Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: റണ്‍മല തീര്‍ത്ത് സൗത്താഫ്രിക്ക!! പൊരുതാനുറച്ച് ഇന്ത്യ, കളി കടുപ്പം

ഗുവാഹത്തി: സൗത്താഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാക്ക്ഫൂട്ടിലായിരിക്കുകയാണ് ടീം ഇന്ത്യ. ഇനി എന്തെങ്കിലും അദ്ഭുതം സംഭവിച്ചാല്‍ മാത്രമേ ഈ ടെംസ്റ്റില്‍ ഇന്ത്യക്കു വിജയസാധ്യതയുള്ളൂ. വാലറ്റക്കാരുടെ തകര്‍പ്പന്‍ ബാറ്റിങിലൂടെ ടെസ്റ്റിന്റെ നിയന്ത്രണം സൗത്താഫ്രിക്ക ഏറ്റെടുത്തിരിക്കുകയാണ്. 489 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് അവര്‍ ഒന്നാമിന്നിങ്‌സില്‍ പടുത്തുയര്‍ത്തിയത്.

മറുപടിയില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് പോവാതെ ഒമ്പതു റണ്‍സെന്ന നിലയിലാണ്. മുഴുവന്‍ വിക്കറ്റുകളും ബാക്കിനില്‍ക്കെ സൗത്താഫ്രിക്കയ്‌ക്കൊപ്പമെത്താന്‍ ഇനിയും 480 റണ്‍സ് കൂടി ഇന്ത്യക്കു ആവശ്യമാണ്. യശസ്വി ജയ്‌സ്വാളും (7*) കെഎല്‍ രാഹുലുമാണ് (2*) ക്രീസിലുള്ളത്.

MUTHUSWAMY JANSEN

നേരത്തേ ലോവര്‍ ഓര്‍ഡറില്‍ ഇന്ത്യന്‍ വംശജനായ സെനുരാന്‍ മുത്തുസാമിയുടെ (109) കന്നി സെഞ്ച്വറിയും മാര്‍ക്കോ യാന്‍സണിന്റെ (93) കരിയര്‍ ബെസ്റ്റ് സ്‌കോറുമാണ് സൗത്താഫ്രിക്കയെ 500ന് അടുത്തെത്തിച്ചത്. 206 ബോളില്‍ 10 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെടുന്നതാണ് മുത്തുസാമയുടെ ഇന്നിങ്‌സ്.

യാന്‍സണ്‍ 91 ബോളില്‍ ആറു ഫോറും ഏഴു സിക്‌സറുകളുമടിച്ചു. അവസാന നാലു വിക്കറ്റില്‍ സൗത്താഫ്രിക്ക വാരിക്കൂട്ടിയത് 242 റണ്‍സാണ്. ആറു വിക്കറ്റിനു 247 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച സൗത്താഫ്രിക്കയെ 300നുള്ളില്‍ ഇന്ത്യ എറിഞ്ഞിടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പക്ഷെ വാലറ്റക്കാരുടെ പോരാട്ടവീര്യം ഇന്ത്യയെ കുഴക്കി. ഏഴാം വിക്കറ്റില്‍ മുത്തുസാമി- കൈല്‍ വെറയ്‌ന (45) ജോടി 88 റണ്‍സും എട്ടാം വിക്കറ്റില്‍ മുത്തുസാമി- യാന്‍സണ്‍ ജോടി 97 റണ്‍സും നേടിയതോടെ കളി ഇന്ത്യയില്‍ നിന്നും വഴുതിപ്പോവുകയും ചെയ്തു.

എയ്ഡന്‍ മാര്‍ക്രം (38), റയാന്‍ റിക്കെല്‍റ്റണ്‍ (35), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (49), നായകന്‍ ടെംബ ബവൂമ (41), ടോണി ഡിസോര്‍സി (28), വിയാന്‍ മുള്‍ഡര്‍ (13) എന്നിവരെയാണ് സൗത്താഫ്രിക്കയ്ക്കു ആദ്യദിനം നഷ്ടമായത്. മികച്ച തുടക്കമായിരുന്നു ഓപ്പണിങ് ജോടികളായ മാര്‍ക്രവും റിക്കെല്‍റ്റണും സൗത്താഫ്രിക്കയ്ക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 82 റണ്‍സ് അടിച്ചെടുത്തു.

മാര്‍ക്രമിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. ഇത സ്‌കോറില്‍ തന്നെ തൊട്ടടുത്ത ഓവറില്‍ മറ്റൊരു ഓപ്പണറായ റിക്കെല്‍റ്റണിനെ കുല്‍ദീപ് യാദവും പുറത്താക്കിയതോടെ സൗത്താഫ്രിക്ക ചെറുതായൊന്നു പതറി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സ്്റ്റബ്‌സ്- ബവൂമ ജോടി മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ സൗത്താഫ്രിക്ക പിടിമുറുക്കി. 84 റണ്‍സാണ് ഈ ജോടി ചേര്‍ത്തത്.

INDIA

സൗത്താഫ്രിക്കയുടെ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതു തന്നെയാണ്. ഈ ജോടി കരുത്താര്‍ജിക്കവെയാണ് രവീന്ദ്ര ജഡേജ ടീമിനു നിര്‍ണായക ബ്രേക്ക്ത്രു സമ്മാനിച്ചത്. ബവൂമയെ അദ്ദേഹം യശസ്വി ജയ്‌സ്വാളിന്റെ കൈകളിലത്തിക്കുകയായിരുന്നു.

പിന്നീട് സൗത്താഫ്രിക്കയ്ക്കു കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് കുല്‍ദീപ് യാദവാണ്. അദ്ദേഹം നാലു വിക്കറ്റുകള്‍ പിഴുതു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ പങ്കിടുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറേല്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- എയ്ഡന്‍ മാര്‍ക്രം, റയാന്‍ റിക്കെല്‍ട്ടണ്‍, വിയാന്‍ മുള്‍ഡര്‍, ടെംബ ബവൂമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കെയ്ല്‍ വെറെയ്‌നെ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, സെനുരാന്‍ മുത്തുസാമി, സൈമണ്‍ ഹാര്‍മര്‍, കേശവ് മഹാരാജ്.

Story first published: Sunday, November 23, 2025, 7:11 [IST]
Other articles published on Nov 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+