Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ബാറ്റിങ് ദുരന്തം, വന്‍ ലീഡ് വഴങ്ങി ഇന്ത്യ!! കളി സൗത്താഫ്രിക്കയുടെ കൈയില്‍

ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സമ്പൂര്‍ണ ആധിപത്യം നേടിയിരിക്കുകയാണ് ലോക ചാംപ്യന്‍മാരായ സൗത്താഫ്രിക്കന്‍ ടീം. ആദ്യം മികച്ച ബാറ്റിങിലൂടെ ഇന്ത്യയെ ബാക്ക്ഫൂട്ടിലാക്കിയ അവര്‍ പിന്നീട് ബൗളിങിലും ഇതു ആവര്‍ത്തിച്ചു. സൗത്താഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 489 റണ്‍സിനു മറുപടിയില്‍ ഇന്ത്യ മൂന്നാംദിനം വെറും 201നു കൂടാരം കയറി.

ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്കു 290 റണ്‍സ് വേണ്ടിയിരുന്നു. പക്ഷെ റിഷഭ് പന്തിനെയു സംഘത്തെയും വീണ്ടും ബാറ്റിങിനു അയക്കാതെ സൗത്താഫ്രിക്ക രണ്ടാമിന്നിങ്‌സിനു ഇറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 288 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണ് അവര്‍ക്കു ലഭിച്ചത്.

SOUTH AFRICAN TEAM

മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ സൗത്താഫ്രിക്ക വിക്കറ്റ് പോവാതെ 26 റണ്ണെടുത്തിട്ടുണ്ട്. മുഴുവന്‍ വിക്കറ്റും കൈയിലിരിക്കെ 314 റണ്‍സിന്റെ മികച്ച ലീഡ് അവര്‍ കൈക്കലാക്കി കഴിഞ്ഞു. റയാന്‍ റിക്കെല്‍റ്റണും (13) എയ്ഡന്‍ മാര്‍ക്രവുമാണ് (12) ക്രീസില്‍. നാലാദിനം നേരത്തേ തന്നെ ഡിക്ലയര്‍ ചെയ്ത് ഇന്ത്യയെ വീണ്ടും ബാറ്റിങിനു അയക്കാനായിരിക്കും സൗത്താഫ്രിക്കയുടെ പ്ലാന്‍.

വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പതു റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങ് പുനാരംഭിച്ച ഇന്ത്യ ദയനീയ ബാറ്റിങിലൂടെ നിശാശപ്പെടുത്തുകായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (58), വാഷിങ്ടണ്‍ സുന്ദര്‍ (48) എന്നിവരൊഴികെ ഒരാള്‍ പോലും ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നില്ല. 20ന് മുകൡല്‍ നേടിയ മൂന്നാമത്തെയാള്‍ കെഎല്‍ രാഹുലാണ് (22). സായ് സുദര്‍ശന്‍ (15), ധ്രുവ് ജുറേല്‍ (0), റിഷഭ് (7), രവീന്ദ്ര ജഡേജ (6), നിതീഷ് കുമാര്‍ റെഡ്ഡി (10) എന്നിവരെല്ലാം നിരാശപ്പെടുത്തി.

ഓപ്പണിങ് വിക്കറ്റില്‍ രാഹുല്‍- ജയ്‌സ്വാള്‍ ജോടി 65 റണ്‍സ് നേടിയപ്പോള്‍ ഈ ടെസ്റ്റിലേക്കു ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ രാഹുലിന്റെ പുറത്താവലിനു പിന്നാലെ ഇന്ത്യ ചീട്ടുകൊട്ടാരം കണക്കെ വീണു. ലഞ്ച് ബ്രേക്ക് ആവുമ്പോഴേക്കും ടീം ഏഴു വിക്കറ്റിനു 122ലേക്കു കൂപ്പുകുത്തി.

എന്നാല്‍ എട്ടാം വിക്കറ്റില്‍ വാഷിങ്ടണ്‍- കുല്‍ദീപ് യാദവ് (134 ബോളില്‍) ജോടി മികച്ച കൂട്ടുകെട്ടിലൂടെ ടീമിന്റെ മാനംകാത്തു. 72 റണ്‍സ് ഈ സഖ്യം നേടി. ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടും ഇതാണ്. ആറു വിക്കറ്റുകള്‍ പിഴുത മാര്‍ക്കോ യാന്‍സണാണ് ഇന്ത്യന്‍ ബാറ്റിങിനെ തകര്‍ത്തത്. സൈമണ്‍ ഹാര്‍മര്‍ക്കു മൂന്നു വിക്കറ്റും ലഭിച്ചു.

KULDEEP YADAV

നേരത്തേ ഇന്ത്യന്‍ വംശജനായ സെനുരാന്‍ മുത്തുസാമിയുടെ (109) കന്നി സെഞ്ച്വറിയാണ് സൗത്താഫ്രിക്കയെ ശക്തമാ യ നിലയിലെത്തിച്ചത്. 206 ബോളില്‍ 10 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. പേസര്‍ മാര്‍ക്കോ യാന്‍സണിന്റെ (93) കരിയര്‍ ബെസ്റ്റ് പ്രകടനവും സൗത്താഫ്രിക്കയ്ക്കു കരുത്തായി. 91 ബോളില്‍ ആറു ഫോറും ഏഴു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരു്ന്നു.

ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (49), കൈല്‍ വെറയ്‌ന (45), ക്യാപ്റ്റന്‍ ടെംബ ബവൂമ (41), എയ്ഡന്‍ മാര്‍ക്രം (38), റയാന്‍ റിക്കെല്‍റ്റണ്‍ (35) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് നാലു വിക്കറ്റുകള്‍ പിഴുതു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും പങ്കിട്ടു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറേല്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- എയ്ഡന്‍ മാര്‍ക്രം, റയാന്‍ റിക്കെല്‍ട്ടണ്‍, വിയാന്‍ മുള്‍ഡര്‍, ടെംബ ബവൂമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റണ്‍ സ്റ്റബ്സ്, കെയ്ല്‍ വെറെയ്നെ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, സെനുരാന്‍ മുത്തുസാമി, സൈമണ്‍ ഹാര്‍മര്‍, കേശവ് മഹാരാജ്.

Story first published: Monday, November 24, 2025, 8:16 [IST]
Other articles published on Nov 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+