
ടെസ്റ്റ് കരിയറിലാദ്യമായി അഞ്ചു വിക്കറ്റ് നേട്ടത്തിന് ശര്‍ദ്ദുല്‍ അര്‍ഹനായിരിക്കുകയാണ്. 13 ഓവറില്‍ മൂന്നു മെയ്ഡനുകളടക്കം 43 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയത്. ഒരു ഘട്ടത്തില്‍ ടെസ്റ്റില്‍ സൗത്താഫ്രിക്ക പിടിമുറുക്കവെ ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നത് ശര്‍ദ്ദുലായിരുന്നു. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ (28), കീഗന്‍ പീറ്റേഴ്‌സന്‍ (62), റാസ്സി വാന്‍ഡര്‍ഡ്യുസെന്‍ (1), ടെംബ ബവുമ (51), കൈല്‍ വെറയ്ന്‍ (21) എന്നിവരെ പുറത്താക്കിയാണ് ശര്‍ദ്ദുല്‍ എലൈറ്റ് ബൗളര്‍മാരുടെ ക്ലബ്ബില്‍ അംഗമായി മാറിയത്.

ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ഫൈഫറിനു അവകാശിയായ ആറാമത്തെ ഇന്ത്യന്‍ താരം കൂടിയായി ശര്‍ദ്ദുല്‍ മാറി. ഈ ഗ്രൗണ്ടില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന ഇന്ത്യന്‍ റെക്കോര്‍ഡ് മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ പേരിലാണ്. 1992-93ല്‍ അദ്ദേഹം 53 റണ്‍സിന് ആറു വിക്കറ്റുകളെടുത്തിരുന്നു. കുംബ്ലെയെ മാറ്റി നിര്‍ത്തിയാല്‍ വാണ്ടറേഴ്‌സില്‍ അഞ്ചു വിക്കറ്റ് കൊയ്തവരെല്ലാം ഫാസ്റ്റ് ബൗളര്‍മാരാണ്. ജവഗല്‍ ശ്രീനാഥ് (5/104, 1996-97), മലയാളി താരം ശ്രീശാന്ത് (5/40, 2006-07), ജസ്പ്രീത് ബുംറ (5/54, 2017-18), മുഹമ്മദ് ഷമി (5/29, 2017-18) എന്നിവരാണ് വാണ്ടറേഴ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്ത മറ്റു ഇന്ത്യന്‍ ബൗളര്‍മാര്‍.

സൗത്താഫ്രിക്ക പൊരുതുന്നു
രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സൗത്താഫ്രിക്ക പൊരുതുകയാണ്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 202 റണ്‍സിനു മറുപടിയില്‍ ആതിഥേയര്‍ രണ്ടാം ദിനം മൂന്നാം സെഷനില്‍ 71 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തിട്ടുണ്ട്. മൂന്നു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഏഴു റണ്‍സ് കൂടി മതി. കേശവ് മഹാരാജും (11) മാര്‍ക്കോ യാന്‍സണുമാണ് (6*) ക്രീസിലുള്ളത്.
സൗത്താഫ്രിക്കന്‍ നിരയില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിച്ചത് കീഗന്‍ പീറ്റേഴ്‌സനും ടെംബ ബവുമയുമായിരുന്നു. 62 റണ്‍സോടെ പീറ്റേഴ്‌സന്‍ സൗത്താഫ്രിക്കയുടെ ടോപ്‌സ്‌കോററായി മാറി. 118 ബോൡ ഒമ്പത് ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ബവുമയാവട്ടെ 60 ബോളില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 51 റണ്‍സെടുത്ത് മടങ്ങുകയായിരുന്നു.
ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ (28), കൈല്‍ വെറയ്ന്‍ (21) എന്നിവരാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. അഞ്ചു വിക്കറ്റുകളുമായി ശര്‍ദ്ദുല്‍ ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ മുഹമ്മദ് ഷമിക്കു രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗോ പീറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ഡുവാന്‍ ഒലിവിയര്‍, ലുംഗി എന്‍ഗിഡി.


Click it and Unblock the Notifications











