Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA T20: തിരിച്ചടിക്കാന്‍ ഇന്ത്യ, ജയം തുടരാന്‍ സൗത്താഫ്രിക്ക, പ്രിവ്യൂ, സാധ്യതാ 11

1

കട്ടക്ക്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം 12ന് കട്ടക്കില്‍ നടക്കാന്‍ പോവുകയാണ്. അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാണം കെട്ട ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ ജയത്തോടെ തിരിച്ചുവരേണ്ടത് അഭിമാന പ്രശ്‌നമാണ്. ഡല്‍ഹിയില്‍ 211 എന്ന ഹിമാലയന്‍ ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തിയിട്ടും അഞ്ച് പന്ത് ബാക്കി നിര്‍ത്തി ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഇതിന് രണ്ടാം മത്സരത്തില്‍ പകരം ചോദിക്കാത്ത പക്ഷം ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്കത് വലിയ നാണക്കേടാവും.

വൈകീട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തിലെ ടീമില്‍ രണ്ട് ടീമും മാറ്റം വരുത്താന്‍ സാധ്യതയില്ല. ഇന്ത്യയുടെ ബാറ്റിങ് നിര വലിയ പ്രതീക്ഷ നല്‍കുമ്പോഴും ബൗളിങ്ങിലെ ദൗര്‍ബല്യം ആദ്യ മത്സരത്തിലൂടെത്തന്നെ വ്യക്തം. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടുതല്‍ മികവ് കാട്ടേണ്ടിയിരിക്കുന്നു. രണ്ടാം മത്സരത്തില്‍ ടീമിനെ വിജയ വഴിയില്‍ എത്തിക്കുകയെന്നത് നായകനെന്ന നിലയില്‍ റിഷഭിനും വലിയ വെല്ലുവിളിയാണ്.

ഇന്ത്യയുടെ ബൗളിങ് മെച്ചപ്പെടണം

ഇന്ത്യയുടെ ബൗളിങ് മെച്ചപ്പെടണം

ദക്ഷിണാഫ്രിക്ക ബാറ്റിങ് ദൗര്‍ബല്യമുള്ള ടീമല്ല. എത്ര വലിയ ടോട്ടലിനേയും മറികടക്കാന്‍ അവര്‍ക്ക് കെല്‍പ്പുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ മെച്ചപ്പെടുത്തേണ്ടത് ബൗളിങ്ങിലാണ്. പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ പരിഗണിച്ചത്. ഇവരെല്ലാം നന്നായി തല്ലുവാങ്ങുകയും ചെയ്തു. എന്നാല്‍ ഈ ബൗളിങ് നിരയെ ഇന്ത്യ മാറ്റിയേക്കില്ല. അര്‍ഷദീപ് സിങ്ങിനും ഉമ്രാന്‍ മാലിക്കിനും അരങ്ങേറ്റം നടത്താന്‍ കാത്തിരിക്കേണ്ടി വരും.

സ്പിന്‍ നിരയില്‍ അക്ഷര്‍ പട്ടേലും യുസ്‌വേന്ദ്ര ചഹാലുമാണുള്ളത്. രണ്ട് പേര്‍ക്കും ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ല. പിച്ചില്‍ മോശമല്ലാത്ത ടേണ്‍ ലഭിച്ചിട്ടും ചഹാലിന് പ്രതീക്ഷിച്ച പോലെ വിക്കറ്റ് വീഴ്ത്താനായില്ല. കട്ടക്കില്‍ സ്പിന്നര്‍മാരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നതില്‍ സംശയമില്ല.

റിഷഭിന്റെ പദ്ധതികള്‍ പാളരുത്

റിഷഭിന്റെ പദ്ധതികള്‍ പാളരുത്

ആറ് ബൗളര്‍മാര്‍ ഇന്ത്യയുടെ പ്ലേയിങ് 11ലുണ്ട്. എന്നാല്‍ ഇവരെ വേണ്ടവിധം ഉപയോഗിക്കാന്‍ റിഷഭ് പന്തിനായില്ല. കെ എല്‍ രാഹുലിന്റെ അപ്രതീക്ഷിത പരിക്കിന് പിന്നാലെയാണ് റിഷഭിനെത്തേടി ക്യാപ്റ്റന്‍സിയെത്തിയത്. ആദ്യ മത്സരത്തില്‍ ബാറ്റുകൊണ്ട് തിളങ്ങിയെങ്കിലും നായകനെന്ന നിലയിലെ പ്രകടനം ശരാശരി മാത്രം. അതുകൊണ്ട് തന്നെ റിഷഭ് ഇനിയും മെച്ചപ്പെടണം. സ്പിന്നര്‍മാരെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനാവണം.

യുസ് വേന്ദ്ര ചഹാല്‍ 2.1 ഓവര്‍ മാത്രമാണ് ആദ്യ മത്സരത്തില്‍ എറിഞ്ഞത്. ഹര്‍ദിക് പാണ്ഡ്യക്ക് ആദ്യത്തെ ഒരോവറിന് ശേഷം അവസരം നല്‍കിയില്ല. താരങ്ങള്‍ക്ക് വേണ്ട നിര്‍ദേശം നല്‍കാനെ പ്രചോദനം നല്‍കാനോ ആദ്യ മത്സരത്തില്‍ റിഷഭിന് സാധിച്ചില്ല. വൈഡ് പന്തില്‍ റിവ്യൂ എടുത്തതടക്കം റിഷഭിന്റെ പാളിച്ചകളും ഇന്ത്യയുടെ തോല്‍വിക്ക് കാരണമാണ്.

കരുത്തോടെ സന്ദര്‍ശകര്‍

കരുത്തോടെ സന്ദര്‍ശകര്‍

ആദ്യ മത്സരത്തില്‍ത്തന്നെ ജയിക്കാനായത് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ക്വിന്റന്‍ ഡീകോക്ക്, ടെംബ ബാവുമ, ഡുവെയ്ന്‍ പ്രിട്ടോറിയസ്, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, ഡേവിഡ് മില്ലര്‍ എന്നിവര്‍ അടങ്ങുന്ന ബാറ്റിങ് നിര ശക്തം. ആന്‍ റിച്ച് നോക്കിയേ, കഗിസോ റബാഡ എന്നിവര്‍ പേസ് ബൗളിങ്ങില്‍ ഫോമിലേക്കെത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവും.

പിച്ച് റിപ്പോര്‍ട്ട്

പിച്ച് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹിയിലെ പിച്ച് പോലെയല്ല കട്ടക്കിലേത്. വൈകിട്ട് മഞ്ഞിന്റെ സാന്നിധ്യമുണ്ടാവും. അതുകൊണ്ട് തന്നെ ബൗളര്‍മാര്‍ ആശങ്കപ്പെടണം. ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും. ടോസ് ലഭിക്കുന്നവര്‍ രണ്ടാമത് ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇവിടെ ഒരു അന്താരാഷ്ട്ര ടി20 മത്സരം നടക്കാന്‍ പോകുന്നത്. ഇതുവരെ രണ്ട് ടി20 മത്സരമാണ് ഇന്ത്യ ഇവിടെ കളിച്ചത്. ഇതില്‍ ഓരോ മത്സരങ്ങള്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്തു. 2015ല്‍ ദക്ഷിണാഫ്രിക്കയോടാണ് തോറ്റത്. ജയിച്ചത് 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേയും. 180 റണ്‍സാണ് ഉയര്‍ന്ന ടീം ടോട്ടല്‍. കുറഞ്ഞ ടോട്ടല്‍ 87.

സാധ്യത പ്ലേയിങ് 11

സാധ്യത പ്ലേയിങ് 11


ഇന്ത്യ: കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, ഉമ്രാന്‍ മാലിക് / ആവേഷ് ഖാന്‍.

ദക്ഷിണാഫ്രിക്ക: ക്വിന്റന്‍ ഡീകോക്ക്, റീസ ഹെന്‍ഡ്രിക്സ്, റാസി വാന്‍ഡെര്‍ ഡൂസന്‍, എയ്ഡന്‍ മാര്‍ക്രം, ടെംബ ബാവുമ, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കഗിസോ റബാഡ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, ആന്റിച്ച് നോക്കിയേ

Story first published: Friday, June 10, 2022, 13:02 [IST]
Other articles published on Jun 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+