Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 'ലോര്‍ഡ് ടാക്കൂര്‍', സൗത്താഫ്രിക്കയുടെ പേടിസ്വപ്നം! അശ്വിനും ഭാജിയും ഇനി പിന്നില്‍

ജൊഹാനസ്ബര്‍ഗ്: ഇന്ത്യന്‍ ബൗളര്‍മാരില്‍ സൗത്താഫ്രിക്കയുടെ പുതിയ പേടിസ്വപ്‌നമായിരിക്കുകയാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ മാജിക്കല്‍ ബൗളിങ് പ്രകടനത്തിലൂടെയാണ് അദ്ദേഹം പല വമ്പന്‍ റെക്കോര്‍ഡുകളും തിരുത്തിരിയിക്കുന്നത്. ഏഴു വിക്കറ്റുകളാണ് ശര്‍ദ്ദുല്‍ പിഴുതത്. 17.5 ഓവറില്‍ മൂന്നു മെയ്ഡനുകളടക്കം 61 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഇത്.

സൗത്താഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് ലീഡ് 27 റണ്‍സിലൊതുക്കാന്‍ ഇന്ത്യയെ സഹായിച്ചതലും ശര്‍ദ്ദുലിന്റെ അവിസ്മരണീയ സ്‌പെല്ലായിരുന്നു. ടെസ്റ്റ് കരിയറിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം കൂടിയായിരുന്നു അദ്ദേഹം ഈ മല്‍സരത്തില്‍ കുറിച്ചത്. അഞ്ചില്‍ നിര്‍ത്താതെ ശര്‍ദ്ദുല്‍ അത് ഏഴിലെത്തിക്കുകയും ചെയ്യുകയായിരുന്നു.

 ഹര്‍ഭജന്റെ റെക്കോര്‍ഡ് തിരുത്തി

ഹര്‍ഭജന്റെ റെക്കോര്‍ഡ് തിരുത്തി

സൗത്താഫ്രിക്കയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍ തന്റെ പേരിലാക്കിയിരിക്കുന്നത്. നേരത്തേ മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 120 റണ്‍സ് വിട്ടുകൊടുത്ത് ഭാജി ഏഴു പേരെ പുറത്താക്കിയതായിരുന്നു സൗത്താഫ്രിക്കയില്‍ നേരത്തേയുള്ള ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ഇതാണ് ശര്‍ദ്ദുല്‍ പഴങ്കഥയാക്കിയത്. ഏഴു വിക്കറ്റുകള്‍ കൊയ്യാന്‍ വെറും 61 റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുക്കുകയും ചെയ്തുള്ളൂ.
സൗത്താഫ്രിക്കയില്‍ ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ ഏഴു വിക്കറ്റുകള്‍ പിഴുത രണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ ശര്‍ദ്ദുലും ഹര്‍ഭജനും മാത്രമാണ്. മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ 53 റണ്‍സിനു ആറും പേസ് ഇതിഹാസമായിരുന്ന ജവഗല്‍ ശ്രീനാഥ് 76 റണ്‍സിന് ആറു പേരെയും പുറത്താക്കിയതാണ് മറ്റു മികച്ച പ്രകടനങ്ങള്‍

 അശ്വിനെയും കടത്തിവെട്ടി

അശ്വിനെയും കടത്തിവെട്ടി

സൗത്താഫ്രിക്കയ്‌ക്കെതിരേ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമെന്ന സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ ഓള്‍ടൈം റെക്കോര്‍ഡും ശര്‍ദ്ദുല്‍ ടാക്കൂര്‍ പഴങ്കഥയാക്കിയിരിക്കുകയാണ്. 2015ല്‍ നാട്ടില്‍ നടന്ന ടെസ്റ്റില്‍ 66 റണ്‍സ് വിട്ടുകൊടുത്ത് അശ്വിന്‍ ഏഴു വിക്കറ്റുകളെടുത്തതായിരുന്നു നേരത്തേയുള്ള ഓള്‍ടൈം റെക്കോര്‍ഡ്. ഇതാണ് അഞ്ചു റണ്‍സിന്റെ വ്യത്യാസത്തില്‍ ശര്‍ദ്ദുല്‍ തിരുത്തിക്കുറിച്ചിരിക്കുന്നത്.
ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുളളത് മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങാണ്. 2004ല്‍ നാട്ടില്‍ നടന്ന ടെസ്റ്റില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അദ്ദേഹം 87 റണ്‍സിനു ഏഴു വിക്കറ്റുകള്‍ പിഴുതിരുന്നു.

ലിസ്റ്റിലെ നാലാമനും ഭാജി തന്നെയാണ്. 2011ല്‍ 120 റണ്‍സിനു അദ്ദേഹം ഏഴു വിക്കറ്റുകള്‍ നേടിയിരുന്നു. അഞ്ചാംസ്ഥാനത്ത് വീണ്ടും അശ്വിന്‍ തന്നെ വരുന്നു. 2019ല്‍ 145 റണ്‍സിനു ഏഴു വിക്കറ്റുകളെടുത്ത പ്രകടനമാണ് അദ്ദേഹത്തെ ഈ പൊസിഷനിലെത്തിച്ചത്.

 2021 മുതലുള്ള പ്രകടനം

2021 മുതലുള്ള പ്രകടനം

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഗാബയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ശര്‍ദ്ദുല്‍ ടാക്കൂറിനായിരുന്നു, 67 റണ്‍സെടുത്ത അദ്ദേഹം ഏഴു വിക്കറ്റുകളും ടെസ്റ്റില്‍ നേടി. അതിനു ശേഷം ശര്‍ദ്ദുലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തൊട്ടതെല്ലാം പൊന്നാക്കി മാറ്റാന്‍ താരത്തിനു സാധിച്ചു.
ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് അദ്ദേഹമായിരുന്നു. തുടര്‍ന്നുള്ള ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ഫോമിലുള്ള നായകന്‍ ജോ റൂട്ടിനെ രണ്ടു തവണ ശര്‍ദ്ദുല്‍ പുറത്താക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടന്ന ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റിയുമായി അദ്ദേഹം ബാറ്റിങില്‍ മിന്നി. തുടര്‍ന്നുള്ള ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നാലാം കിരീടവിജയത്തില്‍ ശര്‍ദ്ദുല്‍ നിര്‍ണായക പങ്കുവഹിച്ചു. സിഎസ്്‌കെയ്ക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അദ്ദേഹമായിരുന്നു. ഇവയ്ക്കു പിന്നാലെയാണ് സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശര്‍ദ്ദുല്‍ ഏഴു വിക്കറ്റുകളോടെ ചരിത്രം കുറിച്ചിരിക്കുന്നത്.

Story first published: Tuesday, January 4, 2022, 21:03 [IST]
Other articles published on Jan 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+