഞ്ജു സാംസണ്‍ വളരെയധികം കഴിവുള്ള ക്രിക്കറ്ററാാണ്, പക്ഷെ വളരെ നിര്‍ഭാഗ്യവാനുമാണ്. ഇന്ത്യന്‍ കുപ്പായത്തില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ വളറെ കുറച്ചു അവസരങ്ങള്‍ മാത്രമേ സഞ്ജുവിനു കിട്ടിയിട്ടുള്ളൂ. 2015ല്‍ സിംബാവ്‌വെയ്‌ക്കെിരേ തുടങ്ങിയ അന്താരാഷ്ട്ര കരിയറാണ് അവന്റേത്. പക്ഷെ എട്ടര വര്‍ഷത്തിനിടെ ഇന്ത്യക്കു വേണ്ടി വെറും 20 ടി20 മല്‍സരങ്ങളിലും 16 ഏകദിനങ്ങളിലും മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂവെന്നും തരൂര്‍ നിരീക്ഷിച്ചു.

MS DHONI SANJU SAMSON

ഇന്ത്യക്കു വേണ്ടി കൂടുതലും ആറാം നമ്പറിലാണ് സഞ്ജു സാംസണ്‍ കളിച്ചിട്ടുള്ളത്. ഒന്നോ, രണ്ടോ മല്‍സരങ്ങളില്‍ ഏഴാം നമ്പറിലും ഇറങ്ങിയിട്ടുണ്ട്. ഈ നമ്പറുകളില്‍ കളിക്കുമ്പോള്‍ സെഞ്ച്വറികള്‍ നേടാന്‍ കഴിയില്ല. സാധാരണയായി സഞ്ജു മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാറുള്ളത്. രണ്ടോ, മൂന്നോ നമ്പറുകളാണ് അവനു ബെസ്റ്റ്. ഇപ്പോള്‍ ഏകദിനത്തില്‍ സഞ്ജുവിനു മൂന്നാം നമ്പറില്‍ നിങ്ങള്‍ അവസരം നല്‍കിയിരിക്കുന്നു, അവന്‍ സെഞ്ച്വറിയും നേടിയതായി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

108 റണ്‍സാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ സഞ്ജു നേടിയത്. 114 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. തന്റെ സ്ഥിരം ശൈലിയായ ഓവര്‍ അഗ്രസീവ് ബാറ്റിങിനു പകരം കുറേക്കൂടി ക്ഷമയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്താനാണ് സഞ്ജു ശ്രമിച്ചത്. മോശം ബോളുകളെ പ്രഹരിച്ച അദ്ദേഹം പരമാവധി സിംഗിളുകളും ഡബിളുകളുമെല്ലാം നേടി ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

Story first published: Saturday, December 23, 2023, 16:27 [IST]
Other articles published on Dec 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+