Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഓപ്പണര്‍മാരെ നഷ്ടം, ഇന്ത്യ പൊരുതുന്നു- ലീഡ് 50 പിന്നിട്ടു

1

ജൊഹാനസ്ബര്‍ഗ്: സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് വഴങ്ങിയ ശേഷം രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്കു ഓപ്പണര്‍മാരം നഷ്ടം. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 85 റണ്‍സെന്ന നിലയിലാണ്. ഇന്ത്യക്കു 58 റ്ണ്‍സിന്റെ ലീഡാണ് ഇപ്പോഴുള്ളത്. വെറ്ററന്‍ താരങ്ങളായ ചേതേശ്വര്‍ പുജാരയും (35) അജിങ്ക്യ രഹാനെയുമാണ് (11) ക്രീസില്‍. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 52 ബോളില്‍ 41 റണ്‍സ് ടീം സ്‌കോറിലേക്കു ചേര്‍ത്തു കഴിഞ്ഞു. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (8), മായങ്ക് അഗര്‍വാള്‍ (23) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്.

നേരത്തേ 27 റണ്‍സിന്റെ നേരിയ ലീഡ് മാത്രമേ ഇന്ത്യ വഴങ്ങിയുള്ളൂ. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 229നു മറുപടിയില്‍ സൗത്താഫ്രിക്ക രണ്ടാംദിനം മൂന്നാം സെഷനില്‍ 229 റണ്‍സിനു പുറത്തായി. കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയ ശര്‍ദ്ദുല്‍ ടാക്കൂറാണ് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വന്നത്. ഏഴു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 17.5 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 61 റണ്‍സ് വിട്ടുകൊടുത്താണ് ശര്‍ദ്ദുല്‍ ഏഴു പേരെ പുറത്താക്കിയത്.

ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ (28), കീഗന്‍ പീറ്റേഴ്‌സന്‍ (62), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (1), ടെംബ ബവുമ (51), കൈല്‍ വെറയ്ന്‍ (21), മാര്‍ക്കോ യാന്‍സണ്‍ (21), ലുംഗി എന്‍ഗിഡി (1) എന്നിവരാണ് ശര്‍ദ്ദുല്‍ പുറത്താക്കിയത്. മുഹമ്മദ് ഷമി രണ്ടു വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും വീഴ്ത്തി. സൗത്താഫ്രിക്കയ്‌ക്കെതിരേ കഴിഞ്ഞ മൂന്ന് ഇന്നിങ്‌സുകളിലെയും ബാറ്റിങില്‍ ഫ്‌ളോയതിന്റെ പേരില്‍ വിമര്‍ശനം നേരിട്ട ശര്‍ദ്ദുല്‍ ബൗളിങില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. കരിയറിലെ കന്നി അഞ്ചു വിക്കറ്റ് നേട്ടം കൂടിയായിരുന്നു ഈ മല്‍സരത്തില്‍ അദ്ദേഹം കുറിച്ചത്.

രണ്ടു പേരുടെ അര്‍ധസെഞ്ച്വറിയാണ് സൗത്താഫ്രിക്കയുടെ ഇന്നിങ്‌സിനു കരുത്ത് പകര്‍ന്നത്. 62 റണ്‍സെടുത്ത പീറ്റേഴ്‌സനാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 118 ബോളില്‍ ഒമ്പതു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ബവുമ 60 ബോളില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 51 റണ്‍സും സ്‌കോര്‍ ചെയ്തു. എല്‍ഗര്‍ (28), വെറയ്ന്‍ (21), യാന്‍സണ്‍ (21), കേശവ് മഹാരാജ് (21) എന്നിവരാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍.

2

ഒരു വിക്കറ്റിനു 35 റണ്‍സെന്ന നിലയിലായിരുന്നു സൗത്താഫ്രിക്ക രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ചത്. രണ്ടാം വിക്കറ്റില്‍ എല്‍ഗറും പീറ്റേഴ്‌സനും ചേര്‍ന്ന് 74 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി സൗത്താഫ്രിക്കയെ മുന്നോട്ടു നയിച്ചു. ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് ശര്‍ദ്ദുലിലൂടെ ഇന്ത്യ തിരിച്ചടിച്ചത്. 14 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തി. എല്ലാം ശര്‍ദ്ദുലിനായിരുന്നു.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കു പ്രതീക്ഷിച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സാധിച്ചില്ല. ആദ്യദിനം മൂന്നാം സെഷനില്‍ തന്നെ 202 റണ്‍സിനു ഇന്ത്യയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. ഏഴു റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രാമിന്റെ വിക്കറ്റാണ് ആദ്യദിനം ഇന്ത്യക്കു ലഭിച്ചത്. നാലാം ഓവറില്‍ തന്നെ മുഹമ്മദ് ഷമിയുടെ ബൗളിങില്‍ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. ടീം സ്‌കോര്‍ 14ല്‍ നില്‍ക്കെയായിരുന്നു മര്‍ക്രാമിന്റെ മടക്കം.

അതേസമയം, വിരാട് കോലിയുടെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് ഈ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. പുറംഭാഗത്തേറ്റ പരിക്കു കാരണം കോലിക്കു അപ്രതീക്ഷിതമായി ടെസ്റ്റില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നു. ഇതോടെയാണ് രാഹുല്‍ ആദ്യമായി ടീമിന്റെ നായകനായത്. കോലിക്കു പകരം ഹനുമാ വിഹാരിയാണ് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു വന്നത്. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം കൊയ്ത ടീമില്‍ ഇന്ത്യ മറ്റു മാറ്റങ്ങളൊന്നും വരുത്തിയില്ല.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗോ പീറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ഡുവാന്‍ ഒലിവിയര്‍, ലുംഗി എന്‍ഗിഡി.

Story first published: Tuesday, January 4, 2022, 21:14 [IST]
Other articles published on Jan 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+