Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇന്ത്യന്‍ കുതിപ്പ് തടഞ്ഞ് മഴ, രണ്ടാംദിനത്തിലെ കളി ഉപേക്ഷിച്ചു

1

സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മോശം കാലാവസ്ഥ ഇന്ത്യന്‍ കുതിപ്പിനു വില്ലനായി. ശക്തമായ മഴയും പിച്ചിലെ ഈര്‍പ്പവും കാരണം രണ്ടാംദിനത്തിലെ കളി പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. ഒരോവര്‍ പോലും മല്‍സരം നടക്കാന്‍ മഴ അനുവദിച്ചില്ല. ടെസ്റ്റില്‍ ആദ്യദിനം മേല്‍ക്കൈ നേടിയ ഇന്ത്യ രണ്ടാംദിനവും ഇതാവര്‍ത്തിക്കാനിരിക്കെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി മഴ രസംകൊല്ലിയായത്. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 272 റണ്‍സെടുത്തിരുന്നു. തകര്‍പ്പന്‍ സെഞ്ച്വറിയുമായി വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലും (122*) മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമായിരുന്നു (40*) ക്രീസില്‍. നാലാം വിക്കറ്റില്‍ ഈ ജോടി 73 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു.

ആദ്യദിനം മായങ്ക് അഗര്‍വാള്‍ (60), ചേതേശ്വര്‍ പുജാര (ഗോള്‍ഡന്‍ ഡെക്ക്), നായകന്‍ വിരാട് കോലി (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. മൂന്നു പേരെയും പുറത്താക്കിയത് പേസര്‍ ലുംഗി എന്‍ഡിഗിയായിരുന്നു. കാഗിസോ റബാഡ, അരങ്ങേറ്റക്കാരന്‍ മാര്‍ക്കോ ജാന്‍സണ്‍, വിയാന്‍ മുള്‍ഡര്‍, കേശവ് മഹാരാജ് എന്നിവരെയും സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ ഈ കളിയില്‍ പരീക്ഷിച്ചെങ്കിലും അവര്‍ക്കെല്ലാം ആദ്യദിനം വെറും കൈയോടെ മടങ്ങേണ്ടി വന്നിരുന്നു.

2

ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിങാണ് തിരഞ്ഞടുത്തത്. ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി എന്നിവരെ പുറത്തിരുത്തിയ ഇന്ത്യ രഹാനെയ്ക്കു വീണ്ടും അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നാലു പേസര്‍മാരും ഒരു സ്പിന്നറുമുള്‍പ്പെട്ട ടീം കോമ്പിനേഷനായിരുന്നു ഇന്ത്യ കളിയില്‍ പരീക്ഷിച്ചത്. ആര്‍ അശ്വിനായിരുന്നു ഏക സ്പിന്നര്‍. ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ പേസ് ബൗളിങിനും ചുക്കാന്‍ പിടിക്കും.

മികച്ച തുടക്കമായിരുന്നു ഇന്ത്യക്കു പുതിയ ഓപ്പണിങ് ജോടികളായ രാഹുലും മായങ്കും ചേര്‍ന്നു നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 117 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. മായങ്കിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി എന്‍ഗിഡിയാണ് സൗത്താഫ്രിക്കയ്ക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. തൊട്ടടുത്ത ബോളില്‍ തന്നെ പുതുതായി ക്രീസിലെത്തിയ പുജാരയെ എന്‍ഗിഡി ആദ്യ ബോള്‍ പുറത്താക്കിയത് ഇന്ത്യക്കു അപ്രതീക്ഷിത ഷോക്കായി മാറി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ രാഹുല്‍- കോലി ജോടി 82 റണ്‍സ് നേടിയതോടെ ഇന്ത്യ പിടിമുറുക്കി. മികച്ച ഫോമില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന കോലിയെ പുറത്താക്കി എന്‍ഗിഡി ഈ സഖ്യത്തെ വേര്‍പിരിക്കുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ഷോട്ടിനു ശ്രമിച്ച കോലി എഡ്ജായപ്പോള്‍ സ്ലിപ്പില്‍ വിയാന്‍ മുള്‍ഡര്‍ അനായാസം പിടികൂടുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ടെംബ ബവുമ, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), വിയാന്‍ മുള്‍ഡര്‍, മാര്‍ക്കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി.

Story first published: Monday, December 27, 2021, 18:13 [IST]
Other articles published on Dec 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+