Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: നാണക്കേട് തൊട്ടരികെ!! ഗുവാഹത്തിയിലും പരാജയ ഭീതിയില്‍ ഇന്ത്യ

ഗുവാഹത്തി: സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ തോല്‍വിയിക്ക്. വലിയ മാര്‍ജിനിനുള്ള പരാജയത്തിലാണ് റിഷഭ് പന്തും സംഘവും നീങ്ങുന്നത്. 549 റണ്‍സെന്ന ഒരിക്കലും ചേസ് ചെയ്തു ജയിക്കാന്‍ കഴിയാത്ത വിജയല്യമാണ് ഇന്ത്യക്കു സൗത്താഫ്രിക്ക നല്‍കിയിരിക്കുന്നത്. മറുപടിയില്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിനു 27 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍.

ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (13), കെഎല്‍ രാഹുല്‍ (6) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്കു അവസാന ദിനം ജയിക്കാന്‍ 522 റണ്‍സ് കൂടി വേണം. സായ് സുദര്‍ശനും (2) നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവുമാണ് (4) ക്രീസില്‍. ഈ ടെസ്റ്റില്‍ ഇനി സമനിലയെങ്കിലും നേടണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കണം.

IND- SA TEST

വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയില്‍ ഇന്നു രണ്ടാമിന്നിങ്‌സ് ആരംഭിച്ച സൗത്താഫ്രിക്ക ലഞ്ച് ബ്രേക്കിനു പിന്നാലെ അഞ്ചു വിക്കറ്റിനു 260 റണ്‍സുമായി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ട്രിസ്റ്റണ്‍ സ്റ്റബസിന്റെ സെഞ്ച്വറിക്കു വേണ്ടിയാണ് സൗത്താഫ്രിക്ക ഡിക്ലയറേഷന്‍ വൈകിപ്പിച്ചത്.

94 റണ്‍സില്‍ നില്‍ക്കെ താരം ബൗള്‍ഡായതിനു പിറകെ അവര്‍ ഡിക്ലയറും ചെയ്തു. 180 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് സ്റ്റബ്‌സിന്റെ ഇന്നിങ്‌സ്. ടോണി ഡി സോര്‍സി (49), റയാന്‍ റിക്കെല്‍റ്റണ്‍ (35), വിയാന്‍ മുള്‍ഡര്‍ (35*) എന്നിവരും ബാറ്റിങില്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

നാലു വിക്കറ്റുകളെടുത്ത രവീന്ദ്ര ജഡേജ്‌യ്ക്കു മാത്രമേ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇംപാക്ടുണ്ടാക്കാനായുള്ളൂ. ഏഴു പേരെയാണ് ഇന്ത്യന്‍ നായകന്‍ റിഷഭ് രണ്ടാമിന്നിങ്‌സില്‍ പരീക്ഷിച്ചത്.

നേരത്തേ സൗത്താഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 489 റണ്‍സിനു മറുപടിയില്‍ ഇന്ത്യ വെറും 201 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. 288 റണ്‍സിന്റെ ആധികാരിക ലീഡും ഇതോടെ അവര്‍ സ്വന്തമാക്കി. പക്ഷെ ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ സൗത്താഫ്രിക്ക വീണ്ടും ബാറ്റിങിനിറങ്ങുകയായിരുന്നു.

INDIAN TEAM

തീര്‍ത്തും നിരാശാജനകമായ ബാറ്റിങാണ് റിഷഭും സംഘവും കാഴ്ചവച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 65 റണ്‍സെന്ന മികച്ച നിലയില്‍ നിന്നാണ് ഇന്ത്യ 201നു കൂടാരം കയറിയത്. യശസ്വി ജയ്‌സ്വാള്‍ (58), വാഷിങ്ടണ്‍ സുന്ദര്‍ (48) എന്നിവരൊഴികെ മറ്റാരും 25 റണ്‍സ് പോലും തികച്ചില്ല.

ആറു വിക്കറ്റുകള്‍ പിഴുത പേസര്‍ മാര്‍ക്കോ യാന്‍സണാണ് ഇന്ത്യയുടെ അന്തകനായത്. 19.5 ഓവറില്‍ അഞ്ചു മെയ്ഡനടക്കം വെറും 48 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലൊടിച്ചത്.

നേരത്തേ ബാറ്റിങില്‍ കരിയര്‍ ബെസ്റ്റ് സ്‌കോറായ 93 റണ്‍സ് നേടിയതിനു പിന്നാലെയാണ് ബൗളിങിലും യാന്‍സണ്‍ സൗത്താഫ്രിക്കയുടെ ഹീറോയത്. മൂന്നു വിക്കറ്റുകളുമായി സ്പിന്നര്‍ സൈമണ്‍ ഹാര്‍മര്‍ അദ്ദേഹത്തിനു ബൗളിങില്‍ മികച്ച പിന്തുണ നല്‍കുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറേല്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- എയ്ഡന്‍ മാര്‍ക്രം, റയാന്‍ റിക്കെല്‍ട്ടണ്‍, വിയാന്‍ മുള്‍ഡര്‍, ടെംബ ബവൂമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കെയ്ല്‍ വെറെയ്‌നെ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, സെനുരാന്‍ മുത്തുസാമി, സൈമണ്‍ ഹാര്‍മര്‍, കേശവ് മഹാരാജ്.

Story first published: Tuesday, November 25, 2025, 10:18 [IST]
Other articles published on Nov 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+